Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വിദ്യാഭ്യാസ രംഗത്ത് പട്ടം സെന്റ് മേരീസ് ഏവര്‍ക്കും മാതൃകയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി
    , ,

    വിദ്യാഭ്യാസ രംഗത്ത് പട്ടം സെന്റ് മേരീസ് ഏവര്‍ക്കും മാതൃകയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

    പഠനത്തിലാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കിലും മികച്ച മാനേജ്‌മന്റ്‌ കാര്യത്തിലാണെങ്കിലും പട്ടം സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഈവര്‍ക്കും, മാതൃകയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പതിനായിരങ്ങളെ പഠിപ്പിച്ച് ഉന്നത വിജയം നേടി സമൂഹത്തിന്റെ ഉന്നത ശ്രേനിയിലെത്തിക്കുന്ന പട്ടം സെന്റ്‌ മേരീസ് ഒരത്ഭുതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിന് ശേഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും ആശംസകള്‍ അറിയിക്കാന്‍ സെന്റ്‌ മേരീസ് സ്കൂളില്‍ എത്തിയതായിരുന്നു മന്ത്രി. വിജയികളെ ആശംസിക്കുകയും അവര്‍ക്ക്…

    Continue Reading

  • മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം മേയര്‍. എഫ് ഐ ആര്‍ ല്‍ ഗുരുതര ആരോപണങ്ങൾ
    , ,

    മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം മേയര്‍. എഫ് ഐ ആര്‍ ല്‍ ഗുരുതര ആരോപണങ്ങൾ

    കെ എസ് ആര്‍ ടി സി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തതോടെ ഇരുവരുംമുന്‍കൂര്‍ ജാമ്യം തേടിയേക്കും. മേയറെയും ഭര്‍ത്താവിനെയും തല്‍ക്കാലം അറസ്റ്റ്‌ ചെയ്യില്ല. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ്‌ പ്രതികൾ സ്വാധീനം ഉപയോഗിച്ച്‌ നശിപ്പിച്ചുവെന്നും, സച്ചിൻദേവ്‌ എംഎല്‍എ ബസില്‍ അതിക്രമിച്ച്‌ കയറിയെന്നും എഫ് ഐ ആര്‍ ല്‍ ഉണ്ട്‌.

    Continue Reading

  • ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്
    , , ,

    ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

    കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തെരഞ്ഞെടുത്തത്. ഇവര്‍ വികസിപ്പിച്ചെടുത്ത…

    Continue Reading

  • ഡോ. വി. വേണുഗോപാലിനെ അനുസ്മരിച്ചു
    ,

    ഡോ. വി. വേണുഗോപാലിനെ അനുസ്മരിച്ചു

    തിരുവല്ല : കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സ്ഥാപക ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ അനുസ്മരണം ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വം പുതിയ രൂപത്തിലും ഭാവത്തിലും പിടിമുറുക്കുകയും ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും സമഗ്രാധിപത്യം പുലർത്തുകയും ചെയ്യുന്ന ഇക്കാലത്ത് മുഖ്യധാര ഇടതുപക്ഷ കക്ഷികൾ അകത്ത് വലതുപക്ഷമായി മൂലധനശക്തികളുമായി സന്ധി ചെയ്യുകയാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും ശക്തമായ നിലപാടും ഉയർത്തിപ്പിടിച്ച വേണു സഖാവിന്റെ സാന്നിധ്യവും നേതൃത്വവും ആവശ്യമുള്ള ഇക്കാലത്ത് അദ്ദേഹം നയിച്ച വഴിയിലൂടെ…

    Continue Reading

  • ഉഷ്ണ തരംഗ സാഹചര്യം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
    , , ,

    ഉഷ്ണ തരംഗ സാഹചര്യം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.

    Continue Reading

  • ഏഷ്യയിലെ മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
    , , ,

    ഏഷ്യയിലെ മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

    ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്. മൂന്നാര്‍: ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ തിരഞ്ഞെടുത്തു. ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2024ലാണ് ഇന്ത്യയിലെ മികച്ച ആഡംബര ഹോട്ടലിനുള്ള അവാര്‍ഡ് മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പാ നേടിയത്. കൂടാതെ, ഏഷ്യയിലെ മികച്ച ഹോട്ടലുകളില്‍ 10-ാം സ്ഥാനവും ഏഷ്യയിലെ മികച്ച 25 ആഡംബര ഹോട്ടലുകളില്‍…

    Continue Reading

  • മരണമടഞ്ഞയാളിന് തപാല്‍ വോട്ട്: കോണ്‍ഗ്രസ് പരാതി നല്‍കിയ ബിഎല്‍ഒ, ഇആര്‍ഒ മാര്‍ക്കെതിരെ നടപടി വേണം
    , ,

    മരണമടഞ്ഞയാളിന് തപാല്‍ വോട്ട്: കോണ്‍ഗ്രസ് പരാതി നല്‍കിയ ബിഎല്‍ഒ, ഇആര്‍ഒ മാര്‍ക്കെതിരെ നടപടി വേണം

    തിരുവനന്തപുരം: മരണമടഞ്ഞവരുടെ പേരില്‍ ‘വീട്ടില്‍ വോട്ട് ‘ ചെയ്യാന്‍ നടന്ന ശ്രമത്തെ കോണ്‍ഗ്രസ് തടഞ്ഞു. തിരുവനന്തപുരം അസംബ്ലി നിയോജക മണ്ഡലത്തിലെ മരണമടഞ്ഞ മൂന്നുപേരുടെ പേരില്‍ 85 വയസ് കഴിഞ്ഞവര്‍ക്കുള്ള വോട്ടിന് അപേക്ഷ നല്‍കി തപാല്‍ വോട്ട് ചെയ്യാനുള്ള ശ്രമത്തെയാണ് ബൂത്ത് ഏജന്റുമാരുടെ അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞത്. വീട്ടില്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ തടസവാദം ഉന്നയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കാതെ മടക്കുകയാണുണ്ടായത്. മരണമടഞ്ഞയാളിന്റെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയ ആളിനെ കണ്ടെത്തുകയും ചെയ്തു.…

    Continue Reading

  • പന്ന്യൻ രവീന്ദ്രൻ ആർക്കും സമീപിക്കാവുന്ന വ്യക്തി : മന്ത്രി വി ശിവൻകുട്ടി
    ,

    പന്ന്യൻ രവീന്ദ്രൻ ആർക്കും സമീപിക്കാവുന്ന വ്യക്തി : മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരത്തിന്റെ വികസന കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ നേമം മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ഡല വികസനത്തിനായി എന്തു ചെയ്തുവെന്ന് പറയാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നു. ഇക്കാലയളവിൽ ശശി തരൂർ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപട്ടതിന്റെ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാട്ടാൻ ആവില്ല. കേന്ദ്ര…

    Continue Reading

  • ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓഫീസ് വിവരങ്ങൾ
    ,

    ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓഫീസ് വിവരങ്ങൾ

    ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നീരീക്ഷകരുടെയും ക്രമസമാധാന ചുമതലയുള്ള പോലീസ് നിരീക്ഷകന്റെയും ഓഫീസുകൾ പ്രവർത്തനം തുടങ്ങി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ രാജീവ് രഞ്ജനും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ആഷീഷ് ജോഷിയുമാണ് പൊതു നിരീക്ഷകർ. രാജീവ് സ്വരൂപാണ് തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളുടെ പോലീസ് നിരീക്ഷകൻ. തൈക്കാട് ഗസ്റ്റ് ഹൗസിലെ 305ആം മുറിയിലാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ പൊതു നിരീക്ഷകൻ രാജീവ് രഞ്ജന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം കളക്ടറേറ്റ് എ ബ്ലോക്കിൽ എ-204 നമ്പർ മുറിയിലാണ്…

    Continue Reading

  • കേരളത്തിൽ നാളെ (April 10) ചെറിയ പെരുന്നാൾ
    , , ,

    കേരളത്തിൽ നാളെ (April 10) ചെറിയ പെരുന്നാൾ

    മലപ്പുറം പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു. പിറ കണ്ടതിനെ തുടര്‍ന്ന്‍ തിരുവനന്തപുരം പാളയം ജുമാ മസ്ജിദിലെ ഡോ വി…

    Continue Reading

error: Content is protected !!