Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്
    , , , ,

    സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

    കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം, ആശങ്ക വേണ്ട മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജിലേയും സംഘങ്ങള്‍…

    Continue Reading

  • ഉല്ലാസ് മേള ജൂലൈ 14നും 15നും നിശാഗന്ധിയിൽ
    , , , ,

    ഉല്ലാസ് മേള ജൂലൈ 14നും 15നും നിശാഗന്ധിയിൽ

    സംസ്ഥാന സാക്ഷരതാ മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് മേളയ്ക്ക് ഞായറാഴ്ച (ജൂലൈ 14) നിശാഗന്ധിയിൽ തുടക്കമാകും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള രാവിലെ 10ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എം.എൽ.എമാരായ ആന്റണി രാജു, കെ.ആൻസലൻ, ഡി.കെ മുരളി , വി.ശശി എന്നിവർ മുഖ്യാതിഥികളായിരിക്കും. സാക്ഷരതാപ്രവർത്തനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുസ്തകങ്ങളും ഉൾപ്പെടുത്തിയ…

    Continue Reading

  • റാവൽജിയും ബദരിനാഥ് ക്ഷേത്രവും; വായിക്കാം ആര്‍ വി മധു എഴുതിയ ലേഖനം
    , , , , ,

    റാവൽജിയും ബദരിനാഥ് ക്ഷേത്രവും; വായിക്കാം ആര്‍ വി മധു എഴുതിയ ലേഖനം

    “ഭാഗവത ഭൂമി, ആചാര്യ സ്വാമികളാൽ പുന:പ്രതിഷ്ഠിതം, ഭഗവാൻ നാരായണൻ്റെ പാദ പങ്കജസ്പർശം ധരണിയിൽ ആദ്യം പതിഞ്ഞ സ്ഥലം“, ഇങ്ങനെ അനന്തനാൽ പോലും അവർണ്ണനീയമായ ഒട്ടേറെ മഹിമകൾ കൊണ്ട് അതുല്യമായ ഹിമവത്ഭൂവായ ബദരികാശ്രമത്തിൽ നിന്നും ആദി ശങ്കരാചാര്യ ജന്മസ്ഥാനമായ കേരള മണ്ണിലേക്കുള്ള ഒരു സാർത്ഥകമായ, ഉത്തമ നിഷ്കാമകർമ്മിയുടെ മടക്കയാത്ര! ഇക്കഴിഞ്ഞ 16 വർഷത്തിൽ ഒരു ദശാബ്ദത്തിൽ അധികം കാലയളവ് ഭഗവാൻ നാരായണൻ്റെ പ്രധാന പൂജകനായി(റാവൽജി) തുടർന്ന് വരുക എന്നത് തന്നെ സാക്ഷാൽ ബദരീനാഥൻ്റെ പൂർണ്ണാനുഗ്രഹം ഒന്ന് കൊണ്ട് മാത്രം…

    Continue Reading

  • പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു
    , , ,

    പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

    ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക്…

    Continue Reading

  • ജൂലൈ 11 രാവിലെ 11:11 ന്‌ 1111 പേര്‍ ഒരേ സമയം സോഷ്യല്‍ മീഡിയകളില്‍
    , , ,

    ജൂലൈ 11 രാവിലെ 11:11 ന്‌ 1111 പേര്‍ ഒരേ സമയം സോഷ്യല്‍ മീഡിയകളില്‍

    ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11ന്റെ ആദ്യപോസ്റ്റര്‍ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ലോഞ്ച്‌ ചെയ്തത്. ജൂലായ്‌ 11 തീയതി പകല്‍ 11:11 ന്‌ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലോഞ്ച്‌ ചെയ്തു. ‘ദി സ്പിരിച്വല്‍ ഗൈഡന്‍സ്‌’ എന്ന ടാഗ്‌ ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍, ഫാന്റസി, മോര്‍ച്ചറി ജോണറിലാണ്‌ അവതരിപ്പിക്കുന്നത്‌. ധ്യാനീനു പുറമെ ഇന്ദ്രന്‍സ്‌, ഹരീഷ്‌ കണാരന്‍, സാജുനവോദയ, നോബി, സുധീര്‍ പറവൂര്‍, ശിവജി ഗുരുവായൂര്‍, അരിസ്റ്റോ സുരേഷ്‌, കിടിലം ഫിറോസ്‌, ദിനേശ്‌ പണിക്കർ,…

    Continue Reading

  • വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍
    , , ,

    വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

    സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തു. നേരത്തെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്കാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.…

