Author: News Desk
-

കല്ലറ യു.ഐ.ടിയിൽ സീറ്റൊഴിവ്
കല്ലറ യു.ഐ.ടിയിൽ ബി.എ ഇംഗ്ലീഷ് മേജർ വിത്ത് ബി.എ ഹിസ്റ്ററി മൈനർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ജനറൽ വിഭാഗത്തിൽ മൂന്ന്, ഈഴവ-രണ്ട്, മുസ്ലീം-രണ്ട്, ഒബിഎച്ച് -രണ്ട്, എസ്.സി -രണ്ട്, ഇ.ഡബ്ല്യൂ.എസ് -രണ്ട് എന്നിങ്ങനെയാണ് ഒഴിവ്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 29നുള്ളിൽ യു.ഐ.ടി ഓഫീസിൽ നേരിട്ട് എത്തുകയോ 9946844058, 9745959698, 9048330343 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
-

ഭീമാ ബാല സാഹിത്യ അവാര്‍ഡ് ഹാഫീസ് മുഹമ്മദിന്
ശ്രീ എന്‍. പി. ഹാഫിസ് മുഹമ്മദ് രചിച്ച അഭിയബു എന്ന കൃതി ഈ വര്‍ഷത്തെ ഭീമ ബാല സാഹത്യ അവാര്‍ഡിന് അര്‍ഹമായി. 70000 രൂപയും ശിലുവുമടങ്ങുന്ന അവാര്‍ഡ് ഈ മാസം 27 നു കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീ എം. കെ. രാഘവന്‍ എം പി. സമ്മാനിക്കും. കോഴിക്കോട് മേയര്‍ ശ്രീമതി ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. കുട്ടികളുടെ രചനയ്ക്കുള്ള സ്വാതി കിരണ്‍ അവാര്‍ഡിന് മന്‍മേഘ് ഭചിച്ച ദിനോസര്‍ ബോയ് എന്ന കൃതി അര്‍ഹമായി, 10000…
-

നീറ്റില്‍ പുനഃപരീക്ഷ നടത്തേണ്ടതില്ല: സുപ്രീം കോടതി
നീറ്റില്‍ പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പരീക്ഷാ ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി പരീക്ഷാ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്നും എന്നാല്‍ പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ബാധിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
-

പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പ് സന്ദർശിച്ച് ഗതാഗത വകുപ്പ് മന്ത്രി
വർക്ഷോപ്പ് നവീകരണത്തിന്റെ പുരോഗതിവിലയിരുത്തുന്നതിലേക്കായാണ് ഗതാഗത വകുപ്പ് മന്ത്രി പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പ് സന്ദർശിച്ചത്. തദവസരത്തിൽ കെഎസ്ആർടിസി ബസ്സുകളുടെ എയർ ബ്രേക്ക് സിസ്റ്റം സംബന്ധമായ ഡി ഡി യൂണിറ്റ്, ഡി ബി വാൽവ് തുടങ്ങിയ എല്ലാ യൂണിറ്റുകളും റീ കണ്ടീഷൻ ചെയ്യുന്നതിനും അവ ചെക്ക് ചെയ്യുന്നതിനുമായിട്ടുള്ള എയർ കണ്ടീഷൻ ചെയ്ത സെക്ഷൻ (Wabco-ZF Commercial Vehicle control system India limited) ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി നാട മുറിച്ച് പ്രവർത്തനം ആരംഭിച്ചു. ഒപ്പം കെഎസ്ആർടിസി ചെയർമാൻ മാനേജിംഗ്…
-

നിപ: 17 പേരുടെ ഫലം നെഗറ്റീവ് – മന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍
ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 460 പേരാണ് സമ്പര്‍ക്ക…
-

കാഞ്ഞിരംകുളം ഗവ ഐടിഐ പ്ലംബർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാഞ്ഞിരംകുളം ചാവടിയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരംകുളം ഗവ ഐടിഐയിൽ പ്ലംമ്പർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. 80% പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും 10% പട്ടികവർഗ്ഗ വിഭാഗത്തിനും 10% മറ്റു വിഭാഗങ്ങൾക്കു മായി സംവരണം ചെയ്തിരിക്കുന്നു. ഓൺലൈൻ ആയി അപേക്ഷിക്കാൻ ഉള്ള ലിങ്ക് htts://scdditiadmission.kerala.gov.in ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/07/2024. കൂടുതൽ വിവരങ്ങൾക്ക് 9605235311,9037914115,0471-2995364,9496367624 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.
-

തൂങ്ങാംപാറ ടൂറിസം പദ്ധതി നിർമാണ ഉദ്ഘാടനം ഇന്ന് (ജൂലൈ 24)
തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് (ജൂലൈ 24) വൈകിട്ട് 4.30 ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. തൂങ്ങാംപാറ വിൻസെൻസോ മരിയ സർനെല്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷത വഹിക്കും. വിവിധ തദ്ദേശ ഭരണ പ്രതിനിധികളും പങ്കെടുക്കും. തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേന നടപ്പാക്കുന്ന പദ്ധതി 99.99 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുക. പാറയുടെ മുകളിലേക്ക് കയറുവാനുള്ള പടവുകൾ, ശൗചാലയം,…
-

ഇ-ഹെൽത്ത് സപ്പോർട്ട് സ്റ്റാഫ് താല്ക്കാലിക നിയമനം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് പ്രതിദിനം 533/-രൂപ നിരക്കിൽ ഇ-ഹെൽത്ത് സപ്പോർട്ടിംഗ് സ്റ്റാഫിനെ താല്ക്കാലിക അടിസ്ഥാനത്തിൽ 31.07.2024 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു. യോഗ്യത: ഡിപ്ലോമ/ബി.എസ്സ്.സി/എം.എസ്സ്.സി/ബി.ടെക്/എം.സി.എ : (ഇലക്ട്രോണിക്സ്)
-

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാൻ സിറ്റിങ് ജൂലൈ 25ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ ജൂലൈ 25ന് വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെയാണ് സിറ്റിങ്. വാമനപുരം ബ്ലോക്ക് പ്രദേശത്തെ കല്ലറ, മാണിക്കൽ, നന്ദിയോട്, നെല്ലനാട്, പാങ്ങോട്, പെരിങ്ങമല, പുല്ലമ്പാറ, വാമനപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും…
You May Have Missed













