എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള 2025–26 വാർഷിക യോഗം. ആപ്ലിക്കേഷൻ & ഡിജി-ടെക് സീരീസ് 2026ന്റെ ഭാഗമായി, ‘എംഎസ്എംഇകളുടെ ഉൽപ്പാദനക്ഷമത, ലാഭക്ഷമത, വളർച്ച എന്നിവയെ എഐ എങ്ങനെ വളർത്തുന്നു’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ, കൂടുതൽ നേട്ടങ്ങൾക്കായി ബിസിനസുകൾക്ക് അത്യാധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ചർച്ച ചെയ്തു.

കേരള ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണത്തിൽ എഐയെ “എല്ലാവർക്കും ഒരുപോലെ ഉപയോഗം സാധ്യമാകുന്ന സാങ്കേതികവിദ്യ” എന്ന് വിശേഷിപ്പിച്ചു. സ്ഥിരം രീതികളിലുള്ള എഐ പ്രയോഗിക്കുന്നതിനപ്പുറം, സംരംഭകർ വ്യത്യസ്തമായി ചിന്തിച്ച് അവരുടെ ബിസിനസ് രീതികൾ വേറിട്ട വഴികളിലൂടെയാക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

ആവർത്തന ജോലികൾ എഐക്ക് കൈമാറുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നുവെന്നും അതുവഴി നവീകരണം, ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കൽ തുടങ്ങിയ ഉയർന്ന മൂല്യമുള്ള റോളുകളിലേക്ക് മനുഷ്യ മൂലധനത്തിനെ നീക്കാൻ അനുവദിക്കുന്നു എന്നും സെമിനാർ ചൂണ്ടിക്കാട്ടി.

സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാനുമായ തോമസ് ജോൺ മുത്തൂറ്റ് മേഖലയിലെ സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പ്രത്യേക പ്രഭാഷണം നടത്തി. “എഐ ഉപയോഗിക്കുന്നതിലൂടെ, എംഎസ്എംഇകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾക്കും, ജോലികൾക്കും, ഇടപെടലുകൾക്കും കൂടുതൽ സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു.” അദ്ദേഹം പറഞ്ഞു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ എംഎസ്എംഇകൾക്ക് മത്സരശേഷി നിലനിർത്തുന്നതിന് ഏറ്റവും പുതിയ എഐ ഉപകരണങ്ങൾ തിരിച്ചറിഞ്ഞ് സ്വീകരിക്കേണ്ടത് നിർണായകമാണെന്ന് സിഐഐ കേരള ചെയർമാനും ഗ്ലെൻറോക്ക് റബ്ബർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ എംഡിയുമായ ജോസഫ് എം. കള്ളിവയലിൽ പറഞ്ഞു. എഐ മനുഷ്യർക്ക് പകരമാകില്ലെങ്കിലും അതിലേക്കുള്ള മാറ്റം ഒരു എളുപ്പവഴിക്കപ്പുറം അനിവാര്യതയായി മാറിയെന്നും അതുകൊണ്ടുതന്നെ എഐ ഉപയോഗിക്കാത്തവരെ അത് ഉപയോഗിക്കുന്നവർ മറികടുക്കുമെന്നും മുൻ സിഐഐ കേരള ചെയർമാനും വികെസി ഫുട് വെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയുമായ വികെസി റസാഖ് അഭിപ്രായപ്പെട്ടു.

പരമ്പരാഗത രീതികളിൽ നിന്ന് മാറി ഡാറ്റാധിഷ്ഠിതവും ഉയർന്ന പ്രകടനമുള്ളതുമായ പ്രവർത്തനങ്ങളിലേക്ക് മാറുന്നതിലൂടെ, കേരളത്തിലെ എംഎസ്എംഇകൾ വ്യാവസായിക വളർച്ചയുടെ അടുത്ത ഉയർച്ചയെ നയിക്കാൻ മികവുള്ളവയാണ്. ഈ മാറ്റം സംസ്ഥാനത്തിന്റെ തനതായ സാമ്പത്തിക മേഖലകളിൽ മുന്നേറ്റം നൽകി, പ്രാദേശിക ബിസിനസുകൾക്ക് ആഗോള തലത്തിലും മത്സരിക്കുന്നതിനുള്ള സാങ്കേതിക അടിത്തറ നൽകുന്നു.

News Desk

Recent Posts

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

3 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

3 days ago

ആയുർവേദ കോളേജിൽ പാമ്പുകളെ പരിപാലിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…

3 days ago