Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ
    , , , ,

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. യാത്രക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്.

    Continue Reading

  • കേന്ദ്ര ബഡ്ജറ്റ്: രമേശ് ചെന്നിത്തലയുടെ പ്രതികരണം
    , ,

    കേന്ദ്ര ബഡ്ജറ്റ്: രമേശ് ചെന്നിത്തലയുടെ പ്രതികരണം

    ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്. ഈ ബഡ്ജറ്റ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത് ബീഹാർ അസംബ്ലിയിലും ആന്ധ്രാപ്രദേശ് അസംബ്ലിയിലുമാണ്. കാരണം ഈ രണ്ടു സംസ്ഥാനങ്ങൾക്കേ പ്രയോജനമുള്ളൂ. മറ്റ് സംസ്ഥാനങ്ങൾക്ക് പരിഗണന പോലുമില്ല എന്നുള്ളതാണ് ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്നത് . തന്നെയുമല്ല രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ഇടപെടലുമില്ല. കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കർഷക…

    Continue Reading

  • സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് ഇന്നത്തെ കേന്ദ്ര ബജ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
    , , ,

    സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് ഇന്നത്തെ കേന്ദ്ര ബജ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള…

    Continue Reading

  • മോദിസര്‍ക്കാരിന്റെ ബജറ്റ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന സഖ്യകക്ഷികളെ സുഖിപ്പിക്കാന്‍ വേണ്ടിമാത്രമെന്ന് കെ. സി. വേണുഗോപാല്‍ എംപി
    , ,

    മോദിസര്‍ക്കാരിന്റെ ബജറ്റ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന സഖ്യകക്ഷികളെ സുഖിപ്പിക്കാന്‍ വേണ്ടിമാത്രമെന്ന് കെ. സി. വേണുഗോപാല്‍ എംപി

    പൊതുബജറ്റിന്റെ താല്‍പ്പര്യങ്ങളെ ബലികഴിച്ച് മോദി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന സഖ്യകക്ഷികളെ സുഖിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് മോദിസര്‍ക്കാരിന്റെ ബജറ്റിലുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നിതീഷ്-നായിഡു വിധേയത്വം പ്രകടമാക്കുന്നതിന് അപ്പുറം സാധാരണക്കാരന് ആശാവഹമല്ല ബജറ്റ് പ്രഖ്യാപനങ്ങള്‍. എന്നാല്‍ ആന്ധ്രയ്ക്കും ബീഹാറിനും അടിസ്ഥാന സൗകര്യത്തിനും ടൂറിസത്തിനും നേരത്തെ അനുവദിച്ച സാമ്പത്തിക സഹായം കൂടി ഉൾപ്പെടുത്തി വലിയ സഹായം നല്‍കിയെന്ന് പ്രതീതി സൃഷ്ടിച്ച് സ്വന്തം മുന്നണിയിലെ ഘടകക്ഷികളെ കബളിപ്പിക്കുകയാണ് ബിജെപി ചെയ്തത്. കേരളത്തെ പാടെ അവഗണിച്ചു. ബജറ്റ് പ്രസംഗത്തിൽ കേരളത്തിൻറെ പേര് ഒരിക്കൽ…

    Continue Reading

  • അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രസർക്കാർ ബജറ്റിലൂടെ പൂർണമായി അവഗണിച്ചു – വി റ്റി ബൽറാം
    , ,

    അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രസർക്കാർ ബജറ്റിലൂടെ പൂർണമായി അവഗണിച്ചു – വി റ്റി ബൽറാം

    തിരുവനന്തപുരം -അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രബജറ്റിലൂടെ ധനകാര്യ മന്ത്രി പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം പ്രസ്താവിച്ചു. അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയംമൂലം എൺപത്തി ഒന്നായിരം (81,000) ചെറുകിട വ്യവസായങ്ങൾ ആണ് ഇന്ത്യയിൽ പൂട്ടിപ്പോയത്. അതിനാൽ നിരവധി ആസംഘടിത മേഖലയിലെ തൊഴിലാളികൾ ജീവിക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു പ്രഖ്യാപനങ്ങളും ബജറ്റിലൂടെ ഉണ്ടായിട്ടില്ലാ…

