Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കർക്കടക വാവുബലി: ശംഖുംമുഖത്തെ ഒരുക്കങ്ങൾ വിലയിരുത്തി
    , ,

    കർക്കടക വാവുബലി: ശംഖുംമുഖത്തെ ഒരുക്കങ്ങൾ വിലയിരുത്തി

    കർക്കടക വാവുബലിക്കായി ശംഖുംമുഖത്ത് എത്തുന്നവർക്ക് സുരക്ഷിതമായി ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങളുടെ പുരോഗതി ആന്റണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ബലിതർപ്പണം നടത്തുന്നവർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദേശിച്ചു. ചടങ്ങുകൾ കഴിഞ്ഞ വർഷത്തെ രീതിയിൽ നിയന്ത്രണവിധേയമായി നടത്താൻ യോഗം തീരുമാനിച്ചു. ലൈഫ് ഗാർഡുമാരുടെ എണ്ണം കൂട്ടാൻ ടൂറിസം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. കടൽത്തീരത്ത് സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനം ലഭ്യമാക്കും. ഡി.ടി.പി.സി ലൈഫ് ഗാർഡുമാരുടെ എണ്ണം എട്ടിൽ നിന്നും 16…

    Continue Reading

  • എൽ.ഡി.എഫിന്റെ ഐശ്വര്യം എൻ.ഡി.എ : വെള്ളാപ്പള്ളി
    ,

    എൽ.ഡി.എഫിന്റെ ഐശ്വര്യം എൻ.ഡി.എ : വെള്ളാപ്പള്ളി

    ചേർത്തല: എൽ.ഡി.എഫിന്റെ ഐശ്വര്യമാണ് എൻ.ഡി.എ മുന്നണിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരുനാരായണ ധർമ്മസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും യോഗം ചേർത്തല യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് യു.ഡി.എഫ് കാലങ്ങളായി വിജയിച്ചുകൊണ്ടിരുന്ന പല മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയം നേടിയത് എൻ.ഡി.എ മത്സര രംഗത്ത് എത്തിയതോടെയാണ്.മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിൽ യു.ഡി.എഫിന്റെ വോട്ടുകൾ എൻ.ഡി.എ പിടിക്കുന്നതു കൊണ്ടാണ് എൽ.ഡി.എഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എം.വി.ഗോവിന്ദനുൾപ്പെടെയുള്ളവർ…

    Continue Reading

  • ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ
    , , , ,

    ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

    തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി…

    Continue Reading

  • ബഹു. മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെ പ്രസ്താവന – ജൂലൈ 23
    , , ,

    ബഹു. മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെ പ്രസ്താവന – ജൂലൈ 23

    ജി.ജി.എച്ച്.എസ്.എസ് തിരൂരിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നിദാനമായ കാരണങ്ങൾ പരിശോധിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ആർ.ഡി.ഡി. യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ഡയറ്റിന്റെ സ്ഥലത്തുള്ള മരങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് ഇലകൾ വീണ് പുഴു ശല്യം ഉണ്ടാകുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇതിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ മരം അടിയന്തരമായി മുറിച്ചു മാറ്റാൻ ഡയറ്റ് പ്രിൻസിപ്പാളിന് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിന്  പുതിയ കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങൾ…

    Continue Reading

  • ക്യാമ്പസ്‌ വ്യവസായ പാർക്ക് പദ്ധതിക്ക് ജൂലൈ 24ന് തുടക്കം
    , , , ,

    ക്യാമ്പസ്‌ വ്യവസായ പാർക്ക് പദ്ധതിക്ക് ജൂലൈ 24ന് തുടക്കം

    വിദ്യാർത്ഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്തും; വ്യവസായത്തിന് ഭൂമി ലഭ്യത ഉറപ്പുവരുത്തുന്ന നൂതന പദ്ധതി: പി. രാജീവ് വ്യവസായ ആവശ്യത്തിനുള്ള ഭൂമിലഭ്യതയുടെ കുറവ് മറികടക്കുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വ താൽപര്യം വളർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപം നൽകിയ നൂതന ആശയമായ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗപ്പെടുത്തി കാമ്പസ്‌ വ്യവസായ പാർക്കുകൾ ആരംഭിക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ ജൂലൈ 24ന്…

