Author: News Desk
-

നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ
പി.എസ്.സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് അർഹമായ സാമുദായിക സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ ഒരു സംവരണ വിഭാഗത്തിനും ആശങ്ക ഉണ്ടാകേണ്ടതില്ല – ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.…
-

കെ ആര്‍ എം യു ഐഡി കാര്‍ഡ് വിതരണം നിര്‍വഹിച്ചു
കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ തിരുവനന്തപുരം ജില്ലയിലെ 2024-25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം നെയ്യാറ്റിന്‍കര എം എല്‍ എ ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. ജനുവരി 31ന് വൈകുന്നേരം എം എല്‍ എ യുടെ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ എം എല്‍ എ കെ ആര്‍ എം യു ജില്ലാ പ്രസിഡന്റ് കെ കൃഷ്ണകുമാറിനും, ജില്ലാ ട്രഷറര്‍ ബിജുവിനും, മെമ്പര്‍ ശ്യാമിനും ഐഡി കാര്‍ഡ് അണിയിച്ച് ഐഡി വിതരണം നിര്‍വഹിച്ചു. ജനാധിപത്യ സംവിധാനത്തില്‍…
-

പി.സി.ജോർജ് ബി.ജെ.പി യിൽ
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി.പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
-

‘സ്‌നേഹ വന്നു’ എന്ന ഹ്രസ്വ ചിത്രത്തിന് രണ്ട് പുരസ്‌ക്കാരങ്ങള്‍
തിരുവനന്തപുരം, 31 ജനുവരി 2024: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടിയിലെ ജീവനക്കാര്‍ നിര്‍മിച്ച ‘സ്‌നേഹ വന്നു‘ എന്ന ഹ്രസ്വ ചിത്രത്തിന് രണ്ട് പുരസ്‌ക്കാരങ്ങള്‍. 2023ലെ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരവും പ്രേക്ഷക പുരസ്‌ക്കാരവുമാണ് ലഭിച്ചത്. ടെക്കികളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് ‘സ്‌നേഹ വന്നു’ എന്ന ഹ്രസ്വ ചിത്രം. സന്ദീപ് ചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ ഋഷികേശ് രാധാകൃഷ്ണന്‍, നിജിന്‍ രവീന്ദ്രന്‍…
-

മുന്‍ഗണന റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു
തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ നവകേരളസദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷകള്‍ പ്രകാരം മുന്‍ഗണനവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ അര്‍ഹരായ 119 പേര്‍ക്കുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. വട്ടിയൂര്‍ക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ ഐ.എം.പാര്‍വതി അധ്യക്ഷത വഹിച്ചു. എസ്. ഷാജികുമാര്‍, വിനോദ്, മധുകുമാര്‍, രാജലക്ഷ്മി എസ്, സഞ്ജി സുബാഷ് എന്നിവര്‍ പങ്കെടുത്തു.
-

129-മത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ
129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് മഹായോഗം 2024 ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച മുതല്‍ 18-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍…
-

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നൈറ്റ് ഡ്യൂട്ടി ഡോക്ടര്‍ അഭിമുഖം
വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഫെബ്രുവരി 05 ന് രാവിലെ പത്ത് മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാകണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. വിവരങ്ങള്‍ക്ക് 0471 2223594
-

മല്ലിക വേണുകുമാറിന്റെ ആത്മാനുരാഗം പ്രകാശനം ചെയ്തു
എഴുത്തുകാരിയും അധ്യാപികയുമായ മല്ലിക വേണുകുമാറിന്റെ അഞ്ചാമത്തെ പുസ്തകം ആത്മാനുരാഗം പ്രകാശനം ചെയ്തു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായ ചടങ്ങിൽ, അനീഷ് തകടിയിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത നിരൂപകൻ പ്രൊഫ. ജി. എൻ പണിക്കർ പരിപാടി ഉദ് ഘാടനം ചെയ്തു. പ്രശസ്ത ഗാന്ധിയൻ ഡോ. എൻ.രാധാകൃഷ്ണൻ പുസ്തകപ്രകാശനം നടത്തി. ഡോ. ജി.രാജേന്ദ്രൻ പിള്ള പുസ്തകം സ്വീകരിച്ചു. പ്രൊഫ. ടി. ഗിരിജ , തലയൽ മനോഹരൻ നായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സമഗ്ര സംഭാവന വിശിഷ്ട…
-

‘പ്രണയാക്ഷരങ്ങളുടെ നിലാമഴ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
കളത്തറ ഫൗണ്ടേഷൻ കേരളയുടെ ഭാരതീയം അവാർഡ് സമർപ്പണവും ഗിരീഷ് കളത്തറ രചിച്ച ‘പ്രണയാക്ഷരങ്ങളുടെ നിലാമഴ’ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. തിരുവനന്തപുരത്ത് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതീയം പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പ്രഭാവർമ്മയ്ക്ക് സമ്മാനിച്ചു. സമഗ്ര സംഭാവനാപുരസ്കാരം മാറനല്ലൂർ സുധി, പ്രതിഭാപുരസ്കാരം അനിൽ കരുംകുളം, കവിതാ പുരസ്‌കാരം പ്രൊഫ. റ്റി. ഗിരിജ, നോവൽ പുരസ്‌കാരം ഡോ. അശോക് ഡിക്രൂസ്, ജനപ്രിയ നോവൽ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്ത്, കഥാ പുരസ്‌കാരം…
-

പരിമിതികൾ മറന്ന് കളിയും ചിരിയുമായി അവർ അമൃതയിൽ ഒത്തുകൂടി
കൊച്ചി: ചുറ്റുമുള്ളവരിൽ സന്തോഷം നിറച്ച് ഡൗൺസിൻഡ്രോം ബാധിതരായ കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി. അമൃതാങ്കണം എന്ന പേരിൽ ഒരുക്കിയ പരിപാടിയിൽ ഡൗൺസിൻഡ്രോം ബാധിതരായ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും വിഗദ്ധർ ക്ലാസെടുത്തു. സിനിമാതാരം സണ്ണി വെയ്ൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്വയം ചിന്തിക്കാൻ കുട്ടികൾക്ക് കഴിവുണ്ടെന്നും അതിന് പ്രാപ്തരാക്കാനുള്ള പിന്തുണ മാതാപിതാക്കൾ നൽകണമെന്നും സണ്ണിവെയ്ൻ പറഞ്ഞു. സിനിമാതാരങ്ങളായ ലക്ഷ്മിപ്രിയയും മനുരാജും ചടങ്ങിൽ പങ്കെടുത്തു. കേരള ആരോഗ്യസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ…
You May Have Missed














