Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി
    ,

    പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി

    ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്‌ നടക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ്‌ തീരുമാനമെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌ അറിയിച്ചു.ജനുവരി 22ന്‌ 12.30നാണ്‌ പ്രാണപ്രതിഷ്ഠാ ചടങ്ങ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേർ ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 16 മൂതല്‍ തന്നെ പ്രാണപ്രതിഷ്ഠാ കര്‍മ്മവുമായി ബന്ധപ്പെട്ടുള്ളചടങ്ങുകള്‍ ആരംഭിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർക്ക്‌ ഉച്ചവരെ അവധി പ്രഖ്യാപിച്ചത്‌.

    Continue Reading

  • നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ നടത്തി സിപിഐ
    , ,

    നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ നടത്തി സിപിഐ

    KMU നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ സിപിഐ ജില്ലാ സെക്രട്ടറി സഖാവ്. മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഖാവ് കെ.ഗണേശൻ അധ്യക്ഷനായി, വെള്ളാർ സാബു സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വെങ്ങാനൂർ ബ്രൈറ്റ്, സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ്.വി.എസ്. സുലോചനൻ, സിപിഐ മണ്ഡലം അസിസ്റ്റന്റ്. സെക്രട്ടറി എം. എസ്.,സുജിത്ത്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ, ആർ. ശരത് ചന്ദ്രൻ, പ്രതാപ് സിംഗ്, കാലടി പ്രേമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ധർണ സമരത്തിന് നേതാക്കളായ…

    Continue Reading

  • മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു
    , , , ,

    മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു

    SFI യൂണിറ്റ്‌ സെക്രട്ടറിയ്ക്ക്‌ കുത്തേറ്റ സംഭവത്തെ തുടര്‍ന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്‌ തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ്‌ SFI യൂണിറ്റ്‌ സെക്രട്ടറി നാസര്‍ അബ്ദുൾ റഹ്മാന്‌ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ നാസര്‍ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്‌. സംഭവത്തില്‍ KSU ഫെര്‍ട്ടണിറ്റി പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്‌.

    Continue Reading

  • പ്രവാസി സാഹിത്യകാരന് ഐ എ എഫ് സി പുരസ്കാരം
    , , , ,

    പ്രവാസി സാഹിത്യകാരന് ഐ എ എഫ് സി പുരസ്കാരം

    തിരുവനന്തപുരം : ബഹ്റൈൻ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന പത്രപ്രവർത്തകനായ നൗഷാദ് മഞ്ഞപ്പാറയെ ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ പുരസ്കാരം നൽകി ആദരിച്ചു . ഖുബൂസ്, യാത്രകൾ പറഞ്ഞ ഹൃദയകഥകൾ എന്നീ പുസ്തകങ്ങൾ രചിച്ച നൗഷാദ് മഞ്ഞപ്പാറക്ക് ഐ എ എഫ് സിയുടെ പുരസ്കാരം സ്പീക്കർ എ.എൻ ഷംഷീർ നൽകുകയുണ്ടായി. ചടങ്ങിൽ സെക്രട്ടറി ജനറൽ മുഹമ്മദ് ബഷീർ ബാബു അധ്യക്ഷത വഹിച്ചു . വിദേശ മലയാളികൾ കേരളത്തിലെ നട്ടെല്ല് ആണെന്നും ഇവിടുത്തെ വികസന പ്രവർത്തനങ്ങളിൽ അവർ മുൻപന്തിയിൽ…

    Continue Reading

  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
    , , ,

    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

    തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി 53 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരള്‍ പകുത്ത് നല്‍കിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രോഗിയെ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം എട്ടിനായിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ…

    Continue Reading

  • വിവിധ തസ്തികകളിലേക്ക് അഭിമുഖം ശനിയാഴ്ച (ജനുവരി 20)
    , , ,

    വിവിധ തസ്തികകളിലേക്ക് അഭിമുഖം ശനിയാഴ്ച (ജനുവരി 20)

    ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത :പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ /ബിരുദം), സി സി ടി വി ട്രെയിനര്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് ), മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍…

