Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ലഹരിക്കെതിരായ പ്രസ് ക്ലബ് ഷോര്‍ട്ട് ഫിലിം ‘വേരുകള്‍’ റിലീസ് ചെയ്തു
    , , ,

    ലഹരിക്കെതിരായ പ്രസ് ക്ലബ് ഷോര്‍ട്ട് ഫിലിം ‘വേരുകള്‍’ റിലീസ് ചെയ്തു

    തിരുവനന്തപുരം: സ്‌കൂളുകളിലെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം പുറത്തിറക്കി.തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് ഐപിഎസ് റിലീസിംഗ് നിര്‍വഹിച്ചു..കിംസ് ഹെല്‍ത്ത് സിഎസ്ആര്‍ ആണ് നിര്‍മാതാക്കള്‍.തൈക്കാട് മോഡല്‍ എച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനായി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അജയ് കെ ആര്‍, കിംസ് ഹെല്‍ത്ത് കാന്‍സര്‍ സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോണ്‍ സെബാസ്റ്റിയന്‍,കേരള ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസര്‍…

    Continue Reading

  • കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി
    , , ,

    കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

    കുടുംബ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. എറണാകുളം ഗവ ഗസ്റ്റ് ഹൗസ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ക്കൊപ്പം ജില്ലാതല അദാലത്തിന്റെ ആദ്യ ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയുന്നതിന് ബോധവല്‍ക്കരണം, വിവാഹപൂര്‍വ കൗണ്‍സലിംഗ് ഉള്‍പ്പെടെ വനിതാ കമ്മിഷന്‍ ശക്തമായ…

    Continue Reading

  • ‘ഹൃദയം കൊണ്ടൊരു കരുതല്‍’ ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാര്‍ത്ഥിയില്‍ മിടിക്കും
    ,

    ‘ഹൃദയം കൊണ്ടൊരു കരുതല്‍’ ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാര്‍ത്ഥിയില്‍ മിടിക്കും

    6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവും സ്നേഹവും കരുതലും പകര്‍ന്ന കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം മറ്റൊരു വിദ്യാര്‍ത്ഥിയില്‍ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍…

    Continue Reading

  • ജെ.എൽ.ജി ഫെസിലിറ്റേറ്റർ അഭിമുഖം
    , , ,

    ജെ.എൽ.ജി ഫെസിലിറ്റേറ്റർ അഭിമുഖം

    സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ(സാഫ്) തീരമൈത്രി പദ്ധതിയിൽ ജെ.എൽ.ജി ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ബിരുദ യോഗ്യതയുള്ള വനിതകൾക്ക് പങ്കെടുക്കാം. തീരനൈപുണ്യ പരിശീലനം ലഭിച്ചവരായിരിക്കണം. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിവുള്ളവരാകണം. ടൂവീലർ ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം. ഉദ്യോഗാർത്ഥികൾ 35 വയസ് കഴിഞ്ഞവരാകരുത്. പ്രതിമാസ വേതനം 12,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31…

    Continue Reading

  • കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
    , , ,

    കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

    കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നൽകുന്ന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിര താമസക്കാരായ പൗരന്മാരാണ് അവാർഡിന് നോമിനേഷൻ സമർപ്പിക്കുന്നതിന് യോഗ്യരായിട്ടുള്ളത്. 41 അവാർഡുകളാണ് ഇത്തവണ നൽകുന്നത്. അപേക്ഷകൾ 2024 ജൂലൈ 25 വരെ അതാതു കൃഷിഭവനുകളിൽ സ്വീകരിക്കും. ക്ഷോണി സംരക്ഷണ അവാർഡിനുള്ള അപേക്ഷകൾ അതാതു ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കും കർഷക ഭാരതി അവാർഡിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ 0020 ഇൻഫർമേഷൻ ഫാം ബ്യൂറോയ്ക്കും സമർപ്പിക്കണം. വിശദ വിവരങ്ങൾ കൃഷിഡയറക്‌ടറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.…

