Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

കൊല്ലം: കൊല്ലം ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു. 29ന് പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വിജയിയുമായ റിതു കൃഷ്ണ ഉദ്ഘാടനം ചെയ്ത ആർട്സ് ഫെസ്റ്റിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.

സ്കൂൾ പ്രിന്‍സിപ്പല്‍ സനല്‍ ടി എസ് അധ്യക്ഷത വഹിച്ച ആർട്സ് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ജോബ സ്വാഗതവും ദിവ്യ നന്ദി പ്രകാശനവും നിര്‍വഹിച്ചു. ജൂലൈ 29 30 31 തീയതികളിലായി സ്കൂൾ ക്യമ്പസിൽ സജ്ജമാക്കിയിരുന്ന വിവിധ വേദികളിലായാണ് കുട്ടികളുടെ വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറിയത്. വൈസ് പ്രിന്‍സിപ്പല്‍ മില്‍ക്ക സ്ലീബ, പ്രൈമറി സെക്ഷന്‍ മേധാവി സീന, പ്രീപ്രൈമറി സെക്ഷന്‍ മേധാവി അമീന, അക്കാഡമിക് കോഡിനേറ്റര്‍ ബിജു ബാഹുലേയന്‍ എന്നിവര്‍ ആർട്സ് ഫെസ്റ്റിന് നേതൃത്വം നൽകി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!