Categories: HEALTHKERALANEWS

ലോക ഹെഡ് & നെക്ക് അർബുദ ദിനം: ശബ്ദം, ശ്വാസനാളം എന്നിവയ്ക്ക് അത്യാധുനിക പരിചരണത്തിനായി ‘ആവാസ്’ സെന്ററുമായി ആസ്റ്റർ മെഡ്‌സിറ്റി

അർബുദ അതിജീവിതരുടെ ‘ഉയരെ’ സംഗമവും ചിത്രപ്രദർശനവും നടന്നു

കൊച്ചി, 29 ജൂലൈ 2026: ലോക ഹെഡ് & നെക്ക് അർബുദ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ഹെഡ് & നെക്ക് സർജറി ആൻഡ് ഓങ്കോളജി വിഭാഗം ‘ഉയരെ’ എന്ന പേരിൽ പ്രത്യേക സംഗമവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. ‘ഒന്നിച്ച് ഒന്നായി ഉയരാം’ (Together We Rise) എന്ന സന്ദേശത്തോടെ ആസ്റ്റർ മെഡ്‌സിറ്റി നോളജ് ഹബ്ബിൽ നടന്ന ചടങ്ങിൽ ടി. ജെ. വിനോദ് എംഎൽഎ, പ്രശസ്ത സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

നാക്കിലെ അർബുദത്തെ അതിജീവിച്ച ശിവൻജി എന്ന കലാകാരന്റെ ചിത്രപ്രദർശനവും പരിപാടിയിൽ ശ്രദ്ധേയമായി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗമുക്തനായ അദ്ദേഹം സംസാരിക്കാനുള്ള പ്രയാസങ്ങളെ മറികടന്ന് വരകളിലൂടെ പങ്കുവെക്കുന്ന തന്റെ വികാരങ്ങളും ആത്മവിശ്വാസവും എടുത്തുകാട്ടുന്നതായിരുന്നു പ്രദർശനം. ശബ്ദം, ശ്വാസനാളം, വിഴുങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അത്യാധുനിക പരിചരണം നൽകുന്ന ‘ആവാസ്’ (അഡ്വാൻസ്ഡ് സെന്റർ ഫോർ എയർവേ, വോയിസ് ആൻഡ് സ്വാളോവിങ്) എന്ന പുതിയ വിഭാഗത്തിന്റെ ഔദ്യോഗിക ലോഞ്ചും ചടങ്ങിൽ നിർവ്വഹിച്ചു.

തലയിലെയും കഴുത്തിലെയും അർബുദത്തെ അതിജീവിച്ചവരുടെ പോരാട്ടവീര്യത്തെയും ആത്മവിശ്വാസത്തെയും ആദരിക്കാനും, രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിലേക്ക് എത്തിക്കാനുമാണ് സംഗമം സംഘടിപ്പിച്ചതെന്ന് ആസ്റ്റർ മെഡ്‌സിറ്റി കേരള ക്ലസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്കിന്റെ സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോൺ ടി. ജോസഫ് പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് കാദർ, മറ്റ് മുതിർന്ന ഡോക്ടർമാരും മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും പരിപാടിയുടെ ഭാഗമായി.

News Desk

Recent Posts

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

9 hours ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

9 hours ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

21 hours ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

21 hours ago

ആയുർവേദ കോളേജിൽ പാമ്പുകളെ പരിപാലിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…

1 day ago

ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നോർക്ക സെന്റര്‍ സന്ദര്‍ശിച്ചു

ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ വിഷ്ണു വർധൻ റെഡ്‌ഡി നോർക്ക റൂട്സ് ആസ്ഥാനമായ സതിരുവനന്തപുരം നോര്‍ക്ക…

1 day ago