വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സംബന്ധിച്ച യുജിസി നിര്‍ദ്ദേശം: ഐഎസ് ഡിസിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ. 22-ന് കൊച്ചിയില്‍ സംവാദം

കൊച്ചി: വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യന്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സംബന്ധിച്ച യുജിസിയുടെ പുതിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതനായി യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി) ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഒക്ടോ. 22-ന് സംവാദം സംഘടിപ്പിക്കും. ഹോളിഡേ ഇന്നില്‍ രാവിലെ 11.30-നാണ് സംവാദം നടക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരാണ് സംവാദത്തില്‍ പങ്കെടുക്കുക. ഇന്ത്യയിലെ 12 നഗരങ്ങളിലായി നടക്കുന്ന റോഡ് ഷോയുടെ ഭാഗമായാണ് കൊച്ചിയില്‍ സംവാദം സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസം അതിര്‍ത്തികള്‍ക്കപ്പുറം എന്ന ആശയം പ്രചരിപ്പിക്കുന്നതിനാണ് പരിപാടി. കൊച്ചിക്ക് പുറമേ ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ന്യുഡല്‍ഹി, ചണ്ടിഗഢ്, ജയ്പൂര്‍, അഹമദാബാദ്, പൂനെ, മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സംവാദങ്ങള്‍ സംഘടിപ്പിക്കുന്നത്. 11 നഗരങ്ങളിലെ സംവാദങ്ങളോടൊപ്പം ഒക്ടോ. 15-ന് ബംഗലൂരുവില്‍ അതിവിപുലമായ സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 200-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍, കേരള, എംജി സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സംവാദത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍ക്ക് +91 81569 44333 എന്ന നമ്പറില്‍ ബന്ധപ്പെടുക.

error: Content is protected !!