Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വട്ടിയൂർക്കാവിൽ ഷീ സൈക്ലിംഗിന് തുടക്കമായി
    , , , , , ,

    വട്ടിയൂർക്കാവിൽ ഷീ സൈക്ലിംഗിന് തുടക്കമായി

    വട്ടിയൂർക്കാവ് : വനിതകൾക്കും പെൺകുട്ടികൾക്കും സൌജന്യമായി സൈക്കിൾ പരിശീലനം നൽകുന്ന ഷീ സൈക്ലിംഗ് പദ്ധതിക്ക് വട്ടിയൂർക്കാവിൽ തുടക്കമായി. സൈക്കിൾ ട്രാക്കോടുകൂടി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച കവടിയാർ പൈപ്പ് ലൈൻ റോഡിലാണ് സൈക്കിൾ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഷീ സൈക്ലിംഗ് പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.30 മണി മുതൽ 6 മണി വരെയാണ് പരിശീലനം. നവീകരിച്ച പൈപ്പ് ലൈൻ റോഡിൽ സൈക്കിൾ ട്രാക്കിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത്…

    Continue Reading

  • ‘REBIRTH’ എന്ന ഷോര്ട്ട് ഫിക്ഷന്റെ ട്രൈലർ ഗാനം ആഗസ്റ്റ് 13ന് റിലീസ്
    , , , , , ,

    ‘REBIRTH’ എന്ന ഷോര്ട്ട് ഫിക്ഷന്റെ ട്രൈലർ ഗാനം ആഗസ്റ്റ് 13ന് റിലീസ്

    ഓഗസ്റ്റ് 13 ലോക അവയവദാന ദിനത്തിൽ KSOTTO ഓർഗനൈസ് ചെയ്യുന്ന അവയവദാനം നടത്തിയ വ്യക്തികളുടെ കുടുബാംഗങ്ങളെ ആദരിക്കുന്ന സ്മൃതിവന്ദനം പരിപാടിയിൽ ശ്രീജിത്ത്‌ R S വരികൾ എഴുതി അജയ് തിലക് സംഗീതം നൽകി തന്റെ ട്രാൻസ്‌പ്ലാന്റ് സർജറി സമയത്ത് കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങൾ രാജീവ്‌ വിജയ് സംവിധാനം ചെയ്ത ‘REBIRTH‘ എന്ന ഷോര്ട്ട് ഫിക്ഷന്റെ ട്രൈലർ song ഓഗസ്റ്റ് 13 ന് Tagore തിയേറ്ററിൽ നടക്കുന്ന സ്മൃതി വന്ദനം പരിപാടിയിൽ അവതരിപ്പിക്കുന്നു. 2025 ജൂലൈയിൽ ബ്രെയിൻ ഡെത്ത്…

    Continue Reading

  • ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണംമാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണം – ബാലാവകാശ കമ്മിഷൻ
    , , , ,

    ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണം
    മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണം – ബാലാവകാശ കമ്മിഷൻ

    പത്തനംതിട്ട: ഗവൺമെന്റ് എം.റ്റി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന ആരോൺ വി. വർഗ്ഗീസിന്റെ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഹർജിയും റിപ്പോർട്ടുകളും സമഗ്രമായി പരിശോധിച്ച കമ്മിഷന് റാന്നി മാർത്തോമാ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയിൽ പിഴവ് വന്നിട്ടുള്ളതായി ബോധ്യപ്പെട്ടു. 2005ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കമ്മിഷനുകൾ ആക്റ്റിലെ  വകുപ്പ് 15 പ്രകാരം കുട്ടി മരിക്കാൻ ഇടയാക്കിയ ആശുപത്രി അധികൃതർക്കെതിരെയും ഡോക്ടർക്കെതിരെയും മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ…

    Continue Reading

  • കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്തു.  ആൺസുഹൃത്ത് കസ്റ്റഡിയിൽ
    , , ,

    കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്തു.  ആൺസുഹൃത്ത് കസ്റ്റഡിയിൽ

    എറണാകുളം: കോതമംഗലത്ത് വിദ്യാർത്ഥിനിയായ സോന എൽദോസ്(23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അ‌ടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡ‍ിയിലെ‌ടുത്തത്. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. സോനയെ റമീസിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതംമാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സോനയെ റമീസ്…

    Continue Reading

  • ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡ് ഡോ. എം.ആർ തമ്പാന്
    , , , ,

    ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡ് ഡോ. എം.ആർ തമ്പാന്

    തിരുവനന്തപുരം: ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡിന് ഡോ. എം.ആർ. തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്‌തക പ്രസാധകനുമൊക്കെ യായി മലയാള സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശംസിപത്രവും ഫലകവും അടങ്ങുന്ന താണ് അവാർഡ്. 2025 ഓഗസ്റ്റ് 20 ന് ദേശീയ സദ്ഭാവന ദിനാചരണത്തിന്റെ ഭാഗ മായി ജനാധിപത്യ കലാസാഹിത്യ വേദി തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ്ബിൽ സംഘ ടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.…

    Continue Reading

  • സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി
    , ,

    സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി

    ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക് ആ​ണ​വ ഭീ​ഷ​ണി; സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി. ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ആ​ണ​വ ഭീ​ഷ​ണി മു​ഴ​ക്കി പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​ർ. ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മ​ല്ലെ​ന്നും ക​ശ്മീ​ർ പാ​കി​സ്താ​ന്‍റെ ജീ​വ​നാ​ഡി​യാ​ണെ​ന്നും അ​സിം മു​നീ​ർ പ​റ​ഞ്ഞു. പാ​കി​സ്താ​ൻ ആ​ണ​വ രാ​ഷ്ട്ര​മാ​ണെ​ന്നും ത​ങ്ങ​ൾ ത​ക​ർ​ന്നാ​ൽ ലോ​ക​ത്തി​ലെ പ​കു​തി രാ​ജ്യ​ങ്ങ​ളെ​യും ത​ക​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ക്കെ​തി​രെ അ​സിം മു​നീ​ർ പ്ര​കോ​പ​ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്. സി​ന്ധു ന​ദി​യി​ൽ ഇ​ന്ത്യ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ…

    Continue Reading

  • ‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിന് ആവേശോജ്ജ്വല സമാപനം
    , , , , ,

    ‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിന് ആവേശോജ്ജ്വല സമാപനം

    തിരുവനന്തപുരം/കോവളം : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രവാസി – കേരള കുട്ടികളെ ഒന്നിച്ചു ചേർത്ത് ലോകകേരളസഭാ മാതൃകയിൽ കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക വിനിമയ പരിപാടി ‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിൻ്റെ സമാപനവേദിയിൽ ഉയർന്ന കേട്ടത് ‘തുടരും” എന്ന ശബ്ദം. ഭാഷയുടെയും ദേശത്തിൻ്റെയും അതിർവരമ്പുകൾ താണ്ടി സൌഹൃദലഹരിയിൽ ഉല്ലസിച്ച കുട്ടിക്കൂട്ടം ഒരൊറ്റ ശബ്ദത്തിൽ പറഞ്ഞു ‘ഞങ്ങൾക്കിനിയും ഇതുപോലെ ഒന്നിച്ച് കൂടണം. നാടിനെ അറിയണം. സ്വദേശത്തെയും വിദേശത്തെയും പരസ്പരം കാര്യങ്ങൾ…

    Continue Reading

  • സംസ്ഥാനത്ത് മദ്യവും ഓൺലൈന്‍ വഴി വില്പനയ്ക്ക് തയ്യാറായി: ബെവ്‍കോ
    , , , ,

    സംസ്ഥാനത്ത് മദ്യവും ഓൺലൈന്‍ വഴി വില്പനയ്ക്ക് തയ്യാറായി: ബെവ്‍കോ

    സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്. മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല. 23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ…

    Continue Reading

  • ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
    , , ,

    ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

    11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികള്‍, 6 താലൂക്ക് ആശുപത്രികള്‍, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 162 കുടുംബാരോഗ്യ…

    Continue Reading

  • രുധിര 6.0: മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിജയകരമായ രക്തദാന ക്യാമ്പ്
    , , , , ,

    രുധിര 6.0: മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിജയകരമായ രക്തദാന ക്യാമ്പ്

    തിരുവനന്തപുരം. ഓഗസ്റ്റ് 8 മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് 345 സംഘടിപ്പിച്ച ആറാം രക്തദാന ക്യാമ്പായ രുധിര 6.0′ നടന്നു. ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വൻ വിജയകരമായിരുന്നു. ഉദ്ഘാടന പ്രസംഗം കേരള ആർമ്ഡ് വിമൻസ് പൊലീസ് ബറ്റാലിയന്റെ കമാൻഡർ ശ്രീ. മുഹമ്മദ് നദീമുദ്ദീൻ ഐ. പി. എസ് നടത്തി. തുടർന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ശ്രീ. ഷഹാൻഷ കെ.എസ് ഐ.പി.എസ് പ്രത്യേക പ്രസംഗം നടത്തി. ഇരുവരും സാമൂഹിക ഉത്തരവാദിത്വത്തിന്റെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!