നിറ്റ ജലാറ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റിന്റെ ബെസ്റ്റ് സി.എസ്.ആര്‍ പുരസ്‌കാരം

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റ് കേരള ചാപ്റ്ററിന്റെ ബെസ്റ്റ് സിഎസ്ആര്‍ അവാര്‍ഡ് നിറ്റാ ജലാറ്റിന്‍ കരസ്ഥമാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിറ്റ ജലാറ്റിന്‍ നടത്തിയ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ,കോഴികുഞ്ഞുങ്ങളുടെ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു വികസന പ്രവര്‍ത്തനങ്ങളായ അംഗന്‍വാടി നിര്‍മ്മാണം, ലൈബ്രറി നിര്‍മാണം, ക്ഷീര കര്‍ഷകര്‍ക്കായുള്ള കറവ പശുക്കളുടെ വിതരണം, ഗ്രോ ബാഗുകളുടെ വിതരണം, വിവിധ കുടിവെള്ള പദ്ധതികള്‍, തുണി സഞ്ചികളുടെ വിതരണം,പഠനോപകരണ വിതരണം, ഓപ്പണ്‍ ജിം നിര്‍മ്മാണം, നിറ്റാ കാര്‍ഷിക വികസന പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നിറ്റയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ സുഹാസില്‍ നിന്ന് നിറ്റാ ജലാറ്റിന്‍ ജനറല്‍ മാനേജര്‍ പോളി സെബാസ്റ്റ്യന്‍, എച്ച്.ആര്‍ ഹെഡ് സൂരജ് എസ് എസ്, സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റ് ചെയര്‍മാന്‍ ജോണ്‍സന്‍ മാത്യു, സെക്രട്ടറി ഷേമ സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

2 weeks ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

2 weeks ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

2 weeks ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

2 weeks ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

2 weeks ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

2 weeks ago