    Continue Reading

  • മൈക്രോസോഫ്ടിനു പിന്നാലെ യൂടുബിനും പണികിട്ടി
    , , ,

    മൈക്രോസോഫ്ടിനു പിന്നാലെ യൂടുബിനും പണികിട്ടി

    ഇന്ന് ഉച്ച മുതല്‍ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോകള്‍ യുടുബ് കണ്ടെന്റ് ലിസ്റ്റില്‍ 1 മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ കാണുന്നുള്ളൂ. പലരും യൂടൂബ് സ്റ്റുഡിയോ ആപ്പിന്റെ പ്രശ്നമാണെന്ന് കരുതി അണ്‍ഇന്‍സ്ടാല്‍ ചെയ്ത് വീണ്ടും ഇന്‍സ്ടാല്‍ ചെയ്തിട്ടുണ്ട്. യൂടൂബ് വ്ലോഗര്‍മാര്‍ പലരും ആശങ്കയിലാണ്‌. യൂടൂബ് പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ്‌ യൂടൂബ് വ്ലോഗര്‍മാര്‍.

    Continue Reading

  • മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ഒഴിവ്
    , , ,

    മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ഒഴിവ്

    പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിൽ 2024-2025 അധ്യയനവർഷം ഒഴിവുള്ള 4 മേട്രൺ കം റസിഡൻ്റ് ട്യൂട്ടർ തസ്തികകളിലേയ്ക്ക് പ്രതിമാസം 12,000/- രൂപ നിരക്കിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപ്പേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും,…

    Continue Reading

  • നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ക്ലീനറെ നിയമിക്കുന്നു
    , , ,

    നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ക്ലീനറെ നിയമിക്കുന്നു

    അയണിക്കാട് പ്രവർത്തിക്കുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിലെ ക്ലീനർ അവധിയിൽ ആയതിനാൽ ഐ പി വിഭാഗം വൃത്തിയാക്കുന്നതിനായി ക്ലീനറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നത്തിനായി അറുപതു വയസ്സിനു താഴെ പ്രായം ഉള്ള ആളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷ ആശുപത്രിയിൽ ലഭിക്കേണ്ട അവസാന തീയതി 27/07/2024 നു 5 മണി.

    Continue Reading

  • കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ ഒഴിവ്
    , , ,

    കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ ഒഴിവ്

    പട്ടികജാതി വികസന വകുപ്പിൽ ഹോണറേറിയം വ്യവസ്ഥയിൽ താത്ക്കാലികാടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി സോഷ്യൽ വർക്കറായി പ്രവർത്തിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടതും 21-35 നുമിടയിൽ പ്രായമുളളതുമായ എം.എസ്.ഡബ്യൂ ബിരുദധാരികൾക്ക് വാക് -ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 25.07.2024-നു രാവിലെ 11.00 മണിയ്ക്ക് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വെളളയമ്പലം കനകനഗർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന…

    Continue Reading

  • പാർട്ട് ടൈം നഴ്സറി സ്കൂൾ ടീച്ചർ ഒഴിവ്
    , , , ,

    പാർട്ട് ടൈം നഴ്സറി സ്കൂൾ ടീച്ചർ ഒഴിവ്

    പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, ജില്ലയിൽ പ്രവർത്തിച്ച് വരുന്ന വിവിധ നഴ്‌സറി സ്കൂളുകളിലേക്ക് പാർട്ട് ടൈം നഴ്സറി സ്കൂൾ ടീച്ചർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എസ് എസ് എൽ സി, കേരള ഗവൺമെന്റിൽ നിന്നുള്ള പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് /തത്തുല്യം / കേരള ഗവൺമെന്റ്റ് അംഗീകരിച്ച ബാലസേവികാ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത…

    Continue Reading

error: Content is protected !!