Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കെഎംഎയുടെ സിഎസ്ആർ അവാർഡുകൾ അദാനി ഫൗണ്ടേഷന്

വിഴിഞ്ഞം: കേരള മാനേജ്‌മെൻ്റ് അസോസിയേഷന്റെ (കെഎംഎ) സിഎസ്‌ആർ അവാർഡുകളിൽ രണ്ടെണ്ണം
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നേടി. ആരോഗ്യം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകളിലെ പ്രവർത്തന മികവിനാണ് പുരസ്‌കാരങ്ങൾ. കേരളത്തിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ 80 നോമിനേഷനുകളിൽ നിന്നാണ് അദാനി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

അദാനി ഫൗണ്ടേഷൻ മുഖേന ആരോഗ്യ ബോധവൽക്കരണ ക്യാമ്പുകൾ, സുപോഷൻ (പോഷകാഹാര പരിപാടി), ഐ കെയർ ക്യാമ്പുകൾ, കാൻസർ പാലിയേറ്റീവ് സപ്പോർട്ട് സംരംഭങ്ങൾ, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി വിവിധ സാമൂഹിക ക്ഷേമ പരിപാടികൾ നടത്തുന്നുണ്ട്.
വിഴിഞ്ഞത്തും പരിസരത്തുമുള്ള സമൂഹത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനും പ്രദേശത്തിൻ്റെ സുസ്ഥിര വികസനം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാണെന്നു അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) എംഡി രാജേഷ് കുമാർ ഝാ പറഞ്ഞു.

error: Content is protected !!