Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ജവഹർ ബാലഭവനിൽ സ്വാത്രന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു

ഇന്ത്യയുടെ 78 ആം സ്വാത്രന്ത്ര്യ ദിനാഘോഷം കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ സമുചിതമായി ആഘോഷിച്ചു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം പതാകയുയർത്തി സ്വാത്രന്ത്ര്യ ദിന സന്ദേശം നൽകി. ബാലഭവൻ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി കെ നിർമലകുമാരി സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, ബാലഭവൻ അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!