തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന (MSC IRINA) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.
സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട് ജൂൺ 3-ന് തുറമുഖത്തിന്റെ പുറം കടലിലെത്തിയ ഈ കൂറ്റൻ കപ്പൽ ഇന്നലെ രാവിലെയാണ് വിജയകരമായി തുറമുഖത്ത് അടുത്തത്. ഒരു ദക്ഷിണേഷ്യൻ തുറമുഖത്തേക്കുള്ള കപ്പലിന്റെ ആദ്യ വരവ് ആണിത്. ഇതോടെ ആഗോള സമുദ്രവ്യാപാരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.
24,346 ടി.ഇ.യു എന്ന അതിവിപുലമായ ശേഷിയാണ് എം.എസ്.സി ഐറിനയ്ക്കുള്ളത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഈ കപ്പൽ, ഒരു ഫുട്ബോൾ മൈതാനത്തിന്റെ നാലിരട്ടി വലിപ്പമുള്ളതാണ്.
വിസിൽ (VISL) മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്. തിങ്കളാഴ്ച കപ്പലിലെത്തി ക്യാപ്റ്റനെയും ജീവനക്കാരെയും ഔദ്യോഗികമായി സ്വാഗതം ചെയ്ത് ഈ ചരിത്ര നിമിഷത്തിൽ പങ്കാളിയായി.
സുപ്രധാനമായ ഏഷ്യ-യൂറോപ്പ് വ്യാപാര പാതയിൽ സർവീസ് നടത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട സമുദ്രയാനമാണ് കപ്പലാണ് എം.എസ്.സി ഐറിന. ഈ കപ്പലിന്റെ വരവോടുകൂടി ഇന്ത്യയുടെ പുതിയ സമുദ്ര കവാടം എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ തന്ത്രപരമായ പ്രാധാന്യം കൂടുതൽ ശക്തമായി. ചരക്ക് കൈമാറ്റത്തിനായി എത്തിയ എം.എസ്.സി ഐറിന വ്യാഴാഴ്ച മടങ്ങും.
അടുത്തിടെ വിഴിഞ്ഞത്ത് നങ്കൂരമിട്ട എം.എസ്.സി തുർക്കി, എം.എസ്.സി മൈക്കിൾ കാപ്പെല്ലിനി തുടങ്ങിയ മറ്റ് ഐക്കൺ-ക്ലാസ് കപ്പലുകളുടെ വരവിന്റെ തുടർച്ചയായാണ് എം.എസ്.സി ഐറിന എത്തിയത്. ഈ കൂറ്റൻ കപ്പലുകളുടെ വരവോടുകൂടി, ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിൽ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യക്ഷമത ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. ഇന്ത്യൻ തുറമുഖ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ സൃഷ്ടിക്കുകയാണ് കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖം.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…