    Continue Reading

  • സച്ചിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് ഇന്നും ഒരു മാന്ത്രികം തന്നെ
    , , ,

    സച്ചിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് ഇന്നും ഒരു മാന്ത്രികം തന്നെ

    സച്ചിൻ ടെണ്ടുൽക്കറിന് ഏകദേശം 51 വയസ്സുണ്ട്, വിരമിച്ചിട്ട് 10 വർഷമായി, ചാരിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റോ ഒരു വിചിത്ര പ്രദർശന മത്സരമോ കളിക്കാൻ ഇടയ്ക്കിടെ മാത്രമേ വരാറുള്ളൂ. എന്നാൽ ഇന്നും, സച്ചിൻ ബാറ്റ് എടുക്കുമ്പോഴെല്ലാം, അത് വീണ്ടും മാന്ത്രികമാണ്. ചിലർ ചില കാര്യങ്ങൾക്കായി ജനിക്കുന്നു, അവർ അത് ഉപേക്ഷിച്ചാലും. സച്ചിനെ സംബന്ധിച്ചിടത്തോളം ഇത് ബാറ്റിംഗാണ്. സച്ചിൻ സൂര്യാസ്തമയത്തിലേക്ക് ഓടിക്കയറി ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ പ്രതിഭ ഒന്നും മാറിയിട്ടില്ലെന്ന മട്ടിലാണ്. റോഡ് സേഫ്റ്റി…

    Continue Reading

  • ജാഗ്രതാ സമിതി അവാര്‍ഡിന് അപേക്ഷിക്കാം
    , , ,

    ജാഗ്രതാ സമിതി അവാര്‍ഡിന് അപേക്ഷിക്കാം

    ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021-2022 സാമ്പത്തികവര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച നാലു ജാഗ്രതാ സമിതികള്‍ക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്) പ്രോത്സാഹനമെന്ന നിലയില്‍ കേരള വനിതാ കമ്മിഷന്‍ അവാര്‍ഡ് നല്‍കുന്നു. അവാര്‍ഡ് നിര്‍ണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോര്‍മയും നിര്‍ദേശങ്ങളും കേരള വനിതാ കമ്മിഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ് (keralawomenscommission.gov.in). ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അതത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോര്‍മകള്‍ അതത് ജില്ലാ പഞ്ചായത്തുകള്‍ക്ക് 2024 ജനുവരി 25-ന് അകം സമര്‍പ്പിക്കണം. ഏറ്റവും…

    Continue Reading

  • കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍
    , , , ,

    കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍

    കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് ജനുവരി 30 വരെ പ്രവേശനം നേടാം. ഒരു വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ഹാജരാകണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072592412, 9072592416.

    Continue Reading

  • മങ്ങാട്ടുകോണം നവീകരിച്ച ലക്ഷംവീട് കോളനി ഉദ്ഘാടനവും പൊതുപഠനമുറി നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു
    , , ,

    മങ്ങാട്ടുകോണം നവീകരിച്ച ലക്ഷംവീട് കോളനി ഉദ്ഘാടനവും പൊതുപഠനമുറി നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു

    തിരുവനന്തപുരം നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടായിക്കോണം വാര്‍ഡില്‍ നവീകരിച്ച ലക്ഷംവീട് കോളനിയുടെ ഉദ്ഘാടനവും പൊതുപഠനമുറി നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു. കാട്ടായിക്കോണം മങ്ങാട്ടുകോണം പ്രദേശത്ത് ലക്ഷംവീട് കോളനി സ്ഥിതി ചെയ്യുന്ന 17 വീടുകള്‍ അങ്കണവാടി എന്നിവയാണ് ഈ പദ്ധതിയിലൂടെ നവീകരിച്ചത്. ഒരു വീടിനാവശ്യമായ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, ഫ്‌ളോറിങ്, പെയിന്റിംഗ് തുടങ്ങി എല്ലാവിധ മെയിന്റനന്‍സ് പ്രവര്‍ത്തികളും ഈ പദ്ധതിയിലൂടെ നടപ്പിലാക്കി. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ താമസിച്ചുവന്നിരുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കുന്നതിന് ഈ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും മെച്ചപ്പെട്ട…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!