Author: News Desk
-

ഫെബ്രുവരി 16ന് അഖിലേന്ത്യാ ബന്ദ്
ഫെബ്രുവരി 16ന് അഖിലേന്ത്യാ ബന്ദ്; സിപിഎം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 16ന് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടന നേതാക്കള്‍. ഹരിയാനയിലെ അംബാലയ്ക്ക് സമീപമുള്ള ശംഭൂ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഗ്രാമീണ ബന്ദിന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഐക്യദാര്‍ഡ്ട്യം പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരോട് കാണിക്കുന്ന അതിക്രമങ്ങളും അടിച്ചമര്‍ത്തലും ഉടനടിഅവസാനിപ്പിക്കണമെന്നും യെച്ചൂരി എക്സില്‍ കുറിച്ചു.
-

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എന്നും അനുഭാവപൂര്‍ണ്ണ സമീപനം: മന്ത്രി ഡോ. ആർ ബിന്ദു
ആധുനിക സൗകര്യങ്ങളോടെ പത്ത് ബഡ്‌സ് സ്‌കൂളുകൾ സ്ഥാപിച്ചതടക്കം കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി സുപ്രീംകോടതിയെ സമീപിച്ചത് ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷനേതാവ് ശ്രീ. വി . ഡി. സതീശൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ജില്ലയിലെ കശുമാവു തോട്ടങ്ങളില്‍ 1978…
-

ഗവസ്‌കര്‍ക്ക് മാത്രമല്ല, മലയാളിയും സിംഗിള്‍ ഡോട്ട് ഐഡി ഡയറക്ടറുമായ സുഭാഷ് മാനുവലിന്റെയും ടീഷര്‍ട്ടില്‍ ധോണിയുടെ ഒപ്പ്
മുംബൈ: മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് സ്മൈല്‍ ബ്രാന്‍ഡ് അംബാസഡര്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ് അവതരിപ്പിച്ചു. എനിഗ്മാറ്റിക് സ്മൈല്‍ ഗ്ലോബല്‍ സി.ഇ.ഒ ബിഷ് സ്മീര്‍, ഡയറക്ടര്‍ സുഭാഷ് മാനുവല്‍ എന്നിവര്‍ പങ്കെടുത്തു. 2023ലെ ഐ.പി.എല്ലിനിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവസ്‌കറിന്റെ ഷര്‍ട്ടില്‍ ഒപ്പിട്ടതിന് സമാനമായ രീതിയില്‍ ഈ ചടങ്ങിനിടെയും ധോണി മലയാളിയായ മനുവേലെന്ന്‌റെ ഷര്‍ട്ടില്‍ ഒപ്പിട്ട് കൗതുകമായി. സര്‍വ്വത്ര ടെക്നോളജീസുമായാണ് സിംഗിള്‍.ഐഡി ഏറ്റവും പുതുതായി കൈകോര്‍ക്കുന്നത്. രാജ്യത്തെ അറുന്നൂറ് ബാങ്കുകളുമായി വ്യാപാരബന്ധമുള്ള സര്‍വ്വത്ര ടെക്നോളജിയുമായുള്ള സഹകരണത്തോടെ…
-

തേനീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു
നെടുമങ്ങാട് വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് 8 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. 17 പേർ അടങ്ങുന്ന തൊഴിലുറപ്പ് സംഘത്തിനെ ജോലിക്കിടെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.ഗുരുതമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വിതുര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
-

മൃഗസംരക്ഷണം: ആശാ പ്രവര്‍ത്തകരുടെ മാതൃകയില്‍ സംസ്ഥാനത്ത് 2000 എ – ഹെല്‍പ്പര്‍മാര്‍
മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ -ഹെല്‍പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫ് ലൈവ് സ്റ്റോക്ക് ) പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ആശാ വര്‍ക്കര്‍മാരുടെ മാതൃകയില്‍ എ ഹെല്‍പ്പര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 13 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ…
-

പെണ്ണടയാളങ്ങള്‍ – സ്ത്രീ അവസ്ഥാ പഠന റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചു
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്ത്രീകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനും, പ്രശന പരിഹാരത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനുമായി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘പെണ്ണടയാളങ്ങള്‍ – സ്ത്രീ അവസ്ഥാ പഠനം ‘ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് മെമ്മോറിയല്‍ ഹാളില്‍ ഐ.ബി സതീഷ് എം.എല്‍.എ പ്രകാശനം നിര്‍വഹിച്ചു. സ്ത്രീ സംതൃപ്തയും സുരക്ഷിതയും ആയിരിക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ വികസനം സാധ്യമാകൂ എന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ ആസൂത്രണ സമതിയുടെ…
-

ജില്ലയിലെ വനിതാ, ഭിന്നശേഷി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക നിരീക്ഷകന്‍
ജില്ലയില്‍ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും അവകാശം സംരക്ഷിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക നിരീക്ഷകന്‍ ഡോ. യോഗേഷ് ദുബെ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വനിതാ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായാണ് ജില്ല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. ഇതിന് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടറെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഡനം…
-

സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചു
സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചുവെന്നാരോപിച്ച് ഫെറ്റോ യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബജറ്റിന്റെ കോപ്പി കത്തിച്ചപ്പോൾ.
-

പ്രേമചന്ദ്ര കുറുപ്പ് അന്തരിച്ചു
തിരുവനന്തപുരം: കെ. എസ്. പ്രേമചന്ദ്ര കുറുപ്പ് (റിട്ട. ഐ എ എസ്) അന്തരിച്ചു. ഇന്ന് (07-02-2024) വൈകുന്നേരം തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോടൊപ്പം അട്മിനിസ്ട്രെറ്റിവ് സര്‍വീസില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്‘ എന്ന സര്‍വീസ് സ്റ്റോറി എഴുതിയിരുന്നു. ലേബർ കമ്മിഷണർ, തൃശൂർ, മലപ്പുറം ജില്ലകളിൽ കലക്ടർ ഉള്‍പ്പടെയുള്ള ചുമതലകള്‍ക്കു ശേഷം വിരമിച്ച പ്രേമചന്ദ്ര കുറുപ്പ് ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്രയുടെ മുന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.
-

കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തി
കുടിശ്ശികയായ 6 ഗഡു ( 36 % ) ക്ഷാമബത്ത ഉടൻ അനുവദിക്കുക, ക്ളാസിഫിക്കേഷൻ – കുടിശ്ശിക ശതമാനം വ്യവസ്ഥയിൽ ഇളവനുവദിക്കുക, ഖാദി – കയർ – കൈത്തറി – ഫിഷറീസ് – ഇൻഡസ്ട്രീസ് മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം യു ഡി എഫ് കൺവീനർ എം . എം . ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.
You May Have Missed














