ലണ്ടനിൽ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷൻ ഉൾപ്പെടെയുള്ള എസിസിഎ സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാമുമായി ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്
കൊച്ചി: മികച്ച ഫിനാന്‍സ് പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ധനകാര്യത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയായ എസിസിഎ സംയോജിത ബി.കോം പ്രോഗ്രാമുമായി ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് (ജെയിൽ സിജിഎസ്). ഈ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം എസിസിഎ യോഗ്യതയും കൊമേഴ്സില്‍ ബിരുദവും നേടാന്‍ സാധിക്കും.
ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസിന്റെ മൂന്ന് വര്‍ഷത്തെ എസിസിഎ (ACCA) സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാം കോമേഴ്സ് വിഷയങ്ങളില്‍ സമഗ്രമായ അറിവ് നേടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം എസിസിഎയ്ക്ക് ഒമ്പത് പേപ്പറുകളുടെ ഇളവും നല്‍കുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ സമയവും പണവും ലാഭിക്കാന്‍ സഹായിക്കും. കൂടാതെ, ലണ്ടനിലെ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ (എസ്ബിഎല്‍) സെഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നേടാന്‍ കഴിയുമെന്നത് ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഇതിന് പുറമേ, വിദ്യാർഥികൾക്ക് ലണ്ടനിലെ എസിസിഎ ആസ്ഥാനം സന്ദർശിക്കാനും അവസരമുണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള സാമ്പത്തിക വ്യവസായ രംഗവുമായി ബന്ധപ്പെടുവാനും ലണ്ടനിലെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് മനസിലാക്കുവാനും സാധിക്കും.
സാമ്പത്തിക വ്യവസായ മേഖലയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളിലും സാങ്കേതികതകളിലും മികച്ച രീതിയില്‍ ധാരണയുള്ള വിദഗ്ധരായ അധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ പരിശീലനം നല്‍കുക. കൊമേഴ്‌സിലെ ബിരുദം അക്കൗണ്ടിംഗ്, ഫിനാന്‍സ്, ബാങ്കിംഗ്, കൊമേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ ഒട്ടനവധി തൊഴിലവസരങ്ങളാണ് ബികോം ബിരുദധാരികളെ കാത്തിരിക്കുന്നത്. അതിനാല്‍ ബികോം പഠനത്തോടൊപ്പം ആഗോള അംഗീകാരമുള്ള എസിസിഎ യോഗ്യത കൂടി കരസ്ഥമാക്കുന്നത് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ (ജെജിഐ) സംരംഭമാണ് ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്, വ്യവസായ മേഖലയുടെ ആവശ്യങ്ങളും തൊഴില്‍ വിപണിയുടെ ആവശ്യകതകളും നിറവേറ്റുന്ന നിരവധി പ്രൊഫഷണല്‍ യോഗ്യതകളും ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളും നല്‍കി വരുന്നു. പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയാന്‍ +91 9207080111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.jaincgs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…
കുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ട ആറ്റിങ്ങൽ…
സംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ.…
ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ചെറുന്നിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം…