Block Title

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

ജീവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാണ് എസ്‌കലേറ: മന്ത്രി വീണാ ജോര്‍ജ്

എസ്‌കലേറ വനിതോത്സവം 26 ഫെബ്രുവരി 3 മുതല്‍ 9 വരെ കനകക്കുന്നില്‍

കരുത്താര്‍ന്ന പെണ്‍ ചുവടുകള്‍ കരുതലോടെ കേരളം മുന്നോട്ട്

ജിവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് വര്‍ഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്. സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമാണ് ”കരുത്താര്‍ന്ന പെണ്‍ചുവടുകള്‍ കരുതലോടെ കേരളം” എന്ന ആശയം മുന്‍നിര്‍ത്തി എസ്‌കലേറെ ദി വിമെന്‍ ഫെസ്റ്റ് 2026 കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 3 മുതല്‍ 9 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലും നിശാഗന്ധിയിലുമായാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ കോണ്‍ക്ലേവുകള്‍, സംരംഭക പരിശീലന സെഷനുകള്‍, പ്രദശന വിപണന മേള, കലാപരിപാടികള്‍ എന്നിവയുണ്ടാകും.

എസ്‌കലേറ വനിതോത്സവം 26ന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നാം തീയതി വൈകുന്നേരം 5.30ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വനിത ശിശു വികസന വകുപ്പിന്റെ ശിശുവികസന മേഖലയുടെ ഐസിഡിഎസ് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് വനിതാശിശു വികസന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തൃശ്ശൂര്‍, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ക്കുള്ള പുരസ്‌ക്കാരം, ഐ.സി.ഡി.എസ് പദ്ധതി പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കായുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്യുന്നു.

ഫെബ്രുവരി ആറാം തീയതി കാവല്‍ കെയര്‍ ക്രോണിക്കിള്‍ പുസ്തകത്തിന്റെ പ്രകാശനം കൂടണയാം പദ്ധതിയുടെ നേട്ടങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനം, ചുവടുകള്‍ പദ്ധതിയുടെ ലോഗോ പ്രകാശനം അങ്കണവാടി സമ്പൂര്‍ണ്ണ വൈദ്യുതികരണ പ്രഖ്യാപനം ചൈല്‍ഡ് ഫ്രണ്ട് ലി ആഡിറ്റ് നേട്ടത്തിന്റെ പ്രഖ്യാപനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. സംസ്ഥാനത്തിന്റെ കാവല്‍ പദ്ധതിയെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. 12 കുട്ടികളുടെ ജീവിതാനുഭവമാണ് ക്രോണിക്കിള്‍ പുസ്തകം. കുടുംബാധിഷ്ഠിത പരിചരണ പരിപാടിയാണ് കൂടണയാം. ഇതിലൂടെ 573 കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി.

‘വനിത ശിശു വികസന കോണ്‍ക്ലേവ് 2026’

‘Where every Woman is empowered and Every Child is Protected- Kerala’s vision in action’

കേരള സര്‍ക്കാര്‍ വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍, കേരള വനിതാ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ 2026 ഫെബ്രുവരി 6, 7 തീയതികളില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ വെച്ച് ‘വനിതാ കോണ്‍ക്ലേവ് 2026’ സംഘടിപ്പിക്കുന്നു. ഈ കോണ്‍ക്ലേവില്‍, വനിത ശിശു വികസന വകുപ്പിന്റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം -Gender Justice beyond Biology and Social Norms, ശിശുവികസനം – Bright Beginnings, ശിശുസംരക്ഷണം – Resilience Pavilion എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.

ആശയ സമ്പുഷ്ടമായ ഇന്‍സ്റ്റലേഷനുകളും പ്രമുഖ കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും വിനോദത്തിനായിട്ടുള്ള പ്രത്യേക ഒരുക്കങ്ങളും ഭക്ഷ്യ മേളയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 3 ന് വൈകിട്ട് 5.30 ന് ആരംഭിക്കുന്ന വനിതോത്സവത്തിന്റെ പ്രധാന ആകര്‍ഷണം 140 സ്റ്റാളുകളുള്ള വനിതാ സംരംഭക മേളയാണ്. 3 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 8 ഇതര സംസ്ഥാനങ്ങളില്‍ നിന്നും പങ്കാളിത്തമുള്ള മേള വൈവിധ്യമാര്‍ന്ന വിപണിയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വേണ്ടി അണിനിരത്തുന്നത്.

ഫെബ്രുവരി 4 മുതല്‍ 9 വരെ വനിതാ ശിശു വികസന വകുപ്പിന്റെ വനിതാ കോണ്‍ക്ലേവിനൊപ്പം വനിതാ സംരംഭകത്വം, സാമൂഹ്യ ശാക്തീകരണം, കൗമാര ആരോഗ്യം, ഗാര്‍ഹികാതിക്രമങ്ങളും പരിഹാരവും എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. വൈകുന്നേരങ്ങളില്‍ എസ്‌കലേറെ ദി വിമെന്‍ ഫെസ്റ്റ് 2026ല്‍ വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും ലൈവ് കണ്‍സേര്‍ട്ടും അരങ്ങേറും.

പ്രശസ്ത ഗായകരായ പ്രണവം ശശി, റിമി ടോമി, അഞ്ചു ജോസഫ് എന്നിവരുടെ സംഗീത പരിപാടികള്‍, ഫോക്ലോര്‍ അക്കാദമി നടത്തുന്ന മുടിയേറ്റ്, തോല്‍പ്പാവകൂത്ത് എന്നിവയും തൃപ്പുണിത്തറ വനിതാ കഥകളി സംഘത്തിന്റെ ‘കിരാതം കഥകളി’യും നിരീക്ഷ പെണ്‍ നാടക വേദിയുടെ നാടകവും വിവിധ കോളേജുകളിലെ വനിതാ സെല്‍ വിദ്യാര്‍ഥികളുടെ പരിപാടികളും ഉണ്ടാകും.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, വനിത വികസന കോര്‍പറേഷന്‍ എംഡി ബിന്ദു വിസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

News Desk

Recent Posts

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…

4 hours ago

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

4 hours ago

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…

1 day ago

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

3 days ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

4 days ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

4 days ago