Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ധീവരസഭ കുടുംബസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
    , , ,

    ധീവരസഭ കുടുംബസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

    ധീവരസഭയോടുള്ള അവഗണന അവസാനിപ്പിക്കുക, ധീവരസഭയ്ക്ക് രാഷ്ട്രീയാധികാരവും ഭരണാധികാരവും നൽകുക, സാമുദായികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, ധീവരസമുദായത്തെ പട്ടിക ജാതിയിൽപ്പെടുത്തുക. സംസ്ഥാന സർക്കാർ സർവ്വീസിനും- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം നൽകുക, OEC വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് യഥാസമയം സാമ്പത്തിക ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികളെ കണ്ണുതുറക്കൂ! എന്ന സന്ദേശമുയർത്തി. അഖില കേരള ധീവരസഭ തിരുവനന്തപുരം  ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 10 ഞായർ വൈ:4 മണിക്ക് കരുമം ഇടഗ്രാമം വിനായക ആഡിറ്റോറിയം…

    Continue Reading

  • വിതുരയിൽ SPC അഡ്വഞ്ചർ സ്‌പോർട്സ് ഹബ് ഉൽഘാടനം ചെയ്തു
    , , , , ,

    വിതുരയിൽ SPC അഡ്വഞ്ചർ സ്‌പോർട്സ് ഹബ് ഉൽഘാടനം ചെയ്തു

    സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിശീലനം രസകരവും ആയാസ രഹിതവുമാക്കുന്നതിനായി വിതുര ഗവ. വോക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് പദ്ധതി സജ്ജമാക്കിയ അഡ്വഞ്ചർ സ്പോർട്സ് ഹബിന്റെ ഉൽഘാടനം വിതുര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ജി ആനന്ദ് നിർവഹിച്ചു. വിതുര ഗ്രാമ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് സ്പോർട്സ് ഹബ് തയ്യാറാക്കിയത്. സംസ്ഥാനത്തെ എസ്. പി. സി. യൂണിറ്റുകളിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്‌പോർട്സ് ഹബ് കൂടിയാണിത്. കുട്ടികൾക്കായി ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ മേജർ…

    Continue Reading

  • ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025 ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ
    , , , ,

    ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025 ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ

    വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (ആഗസ്റ്റ് 6 ) രാവിലെ 10 മണി മുതൽ ആരംഭിക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം, സ്വരം, നിരവൽ അനുവദനീയമല്ല.. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്.…

    Continue Reading

  • ശിഹാബ് തങ്ങൾ കാരുണ്യ പ്രവർത്തനത്തിന്റെ കാവലാള്‍: അഡ്വക്കേറ്റ് കണിയാപുരം ഹലീം
    , , ,

    ശിഹാബ് തങ്ങൾ കാരുണ്യ പ്രവർത്തനത്തിന്റെ കാവലാള്‍: അഡ്വക്കേറ്റ് കണിയാപുരം ഹലീം

    നെടുമങ്ങാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രതീകവും, മതസൗഹാർദ്ദത്തിന്റെ അംബാസിഡറും ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം അഡ്വക്കറ്റ്: കണിയാപുരം ഹലീം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊടിയിൽ ഹസൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കന്യാകുളങ്ങര ഷാജഹാൻ, എസ് എ വാഹിദ്, എസ് എഫ് എസ് എ തങ്ങൾ, അലികുഞ്ഞ് ഹാജി,…

    Continue Reading

  • നൂതന തൊഴിൽ മേഖലകളിൽ യുവതയുടെ ഇടം സൃഷ്ടിക്കാനാവണം: മന്ത്രി ഡോ. ബിന്ദു
    , , , ,

    നൂതന തൊഴിൽ മേഖലകളിൽ യുവതയുടെ ഇടം സൃഷ്ടിക്കാനാവണം: മന്ത്രി ഡോ. ബിന്ദു

    മാറുന്ന ലോകക്രമത്തിനിടയിൽ പുതിയ അവസരങ്ങളും തൊഴിൽ സാധ്യതകളും അവയിലേക്ക് എത്തിച്ചേരാനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളും അതിവേഗം തിരിച്ചറിയണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബഹു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ദിശ പദ്ധതി സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ അന്വേഷകരായ വിദ്യാർഥികളെ കോളേജ് തലത്തിൽ തന്നെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല) ആരംഭിച്ച പദ്ധതിയാണ് ദിശ. 2023ൽ ആരംഭിച്ച പദ്ധതി നാളിതുവരെ 77…

    Continue Reading

  • ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
    , , , ,

    ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

    ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണമെന്നതാണ് സർക്കാർ നയം. ശാസ്ത്രം ജനനന്മയ്ക്ക് എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തമാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം അഭിമുഖീകരിച്ച പ്രളയം, നിപ, കോവിഡ്, ഉരുൾപൊട്ടൽ തുടങ്ങിയ…

    Continue Reading

  • ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
    , , , , ,

    ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

    സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും…

    Continue Reading

  • അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
    , ,

    അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

    തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 81 ഡോക്ടര്‍മാരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാരേയും ഉള്‍പ്പെടെ 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടു. ബാക്കിയുള്ളവര്‍ക്കെതിരേയുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ…

    Continue Reading

  • അടിക്കു തിരിച്ചടി കൊടുക്കണം’; യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50% തീരുവ ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍
    , ,

    അടിക്കു തിരിച്ചടി കൊടുക്കണം’; യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50% തീരുവ ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍

    ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുഎസ് ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. യുഎസ് തീരുവ ഉയര്‍ത്തിയ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!