ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ (ഓഗസ്റ്റ് 4) ദിവസങ്ങളിൽ ജില്ലയിൽ ഉറവിട നശീകരണയജ്ഞം സംഘടിപ്പിക്കും. കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെല്ലാം പങ്കാളികളാകണമെന്നും അവരവരുടെ ചുറ്റുപാടുകൾ വൃത്തിയാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.
ഇതോടൊപ്പം ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും നിർമാണ മേഖലകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ നടപ്പാക്കണം. ഡെങ്കിപ്പനിക്കേസുകൾ ജില്ലയിൽ കൂടുന്ന സാഹചര്യത്തിലാണ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ കർശനമാക്കാൻ നിർദേശം നൽകിയത്.
ശ്രദ്ധിക്കേണ്ട ഇടങ്ങൾ
പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണമായും വിശ്രമിക്കണം.പനിയുള്ളപ്പോൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ പാടില്ല. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം. രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലെത്തി ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സുരക്ഷ മാർഗങ്ങൾ
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കണം. ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ജനൽ, വാതിൽ എന്നിവിടങ്ങളിൽ കൊതുക് വല ഘടിപ്പിക്കണം. പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കണം.
മഴ : ജില്ലയിൽ 23.6 ഹെക്ടർ പ്രദേശത്ത് കൃഷി നാശം
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം.കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല ബ്ലോക്കുകളിൽ (വൈകിട്ട് 4 മണി വരെയുള്ള കണക്കുകൾ പ്രകാരം) 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്. ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമുകൾ സജ്ജമാണ്
കൺട്രോൺ റൂം നമ്പറുകൾ
തിരുവനന്തപുരം – 9447700112
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711282
നെയ്യാറ്റിൻകര – 9447700113
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711283
നെടുമങ്ങാട് – 9447700114
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711285
ചിറയിൻകീഴ് – 9447700115
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711287
വർക്കല – 8547618415
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711286
കാട്ടാക്കട – 8547618420
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711284
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…
തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…
തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…
തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…