Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പാളയം പള്ളിയില്‍ ആറ്റുകാലമ്മയുടെ ഗാനം പാടി പട്ടം സനിത്

പാളയം സെന്റ്‌ ജോസഫ് പള്ളിയില്‍ ആറ്റുകാലമ്മയെക്കുറിച്ചുള്ള ഗാനം പാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്. ഇക്കുറി ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി കുര്‍ബാന സമയം മാറ്റിയ പള്ളിയാണ് പാളയം സെന്റ്‌ ജോസഫ് പള്ളി. പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പള്ളി അങ്കണത്തില്‍ ആറ്റുകാല്‍ അമ്മയുടെ ഭക്തിഗാനം പാടിയ പട്ടം സനിത് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് വര്‍ഷങ്ങളായി പള്ളി ഒരുക്കുന്ന ശുദ്ധജല, സംഭാര വിതരണത്തിലും പങ്കുകൊണ്ടു.

പൊങ്കാല ഭക്തര്‍ക്കായി ഒരുക്കിയ ദാഹജല വിതരണത്തില്‍ ഇടവക വികാരി റവ. ഫാദര്‍ വില്‍ഫ്രെഡ് മുഖ്യപങ്കു വഹിച്ചു. റവ. ഫാദര്‍ മനീഷ് പീറ്റര്‍, സെക്രട്ടറി ഇഗ്നേഷ്യസ്, പാളയം കൌണ്‍സിലര്‍ മേരി പുഷ്പം എന്നിവരും ഒപ്പം ചേര്‍ന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!