Author: News Desk
-

ക്യാൻസർ അതിജീവിച്ചവർക്കായി അമൃതജീവനം പദ്ധതി
ക്യാൻസറിൽ നിന്ന് മുക്തി നേടിയവർക്ക് വേണം സമഗ്രപരിപാലനം : ആരോഗ്യവിദഗ്ദ്ധർ കൊച്ചി: ക്യാൻസറിനെ പൊരുതിത്തോൽപ്പിച്ചിട്ടും പലവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടിലൂടെയാണ് രോഗത്തെ അതിജീവിച്ചവർ കടന്നുപോകുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ വിദേശരാഷ്ട്രങ്ങളിൽ പ്രത്യേകം സംയോജിത ചികിത്സാമാർഗ്ഗങ്ങൾ നിലവിലുണ്ട്. അത്തരത്തിൽ ക്യാൻസർ മഹാമാരി അതിജീവിച്ചവരുടെ മൊത്തത്തിലുള്ള ക്ഷേമം ലക്ഷ്യമിട്ട് കേരളത്തിലാദ്യമായി കൊച്ചി അമൃത ഹോസ്പിറ്റൽ ‘അമൃതജീവനം‘ എന്ന പേരിൽ ക്യാൻസർ വെൽനസ് പ്രോഗ്രാമിന് തുടക്കമിടുന്നു. ക്യാൻസർ ചികിത്സ പൂർത്തിയാക്കിയതിന് ശേഷമുള്ള ശാരീരികവും മാനസികവും വൈകാരികവും…
-

പാറശാല മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിൽ വർണ്ണക്കൂടാരം പദ്ധതി
മണ്ഡലതല നിർമാണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉണർവിന്റെയും നിറവിന്റെയും നിലവാര വളർച്ചയുടെയും പാതയിലാണെന്നും അതിന് വഴിയൊരുക്കുന്നതാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വർണക്കൂടാരം പദ്ധതിയുടെ പാറശാല നിയോജക മണ്ഡലതല നിർമാണോദ്ഘാടനം ആനാവൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ നിലവിലുള്ള ശാസ്ത്രീയ പ്രീസ്‌കൂൾ വിദ്യാഭ്യാസം ശിശുവികാസത്തിൽ കുട്ടിയുടെ പഠന പരിസരത്തിന്റെ സ്വാധീനത്തെ ശരിയായ രീതിയിൽ പരിഗണിച്ചുകൊണ്ടുള്ളതാണെന്നും അതുകൊണ്ടുതന്നെ…
-

പട്ടം തോട് നവീകരണ പ്രവൃത്തി ആരംഭിച്ചു
പട്ടം തോടിന്റെ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. 2021-22 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.83 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പ്രവൃത്തിക്ക് നൽകിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പട്ടം തോടിന് ശരാശരി 8 മീറ്റർ വീതിയും ഏകദേശം 9 കി.മീ നീളവുമാണുള്ളത്. തിരുവനന്തപുരം നഗരസഭയിലെ കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി പട്ടം തോട്…
-

പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു
പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചതിനെത്തുടർന്ന് നിയമസഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു.
-

ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമ പെൻഷൻ വൈകുന്നു
ക്ഷേമ പെൻഷൻ നൽകാതെ ഭിന്നശേഷിക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച സമരത്തിൽ തങ്ങളുടെ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിൽക്കാനായി കൊണ്ടുവന്ന ഭിന്നശേഷിക്കാർ.
-

ആര്യനാട് ഐ.ടി.ഐയില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങും: മന്ത്രി വി.അബ്ദുറഹിമാന്‍
ആര്യനാട് സര്‍ക്കാര്‍ ഐ.ടി.ഐക്ക് പുതിയ ഇരുനില മന്ദിരവും അനുബന്ധ സൗകര്യങ്ങളുമായതോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഐ.ടി.ഐയില്‍ നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തും നാട്ടിലും ഏറെ തൊഴില്‍സാധ്യതയുള്ള പെയിന്റ് റിപ്പയര്‍ അസിസ്റ്റന്റ്, പെയിന്റിംഗ് ഹെല്‍പ്പര്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസൈനിംഗ് എന്നീ ഹ്രസ്വകാല കോഴ്സുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക. പി.എം.ജെ.വി.കെ പദ്ധതിയില്‍ 425 കോടി രൂപയുടെ 38 പദ്ധതികള്‍ സംസ്ഥാനതല സമിതി…
-

ക്ഷേമനിധി വിഹിതം മാർച്ച് 10നകം അടയ്ക്കണം
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം മാർച്ച് 10നകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധി അംഗത്വം റദ്ദാകാതിരിക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസമാകാതിരിക്കുന്നതിനും അംഗത്വവിഹിതം കൃത്യസമയത്ത് അടയ്ക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
-

GOTEC പദ്ധതി മികച്ച മാതൃകയാണെന്ന് സ്പീക്കർ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും , വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കി വരുന്ന GOTEC (Global Opportunities through English Communication) പദ്ധതി പൊതു വിദ്യാലയങ്ങളിൽ നടന്നു വരുന്ന മികച്ച മാതൃകകളിൽ ഒന്നാണെന്ന് നിയമ സഭാ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ നടന്ന പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ നിരന്തരമായ പരിശീലനം വേണമെന്നും ഈ വർഷം 78 സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കിയ…
-

റിപ്പബ്ലിക് ദിന ക്യാമ്പിൽ അഭിമാനനേട്ടവുമായി കേരള എൻ.സി.സി; ആദരമൊരുക്കും: മന്ത്രി ഡോ. ബിന്ദു
ഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ കേരള എൻ.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. രാജ്യത്തെ ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ ഡയറക്ടറേറ്റിനുളള ട്രോഫി സ്വന്തമാക്കി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ചരിത്രം കുറിച്ചുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന എൻസിസിയുടെ ഓവറോൾ പ്രകടനത്തിന് അഖിലേന്ത്യാതലത്തിൽ കേരള എൻസിസി ഇത്തവണ നാലാം സ്ഥാനവും സ്വന്തമാക്കി. 2023-ലെ പതിനൊന്നാം സ്ഥാനം മെച്ചപ്പെടുത്തിയാണ് കേരളം തിളക്കമാർന്ന ഈ നേട്ടം കൈവരിച്ചത്. ശ്രദ്ധേയമായ പ്രകടനം…
-

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ്: മന്ത്രി വീണാ ജോര്‍ജ്
5 താലൂക്ക് ആശുപത്രികളില്‍ കൂടി ദന്തല്‍ യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതി. തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ ഒരു ദന്തല്‍ സര്‍ജന്‍, ഒരു ദന്തല്‍ ഹൈജീനിസ്റ്റ്, ഒരു ദന്തല്‍ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തല്‍ യൂണിറ്റ് സജ്ജമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ദന്തല്‍ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തല്‍ യൂണിറ്റ് തുടങ്ങുന്നതിനുള്ള…
You May Have Missed














