രാജ്ഭവനിൽ ഗോവ സ്ഥാപക ദിനം ആഘോഷിച്ചു

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്‘ സംരംഭത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഗോവ സ്ഥാപക ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗോവയിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി സംവദിക്കുകയും സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകം പ്രകടമാക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ ഗോവ ഗവർണ്ണർ ബഹുമാനപ്പെട്ട ശ്രീ പി എസ് ശ്രീധരൻ പിള്ളയുടെ വീഡിയോ സന്ദേശം കാണിച്ചിരുന്നു.

ഗവർണ്ണറുടെ സെക്രട്ടറി ആർ കെ മധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൊങ്കണി ഭാഷയിലായിരുന്നു പ്രസംഗിച്ചത്. ഗോവയും കേരളവും തമ്മിലുള്ള സൌഹൃദ ബന്ധത്തെ കുറിച്ച് ഗവര്‍ണ്ണര്‍ സംസാരിച്ചു. പോര്‍ച്ചുഗീസുകാരെ തുരത്തുവാന്‍ ധൈര്യം കാണിച്ച അന്നത്തെ ഗോവന്‍ പടയാളികളെ സ്മരിക്കുകയും ചെയ്തു. കേരളത്തില്‍ ഗോവയുമായി ബന്ധമുള്ളവര്‍ തീര്‍ച്ചയായും പരസ്പരം കാണുമ്പോള്‍ ഗോവയുടെ ഔദ്യോഗിക ഭാഷയായ കൊങ്കണിയില്‍ തന്നെ സംസാരിക്കണമെന്നും ഗോവന്‍ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും പറഞ്ഞു.

തിരുവനന്തപുരം ഗൗഡ സരസ്വത ബ്രാഹ്മണ മഹാസഭ പ്രസിഡന്റ് അഡ്വ കെ ജി മോഹൻദാസ് പൈ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നു.

ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായ അംഗങ്ങളെയും ക്ഷണിച്ചിരുന്നു. തിരുവനന്തപുരം ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭ പ്രസിഡന്റ് അഡ്വ. കെ ജി മോഹന്‍ദാസ്‌ പൈ കൊങ്കണി ബ്രാഹ്മണരുടെ ഗോവയുമായുള്ള ചരിത്രം വിവരിച്ചു.

തിരുവനന്തപുരം ഗൗഡ സരസ്വത ബ്രാഹ്മണ സമുദായ അംഗങ്ങൾ ഗവർണ്ണറോടൊപ്പം.

ഗോവയെ പ്രതിനിധീകരിച്ചു കൊണ്ട് തയ്കൊന്‍ഡോ-വോളിബോള്‍ താരം സ്നേഹ യാദവും സ്നേഹയുടെ കോച്ച് ശ്രുതി സവരാജും ആഘോഷത്തില്‍ പങ്കുകൊണ്ടിരുന്നു.

ഗോവയെ പ്രതിനിധീകരിച്ച് എത്തിയ തായ്കൊണ്ടോ-വോളിബോൾ താരം സ്നേഹയെ ഗവർണർ അഭിനന്ദിക്കുന്നു.
News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago