ടിംബർ സെയിൽസ് ഡിവിഷൻ തടി വിൽപ്പന : ഇ-ലേലം ജൂണിൽ

വനം വകുപ്പിന്റെ ഭാഗമായ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തുന്നു. തേക്കും, മറ്റു തടിയിനങ്ങളുമാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. തെൻമല, കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ ജൂൺ 4നും ആര്യങ്കാവ്, അച്ചൻകോവിൽ തടി ഡിപ്പോയിൽ 10നും മുളളുമല, തെന്മല തടി ഡിപ്പോകളിൽ 20നും കുളത്തൂപ്പുഴ, ആര്യങ്കാവ് തടി ഡിപ്പോകളിൽ 26 നുമാണ് ഇ-ലേലം നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2360166, രജിസ്ട്രേഷന് www.mstceccomerce.com, www.forest.kerala.gov.in വെബ്സൈറ്റുകൾ സന്ദർശിക്കുക.

error: Content is protected !!