Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി
    , , ,

    ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

    ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്കു വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കുകയും ഭാര്യ ജോലിക്കു പോകുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന പരാതി അദാലത്തിൽ പരിഗണനയ്ക്കു വന്നു. സ്ത്രീ ജോലിക്കു പോകുന്നതാണ് വീട്ടിലെ പ്രശ്‌നമെന്ന് വരുത്തി അവരെ വീടിനു…

    Continue Reading

  • വയറിളക്ക രോഗത്തിനെതിരെ അതീവ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ
    , , ,

    വയറിളക്ക രോഗത്തിനെതിരെ അതീവ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ

    വയറിളക്കത്തിനെതിരെ അതീവ ജാഗ്രത വേണമെന്നും വയറിളക്കം പിടിപെട്ടാൽ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം ഒ.ആർ.എസ്. എന്നിവ ഇടവിട്ട് രോഗിക്ക് നൽകണം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും കഴിക്കണം. *വയറിളക്ക രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുകയോ, വിളമ്പുകയോ ചെയ്യരുത്.*രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ച് ലായനിയിൽ മുക്കിവച്ചതിനു ശേഷം സോപ്പുപയോഗിച്ച് കഴുകി…

    Continue Reading

  • ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആഗസ്റ്റ് 26ന്: സ്വാഗത സംഘം രൂപീകരിച്ചു
    , , , ,

    ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആഗസ്റ്റ് 26ന്: സ്വാഗത സംഘം രൂപീകരിച്ചു

    തിരുവനന്തപുരം: ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിന ആഘോഷങ്ങൾക്കായി ബാലഗോകുലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. നൂറ്റിയൊന്ന് അംഗങ്ങൾ ഉൾപ്പെട്ട ആഘോഷസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്. പുണ്യമീ മണ്ണ്’. പവിത്രമീ ജന്മം എന്ന സന്ദേശത്തോടെയാണ് ഇക്കുറി ശ്രീകൃഷ്ണ ജന്മദിന ആഘോഷങ്ങൾ . ആഗസ്റ്റ് 26 ന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തലസ്ഥാന നഗരിയെ അമ്പാടിയാക്കി ശോഭായാത്ര നടക്കും. പാളയം ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും തുടങ്ങുന്ന ശോഭായാത്ര പഴവങ്ങാടിയിൽ സമാപിക്കും. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ തുടങ്ങി ഗോപിക നൃത്തം വരെ ആഘോഷങ്ങളുടെ…

    Continue Reading

  • അസാപ് ഐ-ലൈക്ക് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു
    , , ,

    അസാപ് ഐ-ലൈക്ക് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു

    ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ അതിനൂതന കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാണ് ക്ലാസുകൾ നടക്കുക. അഡ്വാൻസ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈൽ ആപ് ഡെവലപ്‌മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡാറ്റ മാനേജ്‌മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്സൽ, ഡിജിറ്റൽ ഫ്രീലാൻസിങ്, റീറ്റയിൽ മാനേജ്മെന്റ് തുടങ്ങി 18 കോഴ്സുകളിലാണ് പ്രവേശനം. 120 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും 9495999620, link.asapcsp.in/ilike

    Continue Reading

  • ഊർജ്ജസംരക്ഷണ അവാർഡ് 2024: അപേക്ഷ ക്ഷണിച്ചു
    , , , ,

    ഊർജ്ജസംരക്ഷണ അവാർഡ് 2024: അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ . ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജ കാര്യക്ഷമ ഉത്പന്നങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളും എന്നീ ഏഴ് വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി പരിഗണിക്കുന്നത്. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐ.എസ്.ഒ 50001,…

    Continue Reading

  • സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം
    , , ,

    സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം

    സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റുകൾ തുടങ്ങുന്നതിന് എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ ഈ പദ്ധതിയിൽ ഗ്രാന്റായി ലഭിക്കും . അപേക്ഷകർ തീരദേശ പഞ്ചായത്തുകളിൽ താമസമുള്ളവരായിരിക്കണം. പാലിയേറ്റീവ് കെയർ യൂണിറ്റ്, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, ഓൾഡ് ഏജ് ഹോം, പെറ്റ് ആനിമൽ…

    Continue Reading

  • ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ പുറത്താക്കി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
    , , ,

    ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ പുറത്താക്കി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

    തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡിഇഓ 2 ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ,അമ്മക്ക് നിർദ്ദേശം നൽകി. എന്നാൽ അമ്മ 3 മാസത്തെ സാവകാശം…

    Continue Reading

  • വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് കപ്പലടുത്തു
    , , , , ,

    വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് കപ്പലടുത്തു

    വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് ഒടുവിൽ കപ്പലടുത്തു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക് എത്തിക്കഴിഞ്ഞു. കപ്പൽ നിലവിൽ വിഴിഞ്ഞത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ 7.30ഓടെ ഇന്ത്യൻ പുറം കടലിലെത്തി. 9.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും. അതു കഴിഞ്ഞ് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേറ്റു.

    Continue Reading

  • ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവതിക്കെട്ട്‌ വഴിയുള്ള പ്രവേശനത്തിന് മൂന്ന് ദിവസത്തേയ്ക്ക് നിയന്ത്രണം
    ,

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവതിക്കെട്ട്‌ വഴിയുള്ള പ്രവേശനത്തിന് മൂന്ന് ദിവസത്തേയ്ക്ക് നിയന്ത്രണം

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടപ്പുരയുടെ വടക്ക്‌ ഭാഗത്ത്‌ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ ഭഗവതിക്കെട്ട്‌ വഴി ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള ഭക്തരുടെ പ്രവേശനത്തിന്‌ ജൂലൈ 11 വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ മൂന്നു ദിവസത്തേക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി.

    Continue Reading

  • തിരുവനന്തപുരം പ്രസ് ക്ലബ്ബിന് പുതിയ സാരഥികളായി പി ആര്‍ പ്രവീണും എം രാധാകൃഷ്ണനും
    , ,

    തിരുവനന്തപുരം പ്രസ് ക്ലബ്ബിന് പുതിയ സാരഥികളായി പി ആര്‍ പ്രവീണും എം രാധാകൃഷ്ണനും

    തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി പി ആര്‍ പ്രവീണും (മലയാളം എക്‌സ്പ്രസ്) സെക്രട്ടറിയായി എം രാധാകൃഷ്ണനും (കേരളകൗമുദി) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍. വൈസ് പ്രസിഡന്റായി എച്ച് ഹണിയും (എസിവി ന്യൂസ്) ജോയിന്റ് സെക്രട്ടറിയായി നിസാര്‍ മുഹമ്മദും (വീക്ഷണം) വിജയിച്ചു. ജോയ് തമലം(കിഡ്‌സി ടിവി),ശങ്കര്‍ സുബ്രമണി (കൗമുദി ടിവി), വി വി വിനോദ് (ന്യൂസ് 18), ശ്രീകാന്ത് വി (ദീപിക) , ജയമോഹന്‍ എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ…

    Continue Reading

error: Content is protected !!