Ananthapuri Online News

Anantham Athivegam Ananthapuri Varthakal

യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25മത് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു

യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 25മത് കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് വിരബലിദാനി ക്യാപ്റ്റൻ ജെറി പ്രേംരാജ്ൻ്റെ വസതിയിൽ (വെങ്ങാനൂർ) നിന്നും ദീപജ്വാല യാത്രക്ക് ജെറി പ്രേംരാജ്ന്റെ കുടുംബാംഗങ്ങൾ യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ആർ. സജിത്തിന് ദീപശിഖ കൈമാറി. യാത്രയ്ക്ക് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ. എസ്. രാജീവ്‌,
യുവമോർച്ച നേതാക്കളായ അഭിജിത്, ശ്രീരാഗ്, ഷിജു, കിരൺ, വിപിൻ, അശ്വിൻ, തുടങ്ങിയവർ ദീപശിഹാ യാത്രയ്ക്ക് നേതൃത്വം നൽകി.

വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തിയ ദീപശിഖ 25 വാർഷികത്തോടനുബന്ധിച്ച് 25 മണിക്കൂർ കെടാവിളക്കായി സൂക്ഷിക്കുന്നു. 25 മണിക്കൂർ തികയുന്നസമയം നാളെ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി. ആർ. പ്രഫുൽകൃഷ്ണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. പൊതുസമ്മേളനത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് യുവമോർച്ച ആദരവ് നൽകും.

error: Content is protected !!