Author: News Desk
-

യൂത്ത് ഫെസ്റ്റ് 2024 നായി എൻട്രികൾ ക്ഷണിച്ചു
വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ. വി. / എയ്ഡ്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും, സംയുക്തമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായി (17 നും 25 നു മിടയിൽ പ്രായമുള്ളവർ) മാരത്തോൺ (റെഡ് റൺ -5 km), ഫ്ലാഷ് മോബ് എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു. ജൂലൈ 27 രാവിലെ 7 മണിയ്ക്ക് പേട്ട നഗരസഭ ഡിസ്പെൻസറി അങ്കണത്തിൽ…
-

തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു
തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. ഇന്നു രാവിലെ തിരുവനന്തപുരം കളക്ട്രെറ്റില്‍ മുന്‍ ജില്ല കളക്ടര്‍ ജെറോമിക് ജോര്‍ജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐടി മിഷന്റെ ഡയറക്ടറായിരുന്ന അനു കുമാരിക്ക് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതല കൂടാതെ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിരീക്ഷണ സമിതിയുടെ അധ്യക്ഷ ചുമതലയും വഹിക്കും. ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു…
-

മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം; തിരുവനന്തപുരം നഗരസഭ
നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡിന്റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞു. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയ കേസുകൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും, വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ചും, കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തിട്ടുണ്ട്. പൊതുനിരത്തിലും…
-

വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തില്‍ ശ്രീരാമായണ കലാമല്‍സരങ്ങള്‍ അരങ്ങേറുന്നു
പാളയം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ജൂലൈ 21 ഞായറാഴ്ച ശ്രീരാമായണ ആലാപമത്സരം നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികൾ രാമായണ ആലാപ മത്സരത്തിൽ പങ്കെടുത്തു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍ നടന്നത്. ഒരു മാസക്കാലത്തോളം നീണ്ടു നില്‍ക്കുന്ന കലാമത്സരങ്ങളിൽ ജൂലൈ 28 ഞായറാഴ്ച പ്രസംഗമത്സരം നടക്കും. പ്രസംഗ മത്സരത്തിലെ വിഷയങ്ങൾ ലോവർ പ്രൈമറി വിഭാഗത്തിന് ശ്രീരാമായണ കഥ, അപ്പർ പ്രൈമറി വിഭാഗത്തിന് ശ്രീരാമദാസ…
-

ജനമൈത്രി സുരക്ഷായോഗം കൂടി മ്യൂസിയം പോലീസ്
തിരു: വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം നടത്തി. ശാസ്തമംഗലം കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.എച്ച്.എഫ്.ആര്‍.എ.സെക്രട്ടറി മാത്യു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ വെങ്കിടാചലം സ്വാഗതം പറഞ്ഞു. അനുസ്മരണം ജനമൈത്രി ജോസും, ബീറ്റ് ഓഫീസര്‍ ബിജു എം.എസ്. മിനിറ്റ്‌സ് അവതരിപ്പിച്ചു. മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. & സി.ആര്‍.ഓ. എസ്. രജീഷ്‌കുമാര്‍, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം സിറ്റി ട്രാഫിക് എസ്.ഐ. സന്തോഷ് കുമാര്‍…
-

നഗരസഭയുടെ ഷീ ലോഡ്ജിന്റെ പാനൽ വർക്കിനിടയില്‍ ലാൽ കൃഷ്ണ ഷോക്കേറ്റു മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റാണ് ലാൽകൃഷ്ണ മരിച്ചത്. വൈകിട്ടോടെയായിരുന്നു സംഭവം. ഷോക്കേറ്റയുടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
-

പ്ലസ് വൺ വിദ്യാർത്ഥി അഭിഷേക് ഹരി രചിച്ച ‘എ സെറീൻ കപ്പ് ഓഫ് ടീ’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഷേക് ഹരി രചിച്ച ‘എ സെറീൻ കപ്പ് ഓഫ് ടീ‘ എന്ന ഇംഗ്ളീഷ് കവിതാസമാഹാരം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ. തമ്പാൻ ഡോ. ജി. രാജേന്ദ്രൻ പിള്ളക്ക് നൽകി പ്രകാശനം ചെയ്തു. ആറ്റുകാൽ ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി. വിജയകുമാർ, ജയചന്ദ്രൻ രാമചന്ദ്രൻ, ഡോ. എൻ ശ്രീകല, ജി.…
You May Have Missed















