Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി
    , ,

    കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി

    മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി തിരുവനന്തപുരം, ജനുവരി 16, 2024: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ…

    Continue Reading

  • സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്
    , , ,

    സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

    അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നാഴികക്കല്ല്. സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി. ആശുപത്രിയിലെത്തി കുഞ്ഞുങ്ങളെ സന്ദര്‍ശിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി ആശയ വിനിമയം നടത്തി.…

    Continue Reading

  • ‘അഗ്നി’ തീമിൽ വാർഷികാഘോഷം സംഘടിപ്പിച്ച് മോഡൽ പബ്ലിക് സ്കൂൾ
    , , ,

    ‘അഗ്നി’ തീമിൽ വാർഷികാഘോഷം സംഘടിപ്പിച്ച് മോഡൽ പബ്ലിക് സ്കൂൾ

    തിരുവന്തപുരം പള്ളിപ്പുറം മോഡല്‍ പബ്ലിക് സ്കൂളിന്റെ 19-മത് വാര്‍ഷികാഘോഷം ‘അഗ്നി’ തീമിന്റെ പശ്ചാത്തലത്തില്‍ ആഘോഷിച്ചു. വാര്‍ഷികാഘോഷ പരിപാടികള്‍ പ്രശസ്ത എഴുത്തുകാരനും, ഭാഷാ പണ്ഡിതനുമായ ശ്രീ എഴുമാറ്റൂര്‍ രാജരാജ വര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം വരദയുടെ സാന്നിധ്യം ആഘോഷ പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു. ജനുവരി 16ന് വൈകുന്നേരം നടന്ന ചടങ്ങില്‍ സ്കൂള്‍ ഹെഡ്‌ ഗേള്‍ കുമാരി അന്‍ഷിദ ഫാത്തിമ എസ് സ്വാഗതം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി അന്ന വര്‍ഗീസ്‌ സ്കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…

    Continue Reading

  • പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കുട്ടികളുടെ ഗ്രീൻ പാർലമൻ്റ് : ജനുവരി 18 ന് പഴയ നിയമസഭാ മന്ദിരത്തിൽ
    , , ,

    പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കുട്ടികളുടെ ഗ്രീൻ പാർലമൻ്റ് : ജനുവരി 18 ന് പഴയ നിയമസഭാ മന്ദിരത്തിൽ

    തിരു: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എൻവയോൺ മൻറ് എഡ്യൂക്കേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കുട്ടികളുടെ ഗ്രീൻ പാർലമൻ്റ് ജനുവരി 18 ന് പഴയ നിയമസഭാ മന്ദിരത്തിൽ നടക്കുമെന്ന് നോഡൽ ഓഫീസർ ഡോ. സി. അനിൽകുമാറും ജില്ലാ കോർഡിനേറ്റർ ബിന്നി സാഹിതിയും അറിയിച്ചു. പ്രാദേശിക തലത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി അതിന് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണ് ഗ്രീൻ പാർലമൻ്റ് . തിരുവനന്തപുരം ജില്ലയിലെ പ്രധാന പരിസ്ഥിതി പ്രശ്നബാധിത പോയൻറുകൾ കണ്ടെത്തിയാവും…

    Continue Reading

  • സഖാവ് തങ്കച്ചന് അന്തിമോപചാരം
    , ,

    സഖാവ് തങ്കച്ചന് അന്തിമോപചാരം

    ഇന്ന് (17.01.2024) വെളുപ്പിനെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ സഖാവ് തങ്കച്ചന്റെ മൃതദേഹത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖാവ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി സഖാവ് വി ജോയി എംഎൽഎ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

