Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അന്താരാഷ്ട്ര മാതൃഭാഷാ വാരാചരണവും ഡോക്ടർ അബ്ദുൽ കലാം ആസാദ് സ്മൃതി വാരാചരണവും സംഘടിപ്പിച്ചു

തിരുവനന്തപുരം നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയുമായ ഡോക്ടർ അബ്ദുൽ കലാം ആസാദ് സ്മൃതി വാരാചരണവും, അന്താരാഷ്ട്ര മാതൃഭാഷാ
വാരാചരണവും നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി
മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായ വാണ്ട സതീഷ്, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, പഴവിള ജലീൽ, പുലിപ്പാറ യൂസഫ്, എസ് കുമാർ, ബി. കൊല്ലംകാവ് സജി, ബിജുധരൻ, വിജയൻ, സരസ്വതി അമ്മ, എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!