Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ബിടെക്, ബി ആർക്ക്, എംബിഎ പ്രവേശനം
    , , , ,

    ബിടെക്, ബി ആർക്ക്, എംബിഎ പ്രവേശനം

    കഴക്കൂട്ടം: കേരള സങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിൽ ബിടെക്, ബി ആർക്ക്, എംബിഎ എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തപ്പെടുന്നു. ബിടെക്, ബി ആർക്ക് എന്നിവയ്ക്ക് പ്ലസ്ടുവും എംബിഎയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആണ് അടിസ്ഥാന യോഗ്യത. ഈ കോഴ്‌സുകൾക്കുള്ള എൻട്രൻസ് നിബന്ധന ഇപ്പോൾ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 18, 19 തീയതികളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരായി പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങൾക്ക്9048368248, 95628528869495707111, 9539077780

    Continue Reading

  • കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം
    , , ,

    കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ ആരവമുയര്‍ത്തി ജില്ലയിലെത്തിയ പര്യടനത്തിന് കായിക പ്രേമികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പ്രാദേശിക ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ സാന്നിധ്യം പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി. ബുധനാഴ്ച രാവിലെ 9.30-ന് കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അനുകുമാരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് വാഹന പ്രചരണ ജാഥ…

    Continue Reading

  • സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ സ്‌ത്രീ മരിച്ചു; അപകടം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍
    , , ,

    സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ സ്‌ത്രീ മരിച്ചു; അപകടം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍

    തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിയിച്ച്‌ സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. ഭർത്താവ് പ്രദീപിനൊപ്പം കെസ്‌ആർടിസി ബസിലെത്തിയ ഇവർ സ്ടാച്യുവിലെ സ്റ്റോപ്പില്‍ വന്നിറങ്ങി. ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച്‌ കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Continue Reading

  • കന്റോൺമെന്റ് പോലീസ് ക്വാർട്ടേഴ്സ് പുതിയ ബഹുനില ക്വാർട്ടേഴ്സസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ആന്റണി രാജു എംഎല്‍എ നിര്‍വഹിച്ചു
    , , , ,

    കന്റോൺമെന്റ് പോലീസ് ക്വാർട്ടേഴ്സ് പുതിയ ബഹുനില ക്വാർട്ടേഴ്സസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ആന്റണി രാജു എംഎല്‍എ നിര്‍വഹിച്ചു

    സംസ്ഥാന തലത്തില്‍ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള പോലീസ് ഹൌസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിംഗ് ഡയറക്ടര്‍ എസ് ശ്യാംസുന്ദര്‍ ഐപിഎസ്, പാളയം രാജന്‍ എന്നിവര്‍ പങ്കെടുത്തു. ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കുന്ന പാളയം ലോവർ സബോർഡിനേറ്റ് പോലീസ് ക്വട്ടേർസ് Special Assistance to State For Capital Investment (SASCI) സ്ക്രീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. 6 കോടി രൂപ ഈ നിർമാണത്തിലേക്കായി അനുവദിച്ചിട്ടുണ്ട് . നാല് നിലകകളിലായി 1436…

    Continue Reading

  • ആനാട് ശശി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
    , ,

    ആനാട് ശശി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

    നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സദസ്സ് പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ആനാട് ജയചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്,നെടുമങ്ങാട് എം നസീർ, ലാൽ…

    Continue Reading

  • യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്
    , , , , ,

    യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്

    കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും  രഞ്ജി ട്രോഫി മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോന്‍ ജോസഫിന് കീഴിലാണ് തൃശൂര്‍ ടൈറ്റന്‍സ് ഈ സീസണില്‍ ഇറങ്ങുക.മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയാണ് സിജോ.ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂരിന്റേത്. കഴിഞ്ഞ തവണത്തെ ടോപ് സ്‌കോററായ വിഷ്ണു വിനോദിന്റെ അഭാവം, ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ…

    Continue Reading

  • സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു
    , , , , ,

    സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു

    പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്.  കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ മാനസികാരോഗ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്തർ കൈകാര്യം ചെയ്യും. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ തിരിച്ചറിയാനും, പരിഹാരം നിർദ്ദേശിക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപക വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുകയും, വിദ്യാഭ്യാസ മനഃശാസ്ത്ര…

    Continue Reading

  • പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രഫിയിലൂടെ – കുട്ടികൾക്കായി ഫോട്ടോപ്രദർശനം നടത്തി AKPA
    , , , ,

    പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രഫിയിലൂടെ – കുട്ടികൾക്കായി ഫോട്ടോപ്രദർശനം നടത്തി AKPA

    ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലാ നേച്ചർ ക്ലബ്ബിൻ്റെ  സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുഭവസമ്പത്ത് പങ്കുവയ്ക്കുന്ന ക്ലാസ് കവടിയാർ സാൽവേഷൻ ആർമി ഹൈസ്കൂളിൽ വച്ച് നടത്തി. ശ്രീ റെജി  ചന്ദ്രൻ, “പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രാഫിയിലൂടെ” എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. അതിനൊപ്പം  കുട്ടികൾക്കായി നേച്ചർ  ക്ലബ്ബ് അംഗങ്ങളുടെ ഫോട്ടോ പ്രദർശനവും നടത്തി. ജില്ലാ പ്രസിഡന്റ് ശ്രീ തോപ്പിൽ പ്രശാന്ത്, ജില്ലാ  സെക്രട്ടറി ശ്രീ സതീഷ് കവടിയാർ, ജില്ലാ ട്രഷറർ ശ്രീ വി രാജൻ,…

    Continue Reading

  • കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി
    , , , , ,

    കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി

    തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ അസറുദ്ദീൻ ഗോളണ്ടാജ് നിർവഹിച്ചു. സി ബി എസ് ഇ ഓബ്സെർവർ സൗമ്യ , അക്കാദമിക് കോർഡിനേറ്റർ സുജിത് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ…

    Continue Reading

  • ആസാദി ഐക്കോൺ അവാർഡ് ഡോ. അജിത് കുമാറിന്
    , , , ,

    ആസാദി ഐക്കോൺ അവാർഡ് ഡോ. അജിത് കുമാറിന്

    ഫേമസ് പീപ്പിൾ ഇന്ത്യ സ്വാ തന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ “ആസാദി ഐക്കോൺ അവാർഡ് 2025ന് ജയകേസരി ഓൺലൈൻ & നമസ്തെ കേരള ന്യൂസ്‌ – ചീഫ് എഡിറ്റർ – സി ഈ ഒ ഡോ. അജിത് കുമാർ അർഹനായി.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!