    Continue Reading

  • കുമാരനാശാൻ ജീവചരിത്ര വിജ്ഞാനകോശത്തിന്റെ കവർചിത്രത്തിന് സൃഷ്ടികൾ ക്ഷണിച്ചു
    , ,

    കുമാരനാശാൻ ജീവചരിത്ര വിജ്ഞാനകോശത്തിന്റെ കവർചിത്രത്തിന് സൃഷ്ടികൾ ക്ഷണിച്ചു

    കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ആഗസ്റ്റിൽ പ്രസിദ്ധീകരിക്കുന്ന മഹാകവി കുമാരനാശാൻ ജീവചരിത്ര വിജ്ഞാനകോശത്തിന്റെ കവർചിത്രത്തിന് സൃഷ്ടികൾ ക്ഷണിച്ചു. കുമാരനാശാന്റെ പോട്രേയിറ്റോ, ആശാന്റെ കൃതികളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രീകരണങ്ങളോ എ4 വലിപ്പത്തിൽ തയ്യാറാക്കി മികച്ച റെസല്യൂഷനിൽ സ്കാൻ ചെയ്ത് പി.ഡി.എഫ് രൂപത്തിൽ siepcovercontest@gmail.com ലേക്ക് ആഗസ്റ്റ് 10 നകം അയയ്ക്കണം. സൃഷ്ടികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: sarva.kerala.gov.in

    Continue Reading

  • ജൂലൈ 25 നും 26 നും നഗരപ്രദേശത്ത് ജലവിതരണം മുടങ്ങും
    ,

    ജൂലൈ 25 നും 26 നും നഗരപ്രദേശത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: സ്മാർട്ട് സിറ്റി പണികളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകൾ, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികൾ നടക്കുന്നതിനാൽ 25/07/24 വ്യാഴാഴ്ച രാവിലെ എട്ടു മണി മുതൽ 26/07/24 വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെ പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, മൂലവിളാകം, പാൽക്കുളങ്ങര, പേട്ട, ആനയറ,…

    Continue Reading

  • കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിന് പുതിയ ജിംനേഷ്യം
    , , ,

    കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിന് പുതിയ ജിംനേഷ്യം

    പട്ടികവർഗവിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് മികച്ച അവസരങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. തിരുവനന്തപുരം കട്ടേലയിലെ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കുട്ടികൾക്ക് കഴിയണമെന്നും മികച്ച വിദ്യാഭ്യാസം നേടുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. മാനസിക വളർച്ചയോടൊപ്പം ശാരീരിക വളർച്ചയും അനിവാര്യമാണ്. ചിട്ടയായ ജീവിത ക്രമീകരണത്തിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനാകുമെന്നും വിദ്യാർത്ഥികളോട് ചേർന്ന് നിന്നുള്ള…

    Continue Reading

  • വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. 2016 വരെയുള്ള വായ്പകളില്‍ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം
    , , , ,

    വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. 2016 വരെയുള്ള വായ്പകളില്‍ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

    സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്. ഇത്തരത്തില്‍ കുടിശികയുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന പക്ഷം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നതിന് സംസ്ഥാന…

    Continue Reading

  • നഗരസഭ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ എന്‍ട്രന്‍സ് പരിശീലനം
    , ,

    നഗരസഭ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ എന്‍ട്രന്‍സ് പരിശീലനം

    തിരുവനന്തപുരം നഗരസഭ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ 2024-25 എന്‍ട്രന്‍സ് പരിശീലനത്തിന്റെ (JEE, NEET, KSEA etc.) പുതിയ +1, +2 ബാച്ച് ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുകയാണ്. പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം. മറ്റുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10,000/- രൂപയാണ് പരിശീലന ഫീസ്. വിശദവിവരങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നം. 0471-2336744, 0471-2336980, 9400505325, 7907398639

    Continue Reading

error: Content is protected !!