വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. മൂന്നാം സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി സിജോമോൻ ജോസഫിനെയും നിയമിച്ചു.
ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പതിനാറംഗ ടീമിനെയാണ് റോയൽസ് ഇത്തവണ അണിനിരത്തുന്നത്. ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു കൃഷ്ണപ്രസാദ്. ഒരു സെഞ്ചുറിയടക്കം 479 റൺസുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച മികവാണ് കൃഷ്ണപ്രസാദിനെ വീണ്ടും നായകപദവിയിലേക്ക് എത്തിച്ചത്. കൃഷ്ണ പ്രസാദിനൊപ്പം ഗോവിന്ദ് ദേവ് പൈ, വി. അജിത്ത് എന്നിവരെ ഫ്രാഞ്ചൈസി നേരത്തെ തന്നെ നിലനിർത്തിയിരുന്നു. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ചാണ് ഇത്തവണ ലേലത്തിൽ ടീം മാനേജ്‌മെന്റ് കരുത്തുറ്റ നിരയെ സ്വന്തമാക്കിയത്.
വെടിക്കെട്ട് ബാറ്ററും ഐപിഎൽ താരവുമായ വിഷ്ണു വിനോദിനെ ടീമിലെത്തിക്കാൻ കഴിഞ്ഞത് റോയൽസിന്റെ ബാറ്റിങ് നിരയ്ക്ക് വലിയ കരുത്തേകും. കൃഷ്ണ പ്രസാദ്, ഗോവിന്ദ് ദേവ് പൈ, വിഷ്ണു വിനോദ് എന്നിവർ അണിനിരക്കുന്നതോടെ മൂന്നാം സീസണിലെ തന്നെ ഏറ്റവും മികച്ച മുൻനിരയായി റോയൽസ് മാറും. വിഷ്ണു വിനോദിന് പുറമെ ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ മറ്റ് വിക്കറ്റ് കീപ്പർമാർ.
ഓൾറൗണ്ട് മികവിലും ഇത്തവണ റോയൽസ് ഒട്ടും പിന്നിലല്ല. പരിചയസമ്പന്നരായ സിജോമോൻ ജോസഫ്, സി. വി. വിനോദ് കുമാർ എന്നിവരെ ലേലത്തിൽ സ്വന്തമാക്കിയ റോയൽസ്, അക്ഷയ് മനോഹർ, എം. നിഖിൽ എന്നിവരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച എൻ.എസ്.കെ. ട്രോഫിയിലടക്കം മികച്ച ഫോമിലായിരുന്ന എം. നിഖിലിനെ 6.20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്. ഇത് മധ്യനിര ബാറ്റിങ്ങിന് കൂടുതൽ സ്ഥിരത നൽകും.
ബൗളിംഗ് നിരയും ഇക്കുറി അതിശക്തമാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനയായിരുന്ന വി. അജിത്തിനൊപ്പം ബേസിൽ എൻ. പി, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവർ കൂടി ചേരുന്നതോടെ കരുത്തുറ്റ ബൗളിങ് നിരയാണ് റോയൽസിന്റേത്. അഭിഷേക് പി. നായർ, കെ. അജീഷ്, സുധീഷ് മോഹൻ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങൾ.
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…
ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…