കടലോളം ഓണം എക്സ്പോയ്ക്ക് വർണാഭമായ തുടക്കം

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിച്ചു.

മേളയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, നഗരസഭ കൗണ്‍സിലര്‍മാരായ ഡി.ജി. കുമാരന്‍, പി.കെ. ഗോപകുമാര്‍, അജിത്ത്, പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ , ട്രഷറർ വി.വിനീഷ്, കലാ ട്രസ്റ്റ് ഭാരവാഹി ഇ എം.രാധ, എ.കെ. നായർ, സുഭാഷ്, വേള്‍ഡ് മാര്‍ക്കറ്റ് സെക്രട്ടറി ഷാജി എന്നിവര്‍ പങ്കെടുത്തു.

ഇന്നു ഉച്ചയ്ക്ക് 2 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. 40 ദിവസം നീളുന്ന ഈ മഹാമേള ഒക്ടോബര്‍ 2 ന് സമാപിക്കും.

error: Content is protected !!