കേരള സർക്കാരിന്റെ 30 ഇ-ഓട്ടോകൾ മധ്യപ്രദേശിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണത്തിനായി പുറപ്പെട്ടു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നതും. ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും ആരെൻഖിനാണ്. ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ആരെൻഖ്  തന്നെയാണ് വാഹനങ്ങൾക്ക് സർവീസും നൽകുന്നത്.  

മാസങ്ങൾക്ക് മുൻപാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓർഡർ ആരെൻഖ് കെഎഎല്ലിന് നൽകിയത്. അതിൽ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇലട്രിക് ഓട്ടോകളുടെ വിതരണം ആരംഭിക്കുമെന്ന് ആരെൻഖ്  മാർക്കറ്റിംഗ് ഹെഡ് മനോജ് സുന്ദരം പറഞ്ഞു.

ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ വാഹനങ്ങൾക്ക് നല്ല പേരുണ്ടായിരുന്നത് ഇടയ്ക്ക് സംഭവിച്ച ചില കെടുകാര്യസ്ഥതയിൽ മങ്ങൽ ഏറ്റിരുന്നു. എന്നാൽ ഇപ്പോൾ ആരെൻഖ് പോലുള്ള ഒരു കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തലെന്ന് കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി പറഞ്ഞു.

വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരുന്നതിനായി ആരെൻഖിന്റെ മാതൃ കമ്പനിയായ സൺലിറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിർമ്മാണ ഫാക്ടറിയാണ് പൂനെയിൽ ഉടൻ ആരംഭിക്കുന്നത്.  

മധ്യപ്രദേശിലേക്കുള്ള വാഹനങ്ങൾ വിജയകരമായി ലോഡ് ചെയ്ത ശേഷം കെഎഎൽ ജീവനക്കാർ 

News Desk

Recent Posts

നൂറിന്റെ നിറവിൽ സെന്റ് തെരേസാസ്; ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ രാഷ്ട്രപതി 24 ന് എത്തും

ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…

55 minutes ago

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ. കൊച്ചി: കൊച്ചി…

1 hour ago

തുലാം ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…

1 hour ago

അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടി

കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

5 hours ago

അമലിന്റെ ഹൃദയം ഇനിയും തുടിക്കും: കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…

5 hours ago

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

1 day ago