Author: News Desk
-

വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കാന്‍ കെ-കെയറുമായി കള്ളിയത്ത് ഗ്രൂപ്പ്
കൊച്ചി: വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയര്‍ വിപണിയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വീടിന്റെ ചോര്‍ച്ച, വിള്ളല്‍, ഈര്‍പ്പം എന്നിവക്കെല്ലാം പരിഹാരമേകുന്ന ഉല്‍പ്പന്നങ്ങളാണ് ഇവ. വീടിന്റെ നിര്‍മ്മാണത്തകരാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കെ-കെയര്‍ ഉല്‍പ്പന്നങ്ങള്‍ ശാശ്വത പരിഹാരമാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.കൊച്ചി ഹോളീഡേ ഇന്നില്‍ വച്ച് നടന്ന ചടങ്ങില്‍ കെ-കെയര്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ നടന്‍ ഇന്ദ്രന്‍സ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ നൂര്‍ മുഹമ്മദ് നൂര്‍ഷ, സി.ഇ.ഒയും ഡയറക്ടറുമായ ജോര്‍ജ്…
-

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തനം തുടങ്ങി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട ക പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സെല്‍ (എം.സി.എം.സി) പ്രവര്‍ത്തനം തുടങ്ങി. കളക്ട്രേറ്റിലെ നാലാം നിലയിലുള്ള മിനി കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള മീഡിയാ മോണിറ്ററിംഗ് സെല്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥികളുടെ പ്രചാരണ പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനും വിവിധ മാധ്യമങ്ങളിലൂടെയോ മറ്റോ ചട്ടലംഘനം ഉണ്ടായാൽ അത് കണ്ടെത്തുന്നതിനുമായി കളക്ടര്‍ ചെയര്‍മാനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലാ…
-

ശാസ്ത്ര സാഹിത്യ പരിഷത്ത് മാർച്ച് 22ന് ലോക ജലദിനമാചരിച്ചു
ലോക ജലദിനമായ മാർച്ച് 22 ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മാനവീയം വീഥിയില്‍ ലോക ജലദിനം ആചരിച്ചു. “ജലമർമ്മരം” എന്ന പ്രചാരണ പരിപാടി പ്രമുഖ ചിത്രകാരൻ ആദർശ് ശ്രീലകം പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങില്‍ സംബന്ധിച്ച പരിഷത്ത് അംഗങ്ങളും മറ്റു പ്രമുഖരും ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകം നേരിടുന്നതും ഇനി നേരിടാന്‍ പോകുന്നതിന്റെയും ജലത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചും സംസാരിച്ചു. ജല ദിനത്തിന്റെ ഭാഗമായി വൈകുന്നേരം 7.30 ന് ജില്ലാ പരിസര വിഷയസമിതി വെബ്ബിനാറും സംഘടിപ്പിച്ചു. 1993…
-

പൊതു തിരഞ്ഞെടുപ്പ് : പൂർണസജ്ജമായി തിരുവനന്തപുരം ജില്ല
ഭിന്നശേഷിക്കാർക്കും 85 വയസിന് മുകളിൽ പ്രായമായവർക്കും പോസ്റ്റൽ വോട്ട് സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 127 സ്‌ക്വാഡുകൾപൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ സി-വിജിൽ ആപ് 2024 പൊതുതിരഞ്ഞെടുപ്പിൽ ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചതായും മാതൃകാ പെരുമാറ്റച്ചട്ടം ജൂൺ ആറ് വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ്…
-

പൊതുതിരഞ്ഞെടുപ്പ് : സർവയലൻസ് ടീം പ്രവർത്തനമാരംഭിച്ചു
അൻപതിനായിരം രൂപയിൽ കൂടുതൽ കരുതുന്നവർ രേഖകൾ കൈവശം വയ്ക്കണം 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിത്യനിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ശിക്ഷാർഹമായ കുറ്റമായതിനാൽ, ഇത് തടയുന്നതിന് ജില്ലയിൽ ഫ്‌ളയിങ് സ്‌ക്വാഡ്, വീഡിയോ സർവയലൻസ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയിലൻസ് ടീം എന്നിവരെ വിന്യസിച്ചു. അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട്…
-

കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെജിറ്റിഇ പ്രി-പ്രസ്സ് ഓപ്പറേഷന്‍ / കെ.ജിറ്റി ഇ പ്രസ്സ് വര്‍ക്ക് / കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യതയോ പാസ്സായിരിക്കണം പട്ടികജാതി പട്ടികവര്‍ഗ്ഗ / മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി / എസ്.ഇ.ബി.സി/ മുന്നോക്ക…
-

കുട്ടികളില്‍ നിന്ന് സങ്കല്പ പത്ര സ്വീകരിച്ച് ജില്ലാ കളക്ടര്‍
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കല്‍ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും സങ്കല്പ പത്ര സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം പേരൂര്‍ക്കട പി.എസ്.എന്‍.എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. വോട്ടവകാശമില്ലെങ്കിലും കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെക്കൊണ്ട് വോട്ട് ചെയ്യിക്കാന്‍ പ്രേരിപ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. മാതാപിതാക്കളുടെയും തങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. വോട്ടുചെയ്യുകയെന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്നും അത് കൃത്യമായി ഉപയോഗിക്കണമെന്നും…
-

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
കേരള പൊതുജനാരോഗ്യ നിയമം: സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്ത് കാലികമായ മാറ്റങ്ങള്‍ വരുത്തിയുമാണ് പൊതുജനാരോഗ്യ നിയമം യഥാര്‍ത്ഥ്യമാക്കിയത്. ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ നിയമത്തിലുള്ളത്. നിയമം അനുശാസിക്കുന്ന സംസ്ഥാനതല പൊതുജനാരോഗ്യ സമിതിയും ജില്ലാതല സമിതികളും പ്രാദേശിക സമിതികളും കൃത്യമായ ഇടവേളകളില്‍…
-

മാര്‍ച്ച് 14 ലോക വൃക്ക ദിനം: വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും
‘വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും – വൃക്കരോഗ ചികിത്സയ്ക്കും വൃക്കരോഗത്തിന് ആവശ്യമായ മരുന്നുകള്‍ക്കും എല്ലാവര്‍ക്കും തുല്യമായ അവകാശം’ (Kidney Health for All – Advancing Equitable Access to Care and Optimal Medication Practice) മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ കൂടുന്നതിനാലും വൃക്കരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തില്‍ ഈ കഴിഞ്ഞ പതിറ്റാണ്ടില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നമ്മുടെ ഭാരതത്തില്‍ ജനസംഖ്യയുടെ പതിനേഴ്…
-

ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം മലയം ദൈവസഭ മുഖ്യ കര്‍മ്മി പാസ്റ്റര്‍ ജെറിന്‍ ചേരുവിളയുടെ നേത്രുത്വത്തില്‍ 11-03-2024 ന് വൈകുന്നേരം മലയം ദൈവസഭാ ചര്‍ച്ചില്‍ വച്ചു നടന്ന ചടങ്ങില്‍ ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന കര്‍മങ്ങള്‍ നിര്‍വഹിച്ചു. റിട്ട. ഐപിഎസ് ശ്രീ എസ് പുലികേശി അധ്യക്ഷനായ ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഎംഡി ശ്രീ സോമശങ്കര്‍ സ്വാഗതം പറഞ്ഞു. ഫാര്‍മസി ലോഗോ പ്രകാശനം ബഹു. കേരള ഭക്ഷ്യ സിവില്‍ വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ നിര്‍വഹിച്ചു. ജിസ് ഹോസ്പിറ്റല്‍ ലോഗോ…
You May Have Missed














