തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ജോലി സാഹചര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളെ കണ്ടെത്താന്‍ നടത്തുന്ന ഗേറ്റ് പ്ലേസ് ടു വര്‍ക്ക് (ജി.പി ടി .ഡബ്യു ) സര്‍വെ മത്സരത്തില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍*റ് ആര്‍ ബ്ലോക്ക് ഇന്ത്യ കമ്പനി കരസ്ഥമാക്കി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ടാക്സ് കമ്പനിയായ എച് ആന്‍റ് ആര്‍ ബ്ലോക്ക് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇതെ മേഖലയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്ന ഐ.ടി കമ്പനിയായി മാറുക എന്ന അപൂര്‍വനേട്ടമാണ് എച്ച് ആന്‍”റ് ആര്‍ ബ്ലോക്ക് കമ്പനി നേടിയിരിക്കുന്നത്.
അനേകം പേരെ ചേര്‍ത്തുപിടിക്കുന്ന കമ്പനി സംസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് ഒട്ടെറെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മാറുന്ന ടെക്‌നോളജി യുഗത്തില്‍ മാറ്റങ്ങള്‍ ഉള്‍കൊണ്ട് പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനും അത് നടപ്പിലാക്കാനും മുന്‍പന്തിയിലുള്ള കമ്പനിയാണിത്. നിരവധി ഓറിയന്‍റല്‍ ക്ലാസ്തുകളിലൂടെയും ഹാക്കത്തോണ്‍ പോലുള്ള പരിപാടികളിലൂടെയും ജീവനക്കാര്‍ മാറ്റങ്ങള്‍ക്കനുസരിച്ച് അറിവുകള്‍ മെച്ചപ്പെടുത്തുന്നു എന്ന് കമ്പനി ഉറപ്പ് വരുത്താറുണ്ട്. അതുകൊണ്ട് തന്നെ ഒരു മികച്ച ടെക്‌നോളജി കമ്പനിയെന്ന മുദ്രയും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. ജോലിയോടൊപ്പം വിനോദവുമെന്ന മനുഷ്യ മനസിന്‍റെ ചിന്തകളെ അതെ അര്‍ത്ഥത്തില്‍ കമ്പനി മനോഹരമായി നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് നിർമ്മിത ബുദ്ധിയുടെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാനും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കാനും എച്ച്. ആന്‍റ് ആര്‍ കമ്പനിക്കായിട്ടുണ്ട്.
സാമൂഹൃരംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കമ്പനി തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ‘ബ്ലോക്ക് ഷെല്‍ട്ടര്‍ എന്ന പദ്ധതിയിലൂള്‍പ്പെടുത്തി നിരാലംബരായ എട്ട് വനിതകൾക്ക് അവരുടെ സ്വപ്ന ഭവനം പൂര്‍ത്തീകരിച്ച് അതും ജീവനക്കാര്‍ തന്നെ പണിയെടുത്ത് പൂര്‍ത്തീകരിച്ചു നല്‍കാനും കഴിഞ്ഞിട്ടുണ്ട്. അഹല്യ ഐ ഫ“₹ണ്ടേഷനുമായി ചേര്‍ന്ന് ഏഴു മെഡിക്കല്‍ ക്യാമ്പുകളിലൂടെ 106 നിര്‍ധനരെ കണ്ടെത്തി ശസ്ത്രകിയ നടത്തി കാഴ്ചയുടെ ലോകത്തേക്ക് എത്തിക്കുകയും ഒട്ടെറെ പേര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട് കലാകായിക രംഗത്ത് കഴിവുതെളിയിച്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 445 പ്രതിഭകളെ കണ്ടെത്തി അവരെ ദേശീയ നിലവാരത്തിലേക്കടക്കം എത്തിക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് കമ്പനി മാനേജിംഗ് ഡയറകൂര്‍ ഹരിപ്രസാദ് പറഞ്ഞു.