Author: News Desk
-

സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന പ്രതിലോമ ബജറ്റ്: മന്ത്രി ഡോ. ബിന്ദു
സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെയും അരികുവത്‌കൃതജനതയുടെയും താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തോടും കേരളത്തിന്റെ വികസന സ്വപ്‌നങ്ങളോടും ബജറ്റ് പുലർത്തിയ അവഗണനയോട് കടുത്ത ജനരോഷം കേരളത്തിലാകെ ഉയരുമെന്നും മന്ത്രി ഡോ. ബിന്ദു പ്രസ്‌താവനയിൽ പറഞ്ഞു വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ അതിപ്രധാന മേഖലകൾക്ക് മതിയായ വിഹിതം നീക്കിവെക്കാതെ കോർപ്പറേറ്റുകൾക്ക് നികുതിയിളവും ആനുകൂല്യവും അടക്കം താങ്ങ് നൽകുക വഴി ബിജെപി സർക്കാരിന്റെ നയസമീപനത്തെ…
-

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) പ്രവേശനം
തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകർ സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ 50 ശതമാനമെങ്കിലും മാർക്കോടെ പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധി 33 വയസ്. അപേക്ഷകർക്ക് 2024 ജനുവരി…
-

കുടുംബം പുലർത്താൻ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകിയില്ല: നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കുടുംബം പുലർത്താനായി രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക്. ജില്ലാ ലേബർ ഓഫീസർ, തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവൻസ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 10 മുതൽ മേയ് 2 വരെയാണ് പരാതിക്കാരനായ ഒറ്റശേഖരമംഗലം സ്വദേശി എ.എസ്. അഭിജിത് വിഴിഞ്ഞം തുറമുഖത്തിലെ…
-

അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി ACE കോളേജിൽ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയ്ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി തിരുവല്ലം ACE College of Engineeringന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ 2024ലെ ജില്ലാ ജൂനിയർ (Under 19) സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ACE കോളേജിൽ വച്ച് നടന്നു. ചാമ്പ്യൻഷിപ്പിന്റെ ഓപ്പൺ വിഭാഗത്തിൽ 115 പേരും പെൺകുട്ടികളുടെ വിഭാഗത്തിൽ 46 പേരും പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും സൈക്കിൾ പോളോ അസോസിയേഷൻ…
-

കെ കെ രമ എം.എൽ.എയുടെ പിതാവ് അന്തരിച്ചു
കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയുടെ പിതാവ് കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.
-

ഫയലുകൾ വച്ചു താമസിപ്പിക്കുന്നത് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ വച്ചു താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടർമാർ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഫയൽ അദാലത്തിലൂടെ നിയമപ്രകാരം പരിഹരിക്കാനാവുന്ന എല്ലാ ഫയലുകളും തീർപ്പാക്കണം. പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേളകളുടെ സംഘാടനത്തിൽ സജീവമായി ഇടപെടണം. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനുള്ള പദ്ധതികൾക്ക് മികച്ച പിന്തുണയുണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തണം. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ യോഗം ഓരോ…
-

വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി
വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 48 ലക്ഷം രൂപയും കൊല്ലം ജില്ലയിൽ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയിൽ 17.38 ലക്ഷം രൂപയും ആലപ്പുഴ ജില്ലയിൽ 33.2 ലക്ഷം രൂപയും കോട്ടയം…
-

108 ജീവനക്കാരുടെ അടിക്കടിയുള്ള സമരം അന്വേഷിക്കണം – മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 108 ജീവനക്കാർ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്. ശമ്പളം കിട്ടാൻ വൈകുമ്പോൾ സേവനം നിർത്തുന്ന പ്രവണത അടിയന്തരമായി തടയണമെന്ന് പരാതിക്കാരനായ അനീഷ് മണിയൻ ആവശ്യപ്പെട്ടു. അധിക്യതർ മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരം സമരങ്ങൾ നടത്തുന്നത്. 108 ആമ്പുലൻസ് ജീവനക്കാർ സമരം നടത്തുന്നത് കാരണം വൻതുക മുടക്കി…
You May Have Missed














