Author: News Desk
-

ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി
ഹാസ്യ നടനും മിമിക്രി താരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ്. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം
-

ലഹരിവിരുദ്ധദിനത്തിൽ വിവിധ പരിപാടികളുമായി സാമൂഹ്യനീതി വകുപ്പ്
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സാമൂഹ്യനീതി വകുപ്പ് ലഹരി വിരുദ്ധത ആശയമാക്കി സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. നശാമുക്ത് ഭാരത് അഭിയാൻ, ആസാദ് സേന എന്നിവരുടെ സഹകരണത്തോടെ പാളയം അയ്യൻകാളി ഹാളിൽ നടക്കുന്ന പരിപാടി രാവിലെ ഒൻപതിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്‌കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ കലാമത്സരങ്ങൾ നടക്കും. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), തീം ഡാൻസ്, മൈം, ചിത്ര രചന, പെയിന്റിങ് ഇനങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷൻ…
-

ബോട്ടണി അധ്യാപക ഒഴിവ്
ചാല ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ബോട്ടണി അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 രാവിലെ 10ന് അഭിമുഖത്തിനായി ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9645544291
-

മികച്ച പ്രേക്ഷക പ്രതികരണം നേടി ഡിഎന്‍എ
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസ്പര്‍ നിര്‍മ്മിച്ച് ഹിറ്റ്‌മേക്കര്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്യ ഇന്‍വസ്റ്റിഗേറ്റീവ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം “ഡിഎന്‍എ (DNA) മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. എ കെ സന്തോഷ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ആക്ഷന്‍ രംഗങ്ങളാണ്. അഷ്ക്കർ സൗദാന്‍ നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന. ഒപ്പം ഹന്ന റെജി കോശി, ബാബു ആന്റണി, രണ്‍ജി…
-

ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും…
-

നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ സ്നേഹാദരവ്
നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ 2024 പുരസ്കാരം നേടിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും, സൗഹൃദ കൂട്ടായ്മ അംഗവുമായ അനിൽ രാജ് വി.പിയുടെ വസതിയിൽ എത്തി കൂട്ടായ്മ സ്നേഹാദരവ് നൽകി അനുമോദിച്ചു. കൂട്ടായ്മ ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, കെ സോമശേഖരൻ നായർ, പുലിപ്പാറ യൂസഫ്, സി രാജലക്ഷ്മി, മൂഴിയിൽ മുഹമ്മദ് ഷിബു, ഫസീല കായ്പാടി, പഴവിള ജലീൽ, ഇല്യാസ് പത്താം കല്ല്, വഞ്ചുവം ഷറഫ്, കൃഷ്ണ, പത്മകുമാരി…
-

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം
ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.ടി. അക്കാദമി ചെയര്‍മാന്‍ ഡോ.…
-

പൊതു വിദ്യാഭ്യാസത്തിൻ്റെ നിലവാരം വലിയതോതിൽ വർദ്ധിച്ചു: മന്ത്രി കെ രാജൻ
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം വലിയതോതിൽ വർദ്ധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച സൂര്യകാന്തി ‘മികവുത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും കേരളം മാറി. പത്തിലും പ്ലസ് ടുവിലും എ പ്ലസ് നേടുന്നതിനൊപ്പം ജീവിതത്തിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. ഭാവിയിൽ ആരാകണം എന്ന് ചോദിച്ചാൽ മാനവികതയുള്ള മനുഷ്യനാകണം എന്ന് പറയാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. അമ്പൂരി,…
-

ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മാനന്തവാടി എം എൽ എയായ ഒ ആർ കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന മറ്റു ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ…
-

കാത്ത് ലാബ് ടെക്‌നീഷ്യൻ അഭിമുഖം
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാസ്പിനു കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു (സയൻസ്), അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ബിരുദം/ ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 45 വയസിനുമിടയിൽ. ഗവ: മെഡിക്കൽ കോളേജ്/സംസ്ഥാന സർക്കാരിനു കീഴിലുള്ള മറ്റ് ആശുപത്രികൾ/ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (പ്രതിരോധ മന്ത്രാലയം/ റെയിൽവേ/ഇ.എസ്.ഐ) എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വർഷത്തിൽ…
You May Have Missed














