രാജ്യാന്തര ടെർമിനൽ വികസനം, ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, ഉൾപ്പെടെ 7 വൻ പദ്ധതികളുടെ പ്രവർത്തന – നിർമാണ ഉദ്ഘാടനം_ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം, ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് 4:30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്‌വെയർ, വിമാനത്താവള രക്ഷസംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയുടെ പ്രവർത്തന ഉദ്‌ഘാടനവും രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച്, ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ ഉദ്‌ഘാടനവുമാണ് നടക്കുന്നത്. ഇംപോർട്ട് കാർഗോ ടെർമിനൽ, സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കുന്നു.
സിയാലിന്റെ തന്നെ ഐ.ടി വിഭാഗം രൂപകൽപന ചെയ്‌ത ഡിജിയാത്ര സോഫ്ട്‍വെയർ ആഭ്യന്തര ടെർമിനൽ ഗേറ്റുകളിൽ പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രിയൻ നിർമിത 2 ഫയർ എൻജിനുകൾ ഉൾപ്പെടെ ആധുനിക വാഹനങ്ങളുടെ സഹായത്തോടെ വിമാനത്താവള അടിയന്തിര രക്ഷാ സംവിധാനം ആധുനികവൽക്കരിക്കുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനങ്ങളുടെ ഒന്നാം ഘട്ടം ആരംഭം. 50,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ 2 ന് സമീപം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായ 0484 ലക്ഷ്വറി എയ്‌റോ ലോഞ്ചിന്റെ നിർമാണോദ്ഘാടനം. 12 കിലോമീറ്ററോളം വരുന്ന എയർപോർട്ടിന്റെ സുരക്ഷാമതിലിൽ പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി.ഐ.ഡി.എസ്) സുരക്ഷാവലയം നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം. ഗോൾഫ് ടൂറിസം വികസനത്തിനായി റിസോർട്ടുകൾ, സ്പോർട്സ് സെന്റർ എന്നിവ സിയാൽ ഗോൾഫ് കോഴ്സിൽ നിർമിക്കുന്നു. അതിന്റെ പ്രവർത്തന ഉദ്‌ഘാടനം. സിയാൽ കാർഗോ ടെർമിനലിന് മുമ്പിലെ വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവുന്ന ചടങ്ങിൽ എം.പി.മാർ, എം.എൽ.എ മാർ, എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും.
ഉദ്‌ഘാടനം ചെയ്യപ്പെടുന്ന 7 മെഗാ പദ്ധതികൾ:- രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ -ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം-0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ-ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ്വെയർ ഉദ്ഘാടനം-അടിയന്തിര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം-ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ-ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ തറക്കല്ലിടൽ.ചിത്രാവിവരണം: (ഉദ്‌ഘാടനം ചെയ്യപ്പെടുന്ന കൊച്ചി വിമാനത്താവളത്തിലെ ഇംപോർട്ട് കാർഗോ ടെർമിനൽ).
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…