Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കൊല്ലം ഓക്‌സ്‌ഫോര്‍ഡില്‍ ‘നോളെജ്‌ നോകട്ട്‌’ ക്വിസ്‌ മത്സരം സംഘടിപ്പിച്ചു

രജത ജൂബിലി ആഫോഷങ്ങളുടെ ഭാഗമായി കൊല്ലം ഓക്‌സ്‌ഫോര്‍ഡ്‌ സ്കൂളില്‍ നോളെജ്‌ നോകട്ട്‌ എന്ന പേരിൽ ക്വിസ്‌ മത്സരം സംഘടിപ്പിച്ചു.

യു പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 14 സ്‌കൂളുകള്‍ പങ്കെടുത്തു. ഫൈനല്‍ റൌണ്ടിലേക്കെത്തിയ 5 സ്കൂളുകളിൽ നിന്ന്‌ യുപി വിഭാഗത്തിൽ ഡിസ്ട്രിക്ട്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ട്രെയിനിങ്‌ ആറ്റിങ്ങൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. നാഷണൽ പബ്ലിക്‌ സ്‌കൂള്‍ തഴുത്തല, എന്‍ എസ്‌ എസ്‌ എച്‌ എസ്‌ എസ്‌ പ്രാക്കുളം, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്കൂള്‍ തലത്തിൽ ജി എച്‌ എസ്‌ എസ്‌ അയ്യങ്കോയിക്കല്‍, എന്‍ എസ്‌ എസ്‌ എച്‌ എസ്‌ എസ്‌ പ്രാക്കുളം, ട്രിനിറ്റി ലൈസിയം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കൊല്ലം ടികെഎം കോളേജ്‌ ഇംഗ്ലീഷ്‌ വിഭാഗം റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ ശ്രീ ഷിബു ജോസ്‌, അഡ്വക്കേറ്റ്‌ ശംഭു പാർത്ഥസാരതി, എഞ്ചിനീയര്‍ ശ്യാം ബാബു എന്നിവരാണ്‌ ക്വിസ്‌ മത്സരം നിയന്ത്രിച്ചത്‌.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!