    Continue Reading

  • കേരളത്തിന് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഏറെ;പലിശരഹിത വായ്പ സംസ്ഥാനം പ്രയോജനപ്പെടുത്തണം: വി. മുരളീധരൻ
    , , ,

    കേരളത്തിന് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഏറെ;പലിശരഹിത വായ്പ സംസ്ഥാനം പ്രയോജനപ്പെടുത്തണം: വി. മുരളീധരൻ

    തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കേന്ദ്രബജറ്റെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും നൈപുണ്യവികസനവും യുവാക്കള്‍ നാടുവിടുന്നത് കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാലുകോടിയിലധികം ചെറുപ്പക്കാര്‍ക്ക് തൊഴിലുറപ്പാക്കുമെന്ന് പറയുന്നത് പ്രതീക്ഷയേകുന്നതാണ്. പുതുതായി ജോലിയില്‍ കയറുന്നവരുടെ ആദ്യ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നത് വിപ്ലവകരമായ തീരുമാനമാണെന്നും വി.മുരളീധരന്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ വായ്പ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടും. മുദ്രാലോൺ ഇരട്ടിയാക്കിയതും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള ‘ഏയ്ഞ്ചല്‍’ ടാക്‌സ് റദ്ദാക്കിയതും യുവസംരംഭകർക്ക് ആത്മവിശ്വാസം പകരുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യവികസനത്തിന് സംസ്ഥാനങ്ങൾക്ക്…

    Continue Reading

  • കേന്ദ്ര ബജറ്റ് – കേരള ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലന്റെ പ്രതികരണം
    , ,

    കേന്ദ്ര ബജറ്റ് – കേരള ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലന്റെ പ്രതികരണം

    കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണ്. തികച്ചും കേരളവിരുദ്ധവുമാണ്. കേരളത്തിന്റെ ന്യായമായ ഒരാവശ്യം പോലും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇത് തികച്ചും പ്രതിഷേധാര്‍ഹമായ സമീപനമാണ്. രാജ്യത്തിന്റെ ഭാവിയും വികസനവും ജനപുരോഗതിയും ലക്ഷ്യമിടേണ്ട ബജറ്റ് മോദി സര്‍ക്കാരിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നു. കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്റെ പൊതുവായതും, സംസ്ഥാനങ്ങളെയാകെ സംരക്ഷിക്കുന്നതുമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഇത്തവണ ബജറ്റില്‍ രാജ്യത്തിന്റെ ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. എന്‍.ഡി.എ സഖ്യത്തിന്റെ ജീവന്‍രക്ഷാ ബജറ്റെന്നുവേണം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെ…

    Continue Reading

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ
    , , , ,

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. യാത്രക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്.

    Continue Reading

  • കേന്ദ്ര ബഡ്ജറ്റ്: രമേശ് ചെന്നിത്തലയുടെ പ്രതികരണം
    , ,

    കേന്ദ്ര ബഡ്ജറ്റ്: രമേശ് ചെന്നിത്തലയുടെ പ്രതികരണം

    ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്. ഈ ബഡ്ജറ്റ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത് ബീഹാർ അസംബ്ലിയിലും ആന്ധ്രാപ്രദേശ് അസംബ്ലിയിലുമാണ്. കാരണം ഈ രണ്ടു സംസ്ഥാനങ്ങൾക്കേ പ്രയോജനമുള്ളൂ. മറ്റ് സംസ്ഥാനങ്ങൾക്ക് പരിഗണന പോലുമില്ല എന്നുള്ളതാണ് ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്നത് . തന്നെയുമല്ല രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ഇടപെടലുമില്ല. കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കർഷക…

    Continue Reading

  • സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് ഇന്നത്തെ കേന്ദ്ര ബജ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
    , , ,

    സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് ഇന്നത്തെ കേന്ദ്ര ബജ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള…

    Continue Reading

error: Content is protected !!