കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥി കൾ പങ്കെടുത്തു. മുഖ്യാതിഥിയായ എൻ.സി.സി കേരളാ – ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ സി.ജി അരുൺ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള-ലക്ഷദ്വീപ് മേഖലയിലെ പൂർവ്വ വിദ്യാർത്ഥികളും നിലവിലെ കേഡറ്റുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ദേശീയ കേഡറ്റ് കോർപ്സിന്റെ ഭാവി പുനർനിർമ്മിക്കുക, പ്രചോദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഗമത്തിനു പിന്നിൽ.

രാഷ്ട്രനിർമ്മാണത്തിൽ മാത്രമല്ല, ഭാവിയിലെ വിവിധ പരിശ്രമങ്ങൾക്കായി മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിലും എൻ.സി.സി പ്രധാന പങ്കുവഹിക്കു ന്നുണ്ടെന്ന് എൻ.സി.സി എഡിജി, മേജർ ജനറൽ അരുൺ സി.ജി പറഞ്ഞു. സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എൻ.സി.സി പൂർവ്വ കേഡറ്റുകളുടെ അനുഭവം, വൈദഗ്ദ്ധ്യം, നേട്ടങ്ങൾ എന്നിവ 2047ൽ വികസിത ഭാരതം എന്ന എൻസിസി യുടെയും ദേശീയ ദൗത്യത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി എൻസിസി പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സ്ഥാപിക്കുന്നതിനു തുടക്കമാണ് ഈ സംഗമം.

സായുധ സേന, സിവിൽ സർവീസസ്, കോർപ്പറേറ്റ് മേഖല, അക്കാദമിക്, സ്പോർട്സ്, എന്റർപ്രണർഷിപ്പ്, പബ്ലിക് സർവീസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ടരായ മുൻ എൻസിസി കേഡറ്റുകൾ മീറ്റിൽ പങ്കെടുത്തു.

എൻസിസി കേഡറ്റുകളുടെ സാംസ്കാരിക പരിപാടികൾ, എൻസിസി പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ, ഓപ്പൺ ഹൗസ് എന്നിവ പരിപാടി വർണ്ണാഭമാക്കി.

പൂർവ്വ വിദ്യാർത്ഥികളുമായി ബന്ധം ശക്തിപ്പെടുത്താൻ
കേരള- ലക്ഷദ്വീപ് മേഖലയിലെ മുൻ കേഡറ്റുകളുടെ വിവര ശേഖരം തയ്യാറാക്കാൻ ഡയറക്ടറേറ്റ് നടപടി തുടങ്ങി.

മുൻ കേഡറ്റുകളായ വിനോദ് കുമാർ ഐആർഎസ്, കേണൽ ജഗജീവ് ജി, ശ്രീമതി മീന നായർ, സജീവ് വിഎസ്, കേണൽ എസ് ഡിന്നി, വിദർഭ കെ വിനോദ് എന്നിവർ എൻ.സി.സി-യുമായുള്ള തങ്ങളുടെ സമ്പന്നമായ അനുഭവം പങ്കുവെച്ചു.
എൻസിസി തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ് എസ്. നായർ നന്ദി പറഞ്ഞു.

News Desk

Recent Posts

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 hour ago

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

11 hours ago

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

4 days ago