Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു
    , , ,

    മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു

    ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നിൽക്കുന്നു : രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു. തിരുവനന്തപുരം: എക്സാലോജിക് – സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത്…

    Continue Reading

  • ‘മഴവില്ല്’ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടിക്ക് തുടക്കമായി
    , ,

    ‘മഴവില്ല്’ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

    ട്രാന്‍ഡ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ കുറിച്ച്  സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും മുന്‍വിധികളും തിരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടി മഴവില്ല് സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. പൊതുസമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സമത്വമുറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി ഇവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ജെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍…

    Continue Reading

  • ഓപ്പൺ ഫോറം ജനുവരി 29ന് തിരുവനന്തപുരം കളക്ടറേറ്റില്‍ നടക്കും
    ,

    ഓപ്പൺ ഫോറം ജനുവരി 29ന് തിരുവനന്തപുരം കളക്ടറേറ്റില്‍ നടക്കും

    ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ, ഗ്യാസ് ഏജൻസി ഉടമകൾ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവർക്കായി ഓപ്പൺ ഫോറം ജനുവരി 29 കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 12നാണ് ഓപ്പൺ ഫോറം. ഗാർഹികാവശ്യത്തിനു ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളിലെ തൂക്കക്കുറവ്, അമിത വില ഈടാക്കൽ, സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഡെലിവറി ബോയ്സ് അമിത ഡെലിവറി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ, സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള…

    Continue Reading

  • സ്‌കുസോ ഐസ് ‘ഒ’ മാജിക് ഡെസേര്‍ട്ട് കഫേ തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു
    , , ,

    സ്‌കുസോ ഐസ് ‘ഒ’ മാജിക് ഡെസേര്‍ട്ട് കഫേ തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു

    കേരളത്തിലെ ആദ്യത്തെയും, രാജ്യത്തെ ഇരുപത്തി നാലാമത്തെയും കഫേ ആണ് തൃശൂരിൽ തുറന്നത്. തൃശൂര്‍, ജനുവരി 19, 2024: ഐസ് ക്രീം പ്രേമികൾക്കായി പോപ്പ്‌സിക്കിളുകൾ തല്‍ത്സമയം തയ്യാറാക്കി നൽകുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ സ്‌കൂസോ ഐസ് ‘ഒ’ മാജിക് തങ്ങളുടെ കേരളത്തിലെ ആദ്യ ‘ലൈവ് പോപ്‌സിക്കിൾ കൺസെപ്റ്റ് ആൻഡ് ഡെസേർട് കഫേ’ തൃശൂരിൽ തുറന്നു. രാജ്യത്തെ ഇരുപത്തി നാലാമത്തെ ഷോപ്പാണ് സാംസ്‌കാരിക നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നയ്ക്കനാല്‍ സിറ്റി സെന്റർ ഇനി ഐസ്‌ക്രീം വിഭവങ്ങളുടെ…

    Continue Reading

  • The Most Influential People in the baby care Industry
    ,

    The Most Influential People in the baby care Industry

    Here are lives at the intersection of fun and scary. One of my companions summed the whole experience up perfectly. He leaned back in his chair at dinner that night, shrimp taco in hand, “These are the kinds of experiences that give something back to you. They show you who you are in a whole…

    Continue Reading

  • മഹാരാജാസ് കോളേജിലെ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    മഹാരാജാസ് കോളേജിലെ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു: മന്ത്രി ഡോ. ആർ ബിന്ദു

    എറണാകുളം മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു. . ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു പ്രവർത്തിപ്പിക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ…

    Continue Reading

  • ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണം: അഡ്വ. പി. സതീദേവി
    , , ,

    ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണം: അഡ്വ. പി. സതീദേവി

    പരിശീലനം ലഭിച്ചാല്‍ ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേരള വനിതാ കമ്മിഷന്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. സ്ത്രീകള്‍ തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്നത് പൂര്‍ണമായി അംഗീകരിക്കാനുള്ള മാനസികാവസ്ഥ മുന്‍ കാലങ്ങളില്‍ സമൂഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നു സ്ഥിതി മാറി. തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ…

    Continue Reading

  • ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന
    , , ,

    ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

    രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു. തിരുവനന്തപുരം: ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവര്‍ത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനകളില്‍ 76 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു. ഡിസംബര്‍, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ്…

    Continue Reading

  • സുധീന്ദ്ര തീർത്ഥ സ്വാമികളുടെ 8-മത് സമാധി ദിനം ആചരിച്ചു
    , , ,

    സുധീന്ദ്ര തീർത്ഥ സ്വാമികളുടെ 8-മത് സമാധി ദിനം ആചരിച്ചു

    ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യനും കാശിമഠാധിപനുമായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമികളുടെ 8-മത് സമാധി ദിനം തിരുവനന്തപുരത്തെ സമാജാംഗങ്ങൾ ആചരിച്ചു. അംഗങ്ങൾ സെക്രട്ടറിയേറ്റിനടുത്തുള്ള ശ്രീ നരസിംഹ വിലാസം പ്രാർത്ഥനാ മന്ദിരത്തിൽ സ്വാമി തൃപ്പാദങ്ങളുടെ ഛായചിത്രത്തിൽ പുഷ്പാഞ്ജലിയും ഭജനയും നടത്തി. ഏഴു പതിറ്റാണ്ടോളം കാശി മഠാധിപതിയായിരുന്ന സ്വാമിയുടെ സമാധി മണ്ഡപം ഹരിദ്വാറിലെ ഗംഗാ തീരത്തുള്ള വ്യാസാശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

    Continue Reading

  • പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി
    ,

    പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി

    ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്‌ നടക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ്‌ തീരുമാനമെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌ അറിയിച്ചു.ജനുവരി 22ന്‌ 12.30നാണ്‌ പ്രാണപ്രതിഷ്ഠാ ചടങ്ങ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേർ ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 16 മൂതല്‍ തന്നെ പ്രാണപ്രതിഷ്ഠാ കര്‍മ്മവുമായി ബന്ധപ്പെട്ടുള്ളചടങ്ങുകള്‍ ആരംഭിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർക്ക്‌ ഉച്ചവരെ അവധി പ്രഖ്യാപിച്ചത്‌.

    Continue Reading

error: Content is protected !!