ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ വിഷ്ണു വർധൻ റെഡ്‌ഡി നോർക്ക റൂട്സ് ആസ്ഥാനമായ സതിരുവനന്തപുരം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആസിഫ് കെ യൂസഫ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് (തിരുവനന്തപുരം) മേജര്‍ ശശാങ്ക് ത്രിപാഠി നോര്‍ക്ക റൂട്ട്സിലെ മറ്റ് ജീവനക്കാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം. യു.എ.ഇയിലെ പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനുമായി നോർക്ക റൂട്ട്സും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ചേർന്ന് നടപ്പാക്കാവുന്ന കർമ്മപദ്ധതികളും വിവിധ മേഖലകളിലെ പരസ്പര സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്കായി ഓൺലൈൻ രജിസ്ട്രേഷൻ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ നാട്ടിലെത്തിക്കുന്നതിന് സഹായം, കേരളീയ പ്രവാസികളുടെ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്ക്, തടവിൽ കഴിയുന്നവര്‍ക്ക് നിയമ-ആരോഗ്യ-വൈദ്യസഹായം ലഭ്യമാക്കാനും വിഷയം യു.എ.ഇ ഭരണകൂടവുമായി ആശയവിനിമയം നടത്തുവാനുമുളള സംവിധാനം എന്നിവ ചര്‍ച്ച ചെയ്തു. തടങ്കൽ, അടിയന്തര വൈദ്യസഹായം, ശമ്പള കുടിശ്ശിക, വീസ കാലാവധി കഴിയാറായ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതില്‍ നോർക്ക റൂട്ട്സും ഇന്ത്യൻ കോൺസുലേറ്റ് ജനറലും ചേർന്ന് പ്രവർത്തിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.
തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…
അർബുദ അതിജീവിതരുടെ 'ഉയരെ' സംഗമവും ചിത്രപ്രദർശനവും നടന്നു കൊച്ചി, 29 ജൂലൈ 2026: ലോക ഹെഡ് & നെക്ക് അർബുദ…
നാടിനെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കും ജൈവ കാർഷിക സംസ്‌കാരത്തിലേക്കും നയിക്കാൻ ജനപങ്കാളിത്തത്തോടെയുള്ള കൃഷി വ്യാപനം അനിവാര്യമാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. പോത്തൻകോട് ബ്ലോക്ക്…
ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…