തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി. ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമൊബൈൽ കമ്പനിയാണ് കേരളത്തിലെ റിവറിൻറെ ഡീലർ. തിരുവനന്തപുരം, പാപ്പനംകോടാണ് റിവർ സ്റ്റോർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇൻഡി, ആക്സസറികൾ, മറ്റ് മെർക്കന്റൈസുകൾ എന്നിവ ഉൾപ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്നും നേരിട്ട് സ്വന്തമാക്കാം.
ഇതിനോടകം തന്നെ ഇലട്രിക് സ്കൂട്ടർ വിപണിയിൽ തരംഗമായി മാറിയ റിവറിൻറെ ഇൻഡി എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്.കേരളത്തിൽ റിവറിന്റെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ കമ്പനി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 2025 സെപ്തംബർ ആകുമ്പോഴേക്കും തൃശൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഉൾപ്പെടെ 10 പുതിയ സ്റ്റോറുകൾ റിവർ ആരംഭിക്കും. – റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടറിലെ എസ്.യു.വി എന്നാണ് റിവർ ഇൻഡിയെ അറിയപ്പെടുന്നത്. ഇൻഡൽ കോർപ്പറേഷൻ ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ, ഇൻഡൽ ഓട്ടോമോട്ടീവ് ഡയറക്ടർ അനീഷ് മോഹൻ, ഇൻഡൽ ഓട്ടോമോട്ടീവ് സി.ഇ.ഓ കൃഷ്ണ കുമാർ, റിവർ കമ്പനി സീനിയർ ജി.എം ദിനേശ് കെ.വി, ഇൻഡൽ കോർപ്പറേഷൻ അഡ്മിനിസ്ട്രഷൻ വൈസ് പ്രസിഡന്റ് സന്ദീപ് ടി.പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾക്ക് പുറമേ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നെ, കോയമ്പത്തൂർ, മൈസൂർ, തിരുപ്പതി, വെല്ലൂർ, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്ലറ്റുകൾ റിവറിനുണ്ട്. 1,42,999 രൂപയാണ് ഇൻഡിയുടെ തിരുവനന്തപുരം എക്സ്ഷോറൂം വില. സ്റ്റോർ സന്ദർശിച്ച് ഇൻഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെർക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം.
www.rideriver.com എന്ന ലിങ്ക് മുഖേന ഓൺലൈനായും ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാം.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…