Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പേരൂർക്കട വഴയിലയിൽ വീടിനു തീപിടിച്ചു
    , ,

    പേരൂർക്കട വഴയിലയിൽ വീടിനു തീപിടിച്ചു

    പേരൂർക്കട വഴയിലയിൽ ഇന്നു രാവിലെ 10.50 ആയിരുന്നു സംഭവം. ഉടൻ തന്നെ സേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി. വീടിന്റെ മുകൾ ഭാഗത്തായി കെട്ടിയിരുന്ന ഷീറ്റ് കൊണ്ട് കെട്ടിയ ഭാഗമാണ് തീപ്പിടിച്ചത്. വിറകു അടുപ്പിൽ നിന്നാണ് തീ പടർന്നത്. സേന വാട്ടർ പമ്പ് ചെയ്തു തീ കെടുത്തി അപകടം ഒഴിവാക്കി.. കൃത്യ സമയത്തു സേന എത്തി പ്രേവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി.25,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തീ അണച്ചത്.

    Continue Reading

  • മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി
    ,

    മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി

    കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്; ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവ് 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു.…

    Continue Reading

  • സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്ക് നിയന്ത്രണം വരുന്നു
    , ,

    സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്ക് നിയന്ത്രണം വരുന്നു

    സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്കു നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളില്‍ 16 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുത്. അധ്യാപകര്‍ ബിരുദധാരികളെങ്കിലും ആയിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണം. ന്യായമായ ഫീസേ വാങ്ങാവൂ. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയാല്‍ ബാക്കി തുക തിരികെ നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 25000 മുതല്‍ ഒരു ലക്ഷം വരെ രൂപ പിഴ ഈടാക്കണം. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണം.

    Continue Reading

  • 20 Up-and-Comers to Watch in the yoga Industry

    20 Up-and-Comers to Watch in the yoga Industry

    Simply sit, stand or lie in a comfortable position and close your eyes. Take in a deep breath, inhaling slowly and all the way into your belly. Hold your breath for a moment, then exhale slowly. Repeat for however long you like. Short or long, meditation has the power to change your mood, your day,…

    Continue Reading

  • Where to Find Guest Blogging Opportunities on business

    Where to Find Guest Blogging Opportunities on business

    Here are lives at the intersection of fun and scary. One of my companions summed the whole experience up perfectly. He leaned back in his chair at dinner that night, shrimp taco in hand, “These are the kinds of experiences that give something back to you. They show you who you are in a whole…

    Continue Reading

  • ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ചെന്ന്‌ വ്യാജ വാര്‍ത്ത
    ,

    ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ചെന്ന്‌ വ്യാജ വാര്‍ത്ത

    ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ചെന്ന്‌ വ്യാജ വാര്‍ത്ത ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ്‌ കേസ്‌. പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരമാണ്‌ സൈബര്‍ പൊലീസ്‌ കേസെടുത്തത്‌. പതിനെട്ടാംപടിക്ക്‌ സമീപം ഇരുമുടിക്കെട്ടുമായി 2 യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോയാണ്‌ പ്രചരിപ്പിച്ചത്‌. രാജേഷ്‌ എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ്‌ വീഡിയോ പ്രത്യക്ഷപ്പെട്ടത്‌. കൃത്രിമമായി എഡിറ്റ്‌ ചെയ്ത ദൃശ്യങ്ങളാണിത്‌.

    Continue Reading

  • മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി. എസ്. ജോയിയെ സ്ഥലംമാറ്റി
    , , ,

    മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി. എസ്. ജോയിയെ സ്ഥലംമാറ്റി

    മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി.എസ്.ജോയിയെ സ്ഥലംമാറ്റി. പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളജിലേക്കാണ് മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്. കോളജിലെ സംഘർഷത്തിൽ വിദ്യാർഥിക്ക് വെട്ടേറ്റിരുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളജും കോളജ് ഹോസ്റ്റലുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. അക്രമത്തെയും ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നു മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ഭാവിയിൽ…

    Continue Reading

  • കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഗുരുതര അധികാര ദുർവിനിയോഗമാണ്
    ,

    കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഗുരുതര അധികാര ദുർവിനിയോഗമാണ്

    സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനദിവസം എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി നൽകിക്കൊണ്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഗുരുതര അധികാര ദുർവിനിയോഗമാണ്. ‘രാംലല്ല പ്രാണപ്രതിഷ്‌ഠാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്‌ ജീവനക്കാർക്ക്‌ അവധി പ്രഖ്യാപിക്കുന്നു’ എന്നാണ്‌ ഔദ്യോഗികഉത്തരവിൽ പറഞ്ഞിട്ടുള്ളത്‌. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും ഭരണസംവിധാനത്തെയും നേരിട്ട്‌ പങ്കാളികളാക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്‌. മതവിശ്വാസങ്ങളും ആചാരങ്ങളും…

    Continue Reading

  • മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു
    , , ,

    മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു

    ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നിൽക്കുന്നു : രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു. തിരുവനന്തപുരം: എക്സാലോജിക് – സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത്…

    Continue Reading

  • ‘മഴവില്ല്’ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടിക്ക് തുടക്കമായി
    , ,

    ‘മഴവില്ല്’ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

    ട്രാന്‍ഡ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ കുറിച്ച്  സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും മുന്‍വിധികളും തിരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടി മഴവില്ല് സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. പൊതുസമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സമത്വമുറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി ഇവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ജെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!