    Continue Reading

  • പ്രധാനമന്ത്രിക്ക് ദാരുശില്പവും ചുമർചിത്രവും സമ്മാനിച്ചു
    , ,

    പ്രധാനമന്ത്രിക്ക് ദാരുശില്പവും ചുമർചിത്രവും സമ്മാനിച്ചു

    പ്രധാനമന്ത്രിക്ക് ശ്രീഗുരുവായൂരപ്പൻ്റെ ദാരുശില്പവും ചുമർചിത്രവും സമ്മാനിച്ചു. ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്ക് ദേവസ്വം ഉപഹാരങ്ങൾ സമ്മാനിച്ചു. ശ്രീ ഗുരുവായൂരപ്പൻ്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവുമാണ് പ്രധാനമന്ത്രിക്ക് നൽകിയത്. തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ശ്രീ ഗുരുവായൂരപ്പൻ്റെ ദാരുശിൽപം നിർമ്മിച്ചത് ശിൽപി എളവള്ളി നന്ദനാണ്.

    Continue Reading

  • കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്
    , ,

    കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്

    കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ഇന്ന് (ജനുവരി 18) മുതൽ ജനുവരി 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്. ജനുവരി 18ന് വെള്ളറട, അമ്പൂരി വില്ലേജുകളിലെ സിറ്റിങ് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 19ന് കാഞ്ഞിരംകുളം, കരിങ്കുളം, തിരുപുറം വില്ലേജുകളിലെ സിറ്റിങ്…

    Continue Reading

  • പുനലൂർ ശബരിഗിരി സ്കൂളിന്റെ വാർഷികാഘോഷം പ്രൌഡ ഗംഭീരമായി
    , , ,

    പുനലൂർ ശബരിഗിരി സ്കൂളിന്റെ വാർഷികാഘോഷം പ്രൌഡ ഗംഭീരമായി

    ‘റെമിനിസെൻസ്’ പുനലൂർ ശബരിഗിരി സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം ശ്രദ്ധേയമായി. പുനലൂർ ശബരിഗിരി സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം ‘റെമിനിസെൻസ്’ കൊല്ലം എം. പി ശ്രീ എൻ. കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാവി രാഷ്ട്രം ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ശബരിഗിരി സ്കൂൾ നടത്തുന്ന പരിശ്രമങ്ങൾ ശ്ലാഘാനീയമെന്നും ശ്രീ പ്രേമചന്ദ്രന്‍ പറഞ്ഞു. ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ: വി. കെ ജയകുമാർ അധ്യക്ഷനായി. വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത വിവിധ കലാ പരിപാടികളും…

    Continue Reading

  • കൃത്രിമപാരുകളുടെ നിക്ഷേപം: വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്തു
    , , ,

    കൃത്രിമപാരുകളുടെ നിക്ഷേപം: വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്തു

    മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകളുടെ നിക്ഷേപം. വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ 6,300 പാരുകൾ നിക്ഷേപിക്കും. മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രുപാല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിഴിഞ്ഞം ഹാർബറിലെ നോർത്ത് വാർഫിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി…

    Continue Reading

  • ‘ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷനു’മായി സെൻ്റ് തോമസ് സ്കൂ‌ൾ വിദ്യാർത്ഥികൾ
    , ,

    ‘ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷനു’മായി സെൻ്റ് തോമസ് സ്കൂ‌ൾ വിദ്യാർത്ഥികൾ

    തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുക്കോലയ്ക്കൽ സെൻ്റ് തോമസ് ഹയർസെക്കന്ററി സ്കൂ‌ൾ വിദ്യാർത്ഥികൾ ‘ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷൻ‘ ഇരുപത്തിയഞ്ച് അടി പൊക്കത്തിലുള്ള മാതൃക തയ്യാറാക്കി. എല്ലാ ദിവസവും പരിസ്ഥിതിദിനം എന്ന സന്ദേശം പങ്കുവയ്ക്കുകയാണ് ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം. വിവിധയിടങ്ങളിൽ നിന്നുമായി വിദ്യാർത്ഥികൾ ശേഖരിച്ച അയ്യായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാതൃകയുടെ പ്രധാന ആകർഷണം ഇരുപത്തിയഞ്ചോളം കിലോഗ്രാം തൂക്കം വരുന്ന…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!