    Continue Reading

  • ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം. ത്രിദിന ശലഭ സംഗമം ഇന്ന്‍ (ജൂലൈ 12) ആരംഭിക്കുന്നു
    , , ,

    ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം. ത്രിദിന ശലഭ സംഗമം ഇന്ന്‍ (ജൂലൈ 12) ആരംഭിക്കുന്നു

    മഹാത്മാഗാന്ധി യുണിവേഴ്സിറ്റിയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമായ യൂണിവേഴ്സിറ്റി ഓഫ്‌ തേര്‍ഡ്‌ ഏജും U3A ബട്ടര്‍ഫ്ലൈ ഫൌണ്ടേഷന്‍ ഫോര്‍ തീം സെന്റര്‍ഡ്‌ ഇന്ററാക്ഷന്‍ എന്ന സന്നദ്ധ സംഘടനയും സംയുക്തമായി തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്ന ശലഭ സംഗമത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 150 ല്‍ പരം മുതിര്‍ന്ന പൌരന്മാർ പങ്കെടുക്കുന്നു. ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം എന്നതാണ്‌ U3A യുടെ മുദ്രാവാക്യം. ശലഭ പരിണാമം പോലെ മാനവ പരിണാമം ഇതാണ്‌ ബട്ടര്‍ഫ്ലൈ ഫൌണ്ടേഷന്റെ മുദ്രാവാക്യം. 1973 ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച യു…

    Continue Reading

  • സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് 2024 ജൂലൈ 13, 14 തീയതികളില്‍
    , , ,

    സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് 2024 ജൂലൈ 13, 14 തീയതികളില്‍

    കേരള സംസ്ഥാന സ്പോര്‍ട്സ്‌ കണ്‍സില്‍ രൂപികരിച്ച സ്റ്റേറ്റ്‌ ചെസ്സ്‌ ടെക്നിക്കല്‍ കമ്മിറ്റി നടത്തുന്ന ഭീമ ട്രോഫിക്ക് വേണ്ടിയുള്ള 2024ലെ സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 13, 14 (ശനി, ഞായര്‍) തീയതികളില്‍ തിരുവനന്തപുരത്തെ കല്ലാട്ടുമുക്ക് ഓക്സ്ഫോഡ്‌ സ്കൂളില്‍ വച്ച്‌ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തിയ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 4 കളിക്കാര്‍ വീതമാണ്‌ സ്റ്റേറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്‌. വിജയികള്‍ക്ക്‌ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്ന ഓരോ കളിക്കാരനും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നൽകും. ഈ ടൂര്‍ണമെന്റില്‍ നൽകുന്ന…

    Continue Reading

  • കേരളത്തില്‍ നിന്നും ഐ.ആര്‍.സി.ടി.സി യുടെ ആഭിമുഖ്യത്തില്‍ ടൂറിസ്റ്റ്‌ ട്രെയിൻ / വിമാനയാത്രാ പാക്കേജുകൾ
    , , , , ,

    കേരളത്തില്‍ നിന്നും ഐ.ആര്‍.സി.ടി.സി യുടെ ആഭിമുഖ്യത്തില്‍ ടൂറിസ്റ്റ്‌ ട്രെയിൻ / വിമാനയാത്രാ പാക്കേജുകൾ

    ഭാരത സര്‍ക്കാറിന്റെ റെയില്‍വേ മന്ത്രാലയത്തിന്‌ കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐ.ആര്‍.സി.ടി.സി), റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ ആഭ്യന്തര, അന്തര്‍ദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായിരൂപീകൃതമായിരിക്കുന്നു. കുറഞ്ഞ ചിലവില്‍ ആഭ്യന്തര, വിദേശ ടൂറുകള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുള്ള ഐ.ആര്‍.സി.ടി.സി ഇപ്പോള്‍ അത്യാകര്‍ഷകമായ പുതിയ ടൂര്‍ പാക്കേജുകൾ അവതരിപ്പിക്കുന്നു. ഉത്തരാഖണ്ഡിലേക്ക്‌ കേരളത്തിൽ നിന്നും ഭാരത്‌ ഗൌരവ്‌ പ്രത്രേക ടൂറിസ്റ്റ്‌ ട്രെയിൻ ഉത്തരാഖണ്ഡിലെ പ്രധാന…

    Continue Reading

  • ‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു
    , , ,

    ‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

    പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ് ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ,…

    Continue Reading

error: Content is protected !!