തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി മുൻ കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു കൊണ്ടുള്ള വാറണ്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇനി സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് കമ്മീഷൻ ആസ്ഥാനത്ത് അദ്ദേഹം ചുമതലയേൽക്കും. 2023 മേയ് 31 ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ശേഷം കമ്മീഷന് അധ്യക്ഷനുണ്ടായിരുന്നില്ല. ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥാണ് അധ്യക്ഷന്റെ ചുമതല വഹിച്ചത്. മുഖ്യമന്ത്രി , സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർ അടങ്ങിയ ഉന്നത സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ നിയമിക്കുന്നത്.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

