തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ സാങ്കേതിക തസ്തികകളിലേക്ക് പി.എസ്.സി വഴി ജീവനക്കാരെ നിയമിക്കുന്നതുവരെ ദിവസവേതനത്തിലോ കരാർ അടിസ്ഥാനത്തിലോ നിയമനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആയുർവേദ കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകി.
പാമ്പുകളെ പരിപാലിക്കുന്ന ഹെർപ്പറ്റോളജിസ്റ്റ് തസ്തികയിലേക്ക് ഒഴിവുള്ള വിവരം 2009 ൽ പി.എസ്.സി. യെ അറിയിച്ചിട്ടുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള യോഗ്യതയിൽ മാറ്റം വരുത്താൻ പി.എസ്.സി നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാർ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കോളേജിലുള്ള പാമ്പുകളുടെ എണ്ണം അധികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴുള്ള പാമ്പുകളെ സംരക്ഷിക്കാൻ സ്ഥലം ലഭ്യമാണ്. എല്ലാ കൂടുകളും താക്കോലിട്ട് പൂട്ടിയെടുക്കാവുന്ന തരത്തിലാണ്. കോളേജ് ഫാർമസിയിലുള്ള ഉപയോഗശൂന്യമായ യന്ത്രസാമഗ്രികൾ ഉടനെ തന്നെ നീക്കം ചെയ്യാൻ പ്രിൻസിപ്പലും ക്ലീൻകേരള കമ്പനി ജില്ലാ മാനേജരും നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
കോളേജിലെ മാലിന്യസംസ്കരണവും വിഷപാമ്പുകളെ വളർത്തുന്ന രീതിയും അശാസ്ത്രീയമാണെന്ന് ആരോപിച്ച് ഡോ. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ വിഷ്ണു വർധൻ റെഡ്‌ഡി നോർക്ക റൂട്സ് ആസ്ഥാനമായ സതിരുവനന്തപുരം നോര്‍ക്ക…
അർബുദ അതിജീവിതരുടെ 'ഉയരെ' സംഗമവും ചിത്രപ്രദർശനവും നടന്നു കൊച്ചി, 29 ജൂലൈ 2026: ലോക ഹെഡ് & നെക്ക് അർബുദ…
നാടിനെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കും ജൈവ കാർഷിക സംസ്‌കാരത്തിലേക്കും നയിക്കാൻ ജനപങ്കാളിത്തത്തോടെയുള്ള കൃഷി വ്യാപനം അനിവാര്യമാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. പോത്തൻകോട് ബ്ലോക്ക്…
ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…