കൊച്ചി: രാജ്യത്തെ നാല്‍പതു വയസില്‍ താഴെയുള്ള മികച്ച ആര്‍ക്കിടെക്ചര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ച് മലയാളിയായ യുവ ആര്‍ക്കിടെക് ജോസി പോള്‍. ആര്‍ക്കിടെക് ആന്‍ഡ് ഇന്റീരിയര്‍സ് ഇന്ത്യ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ വെച്ച് ജോസി പോള്‍ ഏറ്റുവാങ്ങി. അങ്കമാലി എളവൂര്‍ നെല്ലിശേരി വീട്ടില്‍ പോളി ജോസിന്റെയും ലിംസി പോളിയുടെയും മകനായ ജോസി പ്രശസ്ത ആര്‍ക്കിടെക് ഹഫീസ് കോണ്‍ട്രാക്ടറുടെ മുംബൈയിലെ സ്ഥാപനത്തില്‍ അസോസിയേറ്റ് ആര്‍ക്കിടെക്കായി ജോലി ചെയ്യുകയാണ്. ഐ.ഇ.എസ്. എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബി.ആര്‍ക് പാസായ ജോസി 2018 ല്‍ ഹഫീസ് കോണ്‍ട്രാക്ടര്‍ക്കൊപ്പം ചേര്‍ന്നു. ജോലിക്കൊപ്പം തന്നെ കട്ടക്കിലെ പീലുമോഡി കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തര ബിരുദവും നേടി.
നിരവധി പ്രശസ്തമായ നിര്‍മിതികളില്‍ ഹാഫിസ് കോണ്‍ട്രാക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 5.5 കോടി ചതുരശ്രയടിയില്‍ 60000 വീടുകള്‍ നിര്‍മിച്ച മുംബൈ സിഡ്കോ മാസ് ഹൗസിങ്, 115 ഏക്കറില്‍ 14000 വീടുകളുമായി റണ്‍വേ ഗാര്‍ഡന്‍സ്(1.8 കോടി ചതുരശ്രയടി), 135 ഏക്കറില്‍ 16000 വീടുകളുള്ള റണ്‍വേ മൈസിറ്റി, മുംബൈ ഡോംബിവ്ലിയിലെ യൂറോ സ്‌കൂള്‍, 30000പേരെ പുനരധിവസിപ്പിക്കുന്ന താനെ അര്‍ബന്‍ നവീകരണ പദ്ധതി എന്നിവ ജോസിയുടെ മേല്‍നോട്ടത്തിലാണ് നടപ്പിലാക്കുന്നത്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…