ബിസിനസ് ക്ലാസ്സ്‌ ബസ് ഉടൻ: മന്ത്രി ഗണേഷ് കുമാർ

പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള  വോൾവോ ലക്ഷ്വറി ബസുകൾ  ഉടൻ നിരത്തിലിറക്കുമെന്ന്  ഗതാഗത മന്ത്രി മന്ത്രി ബി ഗണേഷ് കുമാർ.
ബസിൽ കണ്ടക്ടർക്ക് പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും.

രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യം കൂടിയ വോൾവോ ബസുകളായിരിക്കും
ഇതിനായി  ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിൻ്റെയും, നെടുമങ്ങാട് – പറശ്ശിനിക്കടവ്, നെടുമങ്ങാട് – മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന  കണ്ടക്ടമർക്കും
ഡ്രൈവർമാർക്കും ഇതിന്റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഹെവി മോട്ടോർ വാഹന പരിശീലനത്തിനും ലൈറ്റ് മോട്ടോർ വാഹന പരിശീലനത്തിനും 9000  രൂപയും, ഇരു ചക്ര വാഹന പരിശീലനത്തിന് 3500 രൂപയും, ഇരു ചക്ര വാഹനത്തിന്റെയും ലൈറ്റ് മോട്ടോർ വാഹനത്തിന്റെയും ഒന്നിച്ചുള്ള പരിശീലനത്തിന് 11000 രൂപയുമാണ് ഫീസ്.
എസ് സി/എസ് ടി വിഭാഗകാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 20%
ഫീസിളവും കെ.എസ്.ആർ.റ്റി.സി ജീവനക്കാർക്ക് അഞ്ച് ശതമാനവും ഫീസിളവ് അനുവദിച്ചിട്ടുണ്ട്.
ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം നൽകുന്നത്. ഒരു മാസത്തെ പാഠ്യപരിശീലന പരിപാടിയിൽ 28 ദിവസം ഡ്രൈവിംഗ് പരിശീലനവും രണ്ട്‌ ദിവസം തിയറി ക്ലാസുകളുമാണ് സജ്ജീകരിക്കുന്നത്.

പൊതു ഗതാഗത നിലവാരം ഉയർത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എംഎൽഎ എന്ന നിലയിൽ എത്ര തുക വേണമെങ്കിലും മുടക്കാൻ തയാറാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ മികവുറ്റ ഒരു പുതിയ ഡ്രൈവിംഗ് സംസ്കാരം നിരത്തുകളിൽ കൊണ്ട് വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിതമായ നിരക്കിൽ ആധുനിക രീതിയിൽ അപകട രഹിതവും മികവുറ്റതുമായ ഡ്രൈവിംഗ് പരിശീലനം ഇവിടെ നിന്നും ലഭിക്കും. സർക്കാരിൻ്റെ ഏത് നല്ല പദ്ധതിയും പൂർത്തിയാക്കുന്നതിന് മുൻപ് കുപ്രചരണങ്ങൾ പരത്തുന്ന തെറ്റായ രീതി അടുത്തിടെയായി കൂടി വരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.

നെടുമങ്ങാട് കെഎസ്ആർടിസി ടെർമിനലിൽവെച്ചു നടന്ന ചടങ്ങിൽ നെടുമങ്ങാട് മുൻസിപാലിറ്റി ചെയർപേഴ്സൺ ആർ ജയദേവൻ,  വൈസ് ചെയർപേഴ്സൺ  ലക്ഷ്മി സുരാജ്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

കനകക്കുന്നിൽ ‘പ്ലാസ്റ്റിക് അറസ്റ്റ്’

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും…

3 hours ago

ഓണാശംസ നേർന്ന് മുഖ്യമന്ത്രി; ജാതിമത ഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…

4 hours ago

വന്ദേമാതരത്തെ സംഘപരിവാർ ദുരുപയോഗം ചെയ്യുന്നു; ദേശസ്നേഹത്തിന്റെ ഏക അളവുകോലാക്കാനുള്ള നീക്കം അപകടകരമെന്ന് സിപിഐ എം

തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…

4 hours ago

വാഹന മോഡിഫിക്കേഷൻ: ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ പിഴ; പരിശോധന ശക്തമാക്കി എംവിഡി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…

4 hours ago

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…

7 hours ago

ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ; ദേവസ്വം മന്ത്രിയും പങ്കെടുത്തു

ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…

7 hours ago